കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ രാജി തുടരുന്നു; കണ്ണൻ ഗോപിനാഥന് പിന്നാലെ കർണാടകയിൽ ശശികാന്ത് സെന്തിൽ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വീണ്ടുമൊരു ഐഎഎസ് ഉദ്യോഗസ്ഥൻ കൂടി രാജിവച്ചൊഴിയുന്നു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എസ് ശശികാന്ത് സെന്തിലാണ് രാജിവച്ചൊഴിയുന്നത്. സർക്കാർ സർവ്വീസിൽ ഇനിയും തുടരുന്നത് അനീതിയാണെന്ന് പ്രഖ്യാപിച്ചാണ് ശശികാന്തിന്റെ രാജി. കഴിഞ്ഞ രണ്ടാ മാസത്തിനിടെ രാജ്യത്ത് സിവിൽ സർവീസ് ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

എറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തുംഎറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തും

തമിഴ്നാട് സ്വദേശിയായ ശശികാന്ത് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ദക്ഷിണ കർണാടകയിലെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു നിലവിൽ ശശികാന്ത് സെന്തിൽ. ''വൈവിധ്യമാർന്ന നമ്മുടെ ജനാധിപത്യത്തിന്റെ തത്വങ്ങൾ മുമ്പെങ്ങും ഇല്ലാത്ത തരത്തിൽ വിട്ടുവീഴ്ചകൾക്ക് വിധേയമാക്കുന്ന ഘട്ടത്തിൽ സർക്കാരിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായി തുടരുന്നത് അനീതിയാണെന്ന തിരിച്ചറിവിനെ തുടർന്നാണ് രാജിയെന്ന് ശശികാന്ത് സെന്തിൽ പറയുന്നു.

kannan

വരും ദിവസങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന വസ്തുതകൾക്ക് നേരെ വലിയ വെല്ലുവിളികളാകും ഉയരുക. എല്ലാവരുടെയും ജീവിതം മെച്ചപ്പെട്ടതാക്കാനുള്ള തന്റെ പ്രവർത്തനങ്ങൾ സിവിൽ സർവ്വീസിന് പുറത്ത് നിന്ന് തുടരാമെന്നാണ കരുതുന്നതെന്നും ശശികാന്ത് തന്റെ രാജിക്കത്തിൽ പറയുന്നു. തന്റെ ഒപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥർക്കും പിന്തുണച്ചവർക്കും നന്ദി പറയുകയും പാതി വഴിയിൽ ജോലി ഉപേക്ഷിച്ച് പോകുന്നതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെങ്കിലും സാധാരണ നിലയിൽ അല്ലെന്നും ശശികാന്ത് തൻറെ കത്തിൽ പറയുന്നു. കഴിഞ്ഞ മാസം മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനും രാജി സമർപ്പിച്ചിരുന്നു. കശ്മീർ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിനാലാണ് രാജിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം

English summary
Karnataka IAS officer offers resignation, says it is unethical to continue in the post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X