Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപോലെ പ്രശ്നങ്ങള്‍; കേന്ദ്ര നേതൃത്തിന് മടുത്തു, കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

ബെംഗളൂരു: സര്‍ക്കാര്‍ അധികാരത്തിലേറി ഏറെ നാള്‍ കഴിഞ്ഞതിന് ശേഷമായിരുന്നു കര്‍ണാടകയില്‍ ബിജെപി മന്ത്രിസഭ വികസിപിച്ചത്. പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങള്‍ കടുത്തപ്പോള്‍ 17 അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാന്‍ ബിജെപി നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ മന്ത്രിസഭാ വികസനത്തിലെ അതേ കാലതാസം തന്നെയാണ് ഇപ്പോള്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിലും കാണാന്‍ കഴിയുന്നത്.

വകുപ്പ് വിഭജനം സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യെഡിയൂരപ്പ ദില്ലിയില്‍ പോയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച്ച ദില്ലിയിലെത്തിയ യെഡിയൂരപ്പയെ കാണാന്‍ അമിത് ഷാ തയ്യാറാവാതിരിക്കുകയായിരുന്നു. അതിനിടെ കര്‍ണാടകയില്‍ ഉടന്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവും ബിജെപി കേന്ദ്ര നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശദാംശംങ്ങല്‍ ഇങ്ങനെ..

ഇടം പിടിച്ചവര്‍

ഇടം പിടിച്ചവര്‍

അധികാരത്തിലേറി 25 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കര്‍ണാടകയില്‍ ബിജെപി സര്‍ക്കാറിന്‍റെ ആദ്യ മന്ത്രിസഭാ വികസനം നടന്നത്. കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിയോടൊപ്പം നിന്ന സ്വതന്ത്രന്‍ എച്ച് നാഗേഷ്, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, കെഎസ് ഈശ്വരപ്പ, ആര്‍ അശോക്, ലക്ഷമണ്‍ സാവാദി, കോട്ട ശ്രീനിവാസ പൂജാരി, ഗോവിന്ദ് കര്‍ജോള്‍, ബി ശ്രാരമലു, അശ്വന്ത് നാരായണ്‍, സുരേഷ് കുമാര്‍, വി സോമണ്ണ, സിടി രവി, ബസവരാജ് ബൊമ്മ, ജെസി മധുസ്വാമി, സിസി പാട്ടീല്‍, പ്രഭു ചവാന്‍, ശശികല ജോലെ അന്നാസാഹേബ് എന്നിവരാണ് ബിജെപിയുടെ ആദ്യ മന്ത്രിസഭാ വികസനത്തില്‍ സ്ഥാനം പിടിച്ചവര്‍

അസംതൃപ്തര്‍

അസംതൃപ്തര്‍

മന്ത്രിസ്ഥാനം പ്രതീക്ഷിച്ച പലരും പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിയാതെ പോയതില്‍ അസംതൃപ്തരാണ്. ബാലചന്ദ്ര ജര്‍ക്കിഹോളി ഉള്‍പ്പടേയുള്ള ചില നേതാക്കള്‍ അതൃപ്തി പരസ്യമായിക്കി രംഗത്ത് വരികയും ചെയ്തു. ഈ പ്രശ്നങ്ങള്‍ ഒരുവിധത്തില്‍ പരിഹരിച്ച് വരുമ്പോഴാണ് മന്ത്രിസഭയില്‍ ഇടംലഭിച്ചവര്‍ ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകള്‍ക്കുമായി കരുനീക്കങ്ങള്‍ ശക്തമാക്കിയത്. ഇതോടെ വകുപ്പ് വിഭജനം വഴിമുട്ടിയ നിലയിലാണ്.

ദില്ലിക്ക് പോയത്

ദില്ലിക്ക് പോയത്

വലിയ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോവാന്‍ പാര്‍ട്ടിക്ക് കഴിയ്യില്ല. ഈ സാഹചര്യത്തിലാണ് യെഡിയൂരപ്പ കേന്ദ്ര നേതൃത്വത്തിന്‍റെ സഹായം തേടി ദില്ലിക്ക് പോയത്. എന്നാല്‍ വകുപ്പ് വിഭജനത്തിലെ തര്‍ക്കവും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്ത എംഎല്‍എമാരുടെ അതൃപ്തിയും സ്വന്തം നിലയില്‍ പരിഹരിക്കണമെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വെച്ചത്.

വിമതരുടെ ആവശ്യങ്ങള്‍

വിമതരുടെ ആവശ്യങ്ങള്‍

അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച വകുപ്പ് വിഭജനം തിങ്കളാഴ്ച പ്രഖ്യാപിക്കും എന്നാണ് യെദിയൂരപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ യെഡിയൂരപ്പക്ക് അത് അത്ര എളുപ്പമുള്ള ഒന്നായിരിക്കില്ല. സുപ്രധാനമായ വകുപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ക്ക് നല്‍കരുതെന്ന് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രമേഷ് ജര്‍ക്കിഹോളിക്കായി ഉപമുഖ്യമന്ത്രി സ്ഥാനം മാറ്റിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിലേക്ക്

തിരഞ്ഞെടുപ്പിലേക്ക്

തര്‍ക്കങ്ങള്‍ സംസ്ഥാനതലത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിയമസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിലേക്ക് പോവുന്നതാണ് നല്ലതെന്ന് അഭിപ്രായവും കേന്ദ്ര നേതൃത്വത്തിനുണ്ട്. തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിക്ക് തനിച്ച് കേവലഭൂരിപക്ഷം തികയ്ക്കാന്‍ സാധിച്ചേക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതീക്ഷ.

 കേന്ദ്ര നേതൃത്വം

കേന്ദ്ര നേതൃത്വം

വരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. സര്‍ക്കാറിനെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയില്ലെങ്കില്‍ കര്‍ണാടകയിലും നിയമസഭാ തിരഞ്ഞെടെപ്പിന് കളം ഒരുക്കാമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ അഭിപ്രായം. എന്നാല്‍ ഇതിനോട് യെഡിയൂരപ്പക്ക് താല്‍പര്യം ഇല്ല.

പുതിയ നേതാവിനെ

പുതിയ നേതാവിനെ

നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണെങ്കില്‍ യെദിയൂരപ്പക്ക് പകരം പുതിയ നേതാവിനെ സംസ്ഥാനത്ത് അവതരിപ്പിക്കാം എന്ന ആലോചനയും കേന്ദ്ര നേതൃത്വത്തിനുണ്ട്. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് പ്രശ്നങ്ങള്‍ പരിഹരിച്ച് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാനാണ് യെഡിയൂരപ്പയുടെ നീക്കം. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായാല്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി പ്രധാനവകുപ്പുകള്‍ നല്‍കാമെന്നാണ് യെഡിയൂരപ്പ വിമതര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+