• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യെഡിയൂരപ്പയുടെ ഉറക്കം കളഞ്ഞ ക്യാപ്റ്റന്‍; യുപി മോഡലിന് തടസം, ആരാണ് മണിവണ്ണന്‍ ഐഎഎസ്

  • By Desk

ബെംഗളൂരു: തിങ്കളാഴ്ച വൈകീട്ടാണ് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ ക്യാപ്റ്റന്‍ മണിവണ്ണനെ ട്രാന്‍സ്ഫര്‍ ചെയ്ത ഉത്തരവ് കര്‍ണാടകയിലെ യെഡിയൂരപ്പ സര്‍ക്കാര്‍ പുറത്തിറക്കിയത്. വിവരാവകാശ വകുപ്പിന്റെയും തൊഴില്‍ വകുപ്പിന്റെയും ചുമതലയുള്ള സെക്രട്ടറിയായിരുന്നു ഇദ്ദേഹം. മണിവണ്ണന് പകരം മഹേശ്വര്‍ റാവുവിനാണ് പുതിയ ചുമതല.

എന്നാല്‍ മണിവണ്ണന് പുതിയ ചുമതലയും നല്‍കിയില്ല. ഇതിന് കാരണം ഉന്നതതലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്നാണ് പ്രചാരണം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ക്യാപ്റ്റന്‍ മണിവണ്ണന്‍ അടുത്തിടെ സ്വീകരിച്ച ചില നടപടികളാണ് പദവി തെറിക്കുന്നതിലേക്ക് എത്തിയതത്രെ...

രണ്ടു മാസം മുമ്പ്

രണ്ടു മാസം മുമ്പ്

രണ്ടു മാസം മുമ്പാണ് കര്‍ണാടത്തില്‍ ആദ്യ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് തന്നെ മണിവണ്ണന്‍ ഐഎഎസ് സോഷ്യല്‍ മീഡിയ വഴി ബോധവല്‍ക്കരണം ആരംഭിച്ചിരുന്നു. കൊറോണ വാരിയേഴ്‌സ് എന്ന ഗ്രൂപ്പുകള്‍ അദ്ദേഹം ടെലഗ്രാമിലുള്‍പ്പെടെ തയ്യാറാക്കി.

ആദ്യ പോരാട്ടം

ആദ്യ പോരാട്ടം

പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ക്കെതിരെ ആയിരുന്നു മണിവണ്ണന്റെ സോഷ്യല്‍ മീഡിയ വഴിയുള്ള ആദ്യ പോരാട്ടം. ജനങ്ങൡ ആത്മവിശ്വാസം വളര്‍ത്തുകയായിരുന്നു ലക്ഷ്യം. ലോക്ക് ഡൗണ്‍ കൃത്യമായി നടപ്പാക്കുന്നതിന് പോലീസിനും ഏറെ സഹയാകമായിരുന്നു അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍.

ശത്രുക്കളുണ്ടായത് ഇങ്ങനെ

ശത്രുക്കളുണ്ടായത് ഇങ്ങനെ

കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ മണിവണ്ണന്‍ ഐഎഎസ് ആരംഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ ശത്രുക്കളുണ്ടാകുന്നത്. ഉത്തര്‍ പ്രദേശ് മോഡലില്‍ തൊഴില്‍ നിയമം പരിഷ്‌കരിക്കണമെന്ന് വ്യവസായികളും നിര്‍മാണ കമ്പനികളും യെഡിയൂരപ്പ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ അതിനെതിരായ നീക്കമാണ് മണിവണ്ണന്‍ നടത്തിയത്.

 ജോലി സമയം 12 മണിക്കൂര്‍

ജോലി സമയം 12 മണിക്കൂര്‍

ജോലി സമയം 12 മണിക്കൂര്‍ ആക്കുന്നതുള്‍പ്പെടെയുള്ള നീക്കമാണ് യുപിയില്‍ നടക്കുന്നത്. തൊഴിലാളി വിരുദ്ധമാണിതെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായമുയര്‍ന്നുകഴിഞ്ഞു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഇടതുപക്ഷ സംഘടനകളും യുപിയിലെ പരിഷ്‌കാരത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ലോബികളുടെ ആവശ്യം

ലോബികളുടെ ആവശ്യം

ഉത്തര്‍ പ്രദേശ് മോഡല്‍ കര്‍ണടാകത്തിലും വേണമെന്നാണ് ചില ലോബികളുടെ ആവശ്യം. ബാംഗ്ലൂര്‍ എംപ്ലോയേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അഴിച്ചുപണികള്‍ ആവശ്യപ്പെട്ട് ചില വ്യവസായികള്‍ മുഖ്യമന്ത്രി യെഡിയൂരപ്പക്ക് കത്തയക്കുകയും ചെയ്തിരുന്നു.

 പരാതി നല്‍കി

പരാതി നല്‍കി

ലോക്ക് ഡൗണ്‍ കാലത്ത് ശമ്പളം ലഭിക്കാത്ത ഒട്ടേറെ തൊഴിലാളികളുണ്ട് കര്‍ണാടകത്തില്‍. ഇവരില്‍ പലരും മുതലാളിമാര്‍ക്കെതിരെ തൊഴില്‍ വകുപ്പിലെ പോര്‍ട്ടല്‍ വഴി പരാതി നല്‍കിയിരിക്കുകയാണ്. ഇതിന് പിന്നില്‍ മണിവണ്ണന്‍ ഐഎഎസ് ആണെന്നാണ് ആരോപണം. ഇതാണ് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാന്‍ കാരണം.

പുതിയ ചുമതല നല്‍കിയില്ല

പുതിയ ചുമതല നല്‍കിയില്ല

മണിവണ്ണന്‍ ഐഎഎസിന് പുതിയ വകുപ്പിന്റെ ചുമതല നല്‍കിയിട്ടില്ല. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തെ തിരിച്ചെടുക്കണമെന്നാവശ്യം ശക്തിപ്പെട്ടിട്ടുണ്ട്. ഇതോടെ യെഡിയൂരപ്പ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.

പ്രചാരണം ഇങ്ങനെ

പ്രചാരണം ഇങ്ങനെ

കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മണിവണ്ണന്‍ ഐഎഎസ് നടത്തിയ ഇടപെടലുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ഇദ്ദേഹം പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ പീഡന നീക്കങ്ങള്‍ ചെറുക്കുകയും ചെയ്തു- ഇതാണ് പദവി എടുത്തുകളയാന്‍ കാരണമെന്നാണ് പ്രചാരണം.

യുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനി

രാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റം

കാറില്ലാത്ത കോടീശ്വരന്‍!! ഉദ്ധവ് താക്കറെയുടെ ആസ്തി അറിയാം... ഭാര്യ രശ്മിക്കുമുണ്ട് കോടികളുടെ ആസ്തി

English summary
Karnataka IAS Officer Captain Manivannan Transferred Without New Posting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X