കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ചട്ടം പ്രാബല്യത്തിൽ: അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക; രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ഇളവില്ല

Google Oneindia Malayalam News

ബെംഗളൂരൂ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പം അതിർത്തികളിൽ പരിശോധന കടുപ്പിച്ച് കർണ്ണാടക. 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുക. അതേ സമയം കർണ്ണാടകയിൽ പരീക്ഷയെഴുതാനെത്തുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്. ജൂലൈ 30ന് പുറത്തിറക്കിയ ഉത്തരവിലാണ് കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണ്ണാടകത്തിൽ വരുന്നവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ആഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്ത് ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ മൂന്നാം തരംഗം വരുന്നു, കേസുകള്‍, രണ്ടാം തരംഗം പ്രവചിച്ച വിദഗ്ധരുടെ മുന്നറിയിപ്പ് ഇങ്ങനെഇന്ത്യയില്‍ മൂന്നാം തരംഗം വരുന്നു, കേസുകള്‍, രണ്ടാം തരംഗം പ്രവചിച്ച വിദഗ്ധരുടെ മുന്നറിയിപ്പ് ഇങ്ങനെ

നേരത്തെ ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവരെപ്പോലും അതിർത്തി കടക്കാൻ അനുവദിക്കില്ല. കേരള- കർണ്ണാടക അതിർത്തിയിയായ തലപ്പാടിയിലെ കൊവിഡ് പരിശോധന കേന്ദ്രത്തിൽ ഇതോടെ നീണ്ട നിരയാണ് രൂപപ്പെട്ടിട്ടുള്ളത്.

coronavirus46-

ഇതിനിടെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിടാത്തതിനെതിരെ തലപ്പാടിയിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളാണ് പ്രതിഷേധക്കാർ തടയുന്നത്. നാട്ടുകാരുടെ കൂട്ടായ്മയാണ് പ്രതിഷേധത്തിന് പിന്നിൽ. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിട്ടില്ലെങ്കിൽ കർണ്ണാടകത്തിൽ നിന്നുള്ള വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിവിടില്ലെന്ന നിലപാടാണ് പ്രതിഷേധക്കാർ സ്വീകരിച്ചത്. പിന്നീട് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ബോള്‍ഡ് ലുക്കില്‍ പുതിയ ഫോട്ടോഷൂട്ടുമായി പ്രയാഗ മാര്‍ട്ടിന്‍; നവരസക്കായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകര്‍

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളേർപ്പെടുത്തുന്നത്. ഇതോടെ കേരള- തമിഴ്നാട് അതിർത്തിയായ വാളയാറിലും കർണാടക, തമിഴ്നാട് പൊലീസിന്റെ പരിശേധന ശക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള കർണാടകത്തിലേക്കുള്ള കെഎസ്ആർടിസി സർവീസ് തലപ്പാടി അതിർത്തി വരെ മാത്രമേ ഉണ്ടാകൂ എന്ന് കഴിഞ്ഞ ദിവസം തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. തലപ്പാടി അതിർത്തിയിൽ നിന്ന് നഗരത്തിലേക്ക് കർണാടക ആർടിസിയുടെ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തമിഴ്നാട്ടിലേക്ക് പോകുന്നതിന് കേരളത്തിൽ നിന്നുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. കർണ്ണാടകത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞ് 65 ദിവസത്തിന് ശേഷം കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. ആഗസ്റ്റ് അഞ്ച് മുതലാണ് തമിഴ്നാട്ടിൽ ചട്ടം പ്രാബല്യത്തിൽ വരുന്നത്.

'ഇത്തരം വസ്ത്രധാരണം നമ്മുടെ ഹിന്ദുസംസ്‌കാരത്തിന് യോജിച്ചതല്ല മോളെ'; ചുട്ടമറുപടിയുമായി സനുഷ, വൈറൽ'ഇത്തരം വസ്ത്രധാരണം നമ്മുടെ ഹിന്ദുസംസ്‌കാരത്തിന് യോജിച്ചതല്ല മോളെ'; ചുട്ടമറുപടിയുമായി സനുഷ, വൈറൽ

ഇന്ത്യയിൽ മൂന്നാം തരംഗം ആഗസ്തോടെ .. ഒക്ടോബറോടെ കേസുകൾ ഉയരും; പ്രവചിച്ച് വിദഗ്ദർഇന്ത്യയിൽ മൂന്നാം തരംഗം ആഗസ്തോടെ .. ഒക്ടോബറോടെ കേസുകൾ ഉയരും; പ്രവചിച്ച് വിദഗ്ദർ

'എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ധൈര്യവും വാരിക്കൂട്ടി ലാലേട്ടന്റെ മുന്നിലേക്ക്'; ബിഗ് ബോസ് ഡയറക്ടറുടെ കുറിപ്പ് 'എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ധൈര്യവും വാരിക്കൂട്ടി ലാലേട്ടന്റെ മുന്നിലേക്ക്'; ബിഗ് ബോസ് ഡയറക്ടറുടെ കുറിപ്പ്

മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല; ഉത്തരം പറഞ്ഞു മടുത്തുവെന്ന് നിര്‍മാതാവ്, ഇനി നിയമ നടപടിമേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് ഞാനല്ല; ഉത്തരം പറഞ്ഞു മടുത്തുവെന്ന് നിര്‍മാതാവ്, ഇനി നിയമ നടപടി

Recommended Video

cmsvideo
This is India's first city to achieve 100% Covid-19 vaccination

English summary
Karnataka imposes checking in border check posts, no relaxations for taken two doses of Covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X