ലോക്ക് ഡൗൺ ലംഘിച്ച് റോഡ് ഷോയും സ്വീകരണവും; ജെഡിഎസ് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
ബെംഗളൂരു; കണ്ടെയ്ൻമെന്റ് സോണിൽ ലോക്ക് ഡൗൺ ലംഘിച്ച കോര്‍പ്പറേറ്ററും ജെഡിഎസ് നേതാവുമായ ഇമ്രാന്‍ പാഷ അറസ്റ്റില്‍. 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊവിഡ് ഭേദമായതിന് പിന്നാലെ ആശുപത്രി വിട്ട ഇമ്രാൻ പാഷയ്ക്ക് വലിയ സ്വീകരണമായിരുന്നു പ്രവർത്തകർ ഒരുക്കിയത്. ബംഗളൂരുവിലെ പദരായണപുരയിലായിരുന്നു സംഭവം.
ഇമ്രാൻ പാഷയെ സ്വീകരിക്കാൻ പ്രവർത്തകർ ബൈക്ക് റാലി ഒരുക്കിയിരിക്കുന്നു. ഇയാൾ ചികിത്സയിലായിരുന്നു വിക്ടോറിയ ആശുപത്രി മുതലായിരുന്നു സ്വീകരണം. സമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെ പ്രവർത്തകർ വലിയ റാലി നടത്തിയത്. റാലിക്കിടെ പാഷയ്ക്ക് പുഷ്പ വൃഷ്ടി നടത്തിയതോടെ നഗരത്തിൽ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.

സാമുദായിക അസ്വസ്ഥത വളർത്താൻ ശ്രമിച്ചതിനും ദുരന്തനിവാരണ നിയമം ലംഘിച്ചതിനും പാഷയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു പറഞ്ഞു. പദരായണപുര ഉൾക്കൊള്ളുന്ന ജെജെ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് ദിവസത്തേക്ക് നിരോധന ഉത്തരവ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് കെഎസ്‌ആർപിയുടെ രണ്ട് പ്ലാറ്റൂണുകൾ ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും റാവു പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട്തയ്യാറാക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും ജെജെ നഗർ പോലീസ് വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ച പിന്നാലെയും പാഷയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തടിച്ചുകൂടിയ അനുയായികൾക്ക് ഇടയിലേക്ക് ഇറങ്ങിവന്ന് പാഷ അനുഗ്രഹം തേടുകയായിരുന്നു. ആംബുലൻസിൽ നിന്ന് പുറത്തിറങ്ങി ആളുകൾക്കിടയിലൂടെയും ഇയാൾ നടന്നിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്.












Click it and Unblock the Notifications