പഞ്ചായത്ത് സെക്രട്ടറിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ജനതാദള്‍ എസ് നേതാവ് അറസ്റ്റില്‍
മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. പഞ്ചായത്തിലെ ഗ്രൂപ്പ് ഡി ജീവനക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ജനതാദള്‍ എസ് നേതാവ് ചന്ദ്രഹാസയാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്കാണ് സംഭവം. പിറ്റേ ദിവസം ജോലിക്കെത്തിയ ജീവനക്കാരി സംഭവം സഹപ്രവര്‍ത്തകരോട് പറയുകയായിരുന്നു. എന്നാല്‍ ചന്ദ്രഹാസ ആരോപണം ആദ്യം നിഷേധിച്ചു. തറ തുടക്കാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നായിരുന്നു ചന്ദ്രഹാസ നല്‍കിയ വിശദീകരണം.

ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ചന്ദ്രഹാസയ്ക്ക് എതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി പഞ്ചായത്തിലെ ഗ്രൂപ്പ് ഡി ജീവനക്കാരിയാണ് പരാതിക്കാരി. ഭര്‍ത്താവിന്റെ മരണ ശേഷമാണ് സ്ത്രീക്ക് പഞ്ചായത്തില്‍ ജോലി ലഭിച്ചത്. ചന്ദ്രഹാസയ്‌ക്കെതിരെ ബലാത്സംഗ ശ്രമം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications