കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി പ്രശ്‌നത്തില്‍ വിട്ടുവീഴ്ചക്കൊരുങ്ങി കര്‍ണ്ണാടക, വെള്ളം നല്‍കാമെന്ന് പ്രമേയം

Google Oneindia Malayalam News

ബെംഗളൂരു: സുപ്രീംകോടതി വിധി പ്രകാരം തമിഴ്‌നാടിന് കാവേരി ജലം വിട്ടുനല്‍കാമെന്ന് കര്‍ണ്ണാടക മന്ത്രിസഭയില്‍ പ്രമേയം. കര്‍ഷകര്‍ക്ക് നല്‍കാനുള്ള വെള്ളം ഇപ്പോഴുണ്ടെന്ന് നിയമമന്ത്രി സഭയില്‍ വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിലാണ് ഇക്കാര്യം ധാരണയായത്. കുടിക്കാനാവശ്യമായ വെള്ളം മാേ്രത നല്‍കൂ എന്ന് നേരത്തെ അവതരിപ്പിച്ച പ്രമേയം ഇതോടെ റദ്ദാക്കും.

കാവേരി ജല നിയന്ത്രണ ബോര്‍ഡ് രൂപീകരിക്കാനുള്ള സുപ്രീം കോടതി നീക്കത്തിനതിരെ കേന്ദ്രസര്‍ക്കാര്‍. കാവേരി നദീജലത്തര്‍ക്കം പരിഹരിക്കാന്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിന് സുപ്രീം കോടതിയ്ക്ക് അധികാരമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. കാവേരി ജലനിയന്ത്രണ ബോര്‍ഡ് രൂപീകരിക്കാനുള്ള നിര്‍ദേശം കാവേരി നദീജല തര്‍ക്ക ട്രിബ്യൂണലിേെന്റതാണെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

siddaramaiah

കേസ് പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര, യു യു ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് കാവേരി ജല നിയന്ത്രണ ബോര്‍ഡ് രൂപീകരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചപ്പോഴായിരുന്നു അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കാവേരി ജല നിയന്ത്രണ ബോര്‍ഡ് രൂപീകരിക്കാനുള്ള അധികാരം സുപ്രീം കോടതിയുടെ അധികാര പരിധിക്കപ്പുറത്താണെന്ന് ചൂണ്ടിക്കാണിച്ചത്. കാവേരി ജല നിയന്ത്രണ ബോര്‍ഡ് രൂപീകരിക്കാന്‍ ശ്രമിക്കുക വഴി താനൊരു അബദ്ധമാണ് ചെയ്തതെന്ന് അറ്റോര്‍ണി ജനറല്‍ ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.

കാവേരി ജല നിയന്ത്രണ ബോര്‍ഡ് രൂപീകരിക്കാന്‍ ചുമതല ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ ഇഴഞ്ഞുനീങ്ങുന്നതിനെ ചോദ്യം ചെയ്ത സുപ്രീം കോടതി ബെഞ്ച് വെള്ളം വിട്ടുനല്‍കാത്ത കര്‍ണ്ണാടകത്തിന്റെ നിലപാടിനെയും ചോദ്യം ചെയ്തു. സെപ്തംബര്‍ 30 ന് കേസ് പരിഗണിച്ച സുപ്രീം കോടതി മിഴ്‌നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ ഉത്തരവിട്ടതിനൊപ്പം ഒക്ടോബര്‍ നാലിനുള്ളില്‍ കാവേരി ജല നിയന്ത്രണ ബോര്‍ഡ് രൂപീകരിക്കാനും ഉത്തരവിട്ടിരുന്നു.

English summary
Karnataka is ready to release Cauvery water to Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X