• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജാഗ്രതൈ!!കര്‍ണ്ണാടക സര്‍ക്കാര്‍ ചെയ്തത് വലിയ തെറ്റായിപ്പോയി;ബെംഗളൂരുവില്‍ സംഭവിച്ചത് ഇനി പാടില്ല!!!

ബെംഗളൂരു: ലോകത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളുന്നത് വര്‍ധിച്ചതോടെ ഒരുമിച്ച് യാത്ര ചെയ്യാന്‍ 2012ല്‍ ഐക്യരാഷ്ട്രസഭ ലോകത്തോട് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് കാര്‍പൂളിംഗ് സംവിധാനം നിര്‍ത്തലാക്കിക്കൊണ്ട് ബെംഗളൂരുവില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സ്വീകരിച്ചത്. കാര്‍പൂളിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവന്ന യൂബര്‍, ഒല ക്യാബുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു കര്‍ണ്ണാടക സര്‍ക്കാര്‍ ചെയ്ത്. ബെംഗളൂരു പോലെ ഉയര്‍ന്ന മലിനീകരണമുള്ള നഗരത്തില്‍ പൂള്‍ സര്‍വ്വീസുകള്‍ക്ക് നിര്‍വ്വഹിയ്ക്കാന്‍ കഴിയുന്ന ധര്‍മ്മങ്ങളെയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്.

ലോകത്ത് പുറന്തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് നിയന്ത്രിക്കുന്നതിനായി നിരവധി രാജ്യങ്ങള്‍ അവലംബിക്കുന്ന കാര്‍ പൂളിംഗ് സംവിധാനത്തിനോടുള്ള പൊതു ജനങ്ങളുടെ അനുകൂല നിലപാടുകളാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ഇല്ലാതാക്കിയത്. നേരത്തെ ഉത്സവ സീസണുകളില്‍ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് സഞ്ചരിക്കുന്ന മലയാളികള്‍ കാര്‍ പൂളിംഗ് സംവിധാനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുരുന്നു.

മലിനീകരണവും ഗതാഗതപ്രശ്‌നങ്ങളും

മലിനീകരണവും ഗതാഗതപ്രശ്‌നങ്ങളും

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനൊപ്പം യൂബര്‍പൂള്‍ പോലുള്ള സേവനങ്ങള്‍ പൊതുഗതാഗത സമ്പ്രദായമായി മാറിക്കൊണ്ടിരിക്കെയാണ് കരാര്‍ പ്രകാരം പ്രവര്‍ത്തിയ്ക്കുന്ന യൂബറിന്റെയും ഒലയുടേയും പൂളിംഗ് സേവനങ്ങള്‍ ഗതാഗത വകുപ്പ് നിര്‍ത്തിവയ്ക്കുന്നത്. ക്യാബുകള്‍ പോയിന്റ് പോയിന്റ് സര്‍വ്വീസ് മാത്രം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു നീക്കം.

കാര്‍ പൂളിംഗ്

കാര്‍ പൂളിംഗ്

ഒരേ ദിശയിലേക്കും പ്രദേശത്തേക്കും ഒരേ സമയത്ത് സഞ്ചരിക്കുന്നവരെ കൂട്ടിച്ചേര്‍ത്ത് യാത്ര ചെയ്യുന്നതാണ് കാര്‍ പൂളിംഗ് സംവിധാനം.

മെച്ചം യാത്രക്കാര്‍ക്കും യൂബറിനും

മെച്ചം യാത്രക്കാര്‍ക്കും യൂബറിനും

ബെംഗളൂരു നഗരത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വ്വീസുകളില്‍ 25 ശതമാനത്തോളവും പൂള്‍ ട്രിപ്പുകളായിരുന്നുവെന്നും അതുവഴി 93,64,771 കിലോമീറ്റര്‍ യാത്ര ലാഭിയ്ക്കാന്‍ കഴിഞ്ഞുവെന്നുമാണ് യൂബര്‍ പൂള്‍ സര്‍വ്വീസ് പറയുന്നത്. ഇതുവഴി 4,40,623 ലിറ്റര്‍ ഇന്ധനം ലാഭിയ്ക്കുന്നതിനും 10,37,000 കിഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയാനും കഴിഞ്ഞതായി യൂബര്‍ വ്യക്തമാക്കുന്നു.

പൊതുഗതാഗത സംവിധാനങ്ങള്‍

പൊതുഗതാഗത സംവിധാനങ്ങള്‍

വ്യക്തിഗത സംവിധാനങ്ങള്‍ തിരഞ്ഞെടുക്കുന്നത് മൂലമാണ് മൂന്നിലൊന്ന് കാര്‍ബണ്‍ പുറന്തള്ളുന്നതെന്നാണ് ആഗോളതലത്തില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍ നിന്ന് രക്ഷ നേടുന്നതിനും പണച്ചെലവ് കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളിലേയ്ക്ക് മാറാനാണ് ഗവേഷകര്‍ ആഹ്വാനം ചെയ്യുന്നത്.

 പൊതുഗതാഗതം എങ്ങനെ ഉപയോഗപ്പെടുത്തും

പൊതുഗതാഗതം എങ്ങനെ ഉപയോഗപ്പെടുത്തും

പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ട്രെയിന്‍ എന്നിവയും റോഡുകളും ബേകളും കോറിഡോറുകളും മെച്ചപ്പെടുത്തിയെങ്കില്‍ മാത്രമേ ജനങ്ങളെ പൊതുഗതാഗത സംവിധാനങ്ങളിലേയ്ക്ക് ആകര്‍ഷിയ്ക്കാന്‍ കഴിയുകയൂള്ളൂവെന്നതും മറ്റൊരു വസ്തുതയാണ്.

 കാര്‍ പൂളിംഗിനുള്ള സാധ്യത

കാര്‍ പൂളിംഗിനുള്ള സാധ്യത

ട്രാഫിക് ബ്ലോക്കുകളും സ്വകാര്യ വാഹനങ്ങളും ഏറെയുള്ള ബെംഗളൂരു നഗരത്തില്‍ വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗമാണ് കാര്‍ പൂളിംഗിനെ ആശ്രയിക്കല്‍. തിരക്ക് സൃഷ്ടിക്കുന്ന സ്വകാര്യവാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതോടുകൂടി നഗരത്തിലെ ഗതാഗതക്കുരുക്കുകളില്‍ നിന്ന് ഒരു പരിധിവരെ ആശ്വാസം ലഭിയ്ക്കും.

വാഹനങ്ങള്‍ പെരുകുന്നു

വാഹനങ്ങള്‍ പെരുകുന്നു

60 ലക്ഷം വാഹനങ്ങളാണ് ബെംഗളൂരു നഗരത്തിലുള്ളത്. ഇവയില്‍ 55 ലക്ഷത്തോളം ഇരുചക്രവാഹനങ്ങളും കാറുകളുമാണ്. ഇതിനൊപ്പം പ്രതിവര്‍ഷം ലക്ഷക്കണക്കിന് വാഹനങ്ങളുടെ വര്‍ധനയും ഉണ്ടാകുന്നു. ഈ പ്രവണതകളാണ് മാറേണ്ടത്.

English summary
Just by citing rules, what the Karnataka government is doing is killing a highly beneficial public behaviour that many countries in the world are struggling to implement to reduce their carbon emission for a global public good and also to make their air more breathable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more