കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിലും മൈസൂരൂവിലും ജാഗ്രത വേണം: ഭീകര സാന്നിധ്യമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്

Google Oneindia Malayalam News

ബെംഗളൂരു: ഭീകര സാന്നിധ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി കര്‍ണാടക ആഭ്യന്തര മന്ത്രി. ബെംഗളൂരു, മൈസൂരു, കര്‍ണാടകത്തിലെ തീരപ്രദേശങ്ങളില്‍ സ്ലീപ്പിംഗ് സെല്ലുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയത്. എന്നാല്‍ കര്‍ണാടകത്തിലെ തീരപ്രദേങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിലും ഭീകര സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

കോടിയേരിയും സഭാധ്യക്ഷനെ കണ്ടു; കോന്നിയില്‍ സാമുദായിക വോട്ടുറപ്പിക്കാന്‍ മുന്നണികളുടെ നെട്ടോട്ടംകോടിയേരിയും സഭാധ്യക്ഷനെ കണ്ടു; കോന്നിയില്‍ സാമുദായിക വോട്ടുറപ്പിക്കാന്‍ മുന്നണികളുടെ നെട്ടോട്ടം

ഭീകര സംഘടനയായ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശാണ് ഇതിന് പിന്നിലെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നത്. ഭീകരര്‍ക്ക് കര്‍ണാടകത്തിലെ തീരപ്രദേശത്തും ഉള്‍പ്രദേശങ്ങളിലും സ്വാധീനമുണ്ട്. ഈ പ്രദേശങ്ങളിലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് മേല്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. അറബിക്കടലിനോട് അടുത്ത പ്രദേശങ്ങള്‍ക്ക് പുറമേ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രേദേശങ്ങളിലേക്കും ജെഎംബി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കുന്നുണ്ട്.

 ബംഗ്ലാദേശി പൗരന്നാരുടെ സാന്നിധ്യം

ബംഗ്ലാദേശി പൗരന്നാരുടെ സാന്നിധ്യം

സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ബെംഗളൂരു മൈസൂരു പോലീസ് ജാഗ്രത പുലര്‍ത്തണമെന്നുമാണ് മന്ത്രി ആവശ്യപ്പെടുന്നത്. പൊതു സ്ഥലങ്ങളില്‍ അസ്വാഭാവികമായി കണ്ടെത്തുന്ന വ്യക്തികളെക്കുറിച്ച് വിവരമറിയിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. ബെംഗളുരു സ്പെസിഫിക് ഭീകരവിരുദ്ധ സ്ക്വാഡ് എന്‍ഐഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ആഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു.

‌ സ്പെഷ്യല്‍ എടിഎസ് ബെംഗളൂരുവില്‍

‌ സ്പെഷ്യല്‍ എടിഎസ് ബെംഗളൂരുവില്‍

നവംബര്‍ ഒന്നുമുതലാണ് ബെംഗളുരു സ്പെഷ്യല്‍ എടിഎസ് പ്രവര്‍ത്തനമാരംഭിക്കുക. കര്‍ണാടത്തില്‍ എടിഎസ് സ്ക്വാഡ് നിലവിലിരിക്കെ പുതിയ സ്ക്വാഡിന് രൂപം നല്‍കിയത് ബെംഗളൂരുവില്‍ നിന്ന് ജെഎംബി കേഡറില്‍പ്പെട്ടവര്‍ അറസ്റ്റിലായതോടെയാണ്. കഴിഞ്ഞ വര്‍ഷം നിരവധി സ്ഫോടക വസ്തുുക്കളും ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു.

പരിശീലനം തമിഴ്നാട്ടില്‍

പരിശീലനം തമിഴ്നാട്ടില്‍

തമിഴ്നാട്ടിലെ കൃഷ്ണഗിരി കുന്നുകളിലും തമിഴ്നാട്ടിലും ഇവര്‍ പരിശീലനം നല്‍കിവരുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നു. രാജ്യത്ത് ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഭീകരതാവളം സ്ഥാപിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. ജാര്‍ഖണ്ഡ്, ബിഹാര്‍സ, മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലേക്കും ഭീകര സംഘടന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചേക്കുമെന്നും എന്‍ഐ എ ചൂണ്ടിക്കാണിക്കുന്നു.

 ലക്ഷ്യം ഇന്ത്യ?

ലക്ഷ്യം ഇന്ത്യ?

2014 ഒക്ടോബര്‍ രണ്ടിന് പശ്ചിമബംഗാളിലെ ബര്‍ദാനില്‍ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് ബെംഗളൂരുവിലാണ്. ഇവരാണ് കൃഷ്ണഗിരി കുന്നുകളില്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിവന്നിരുന്നത്. ഇന്ത്യയില്‍ തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന സംഘടന 125 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുള്ളത്.

English summary
Karnataka home minister warns about terror sleeping cells in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X