കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ ചേരാന്‍ 40 കോടി വാഗ്ദാനം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കര്‍ണാടക എംഎല്‍എ

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ BJPയുടെ നാണംകെട്ട കളി | News Of The Day | Oneindia Malayalam

ബെംഗളൂരു: രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ കര്‍ണാടകയില്‍ സഖ്യസര്‍ക്കാറിനെ വീഴ്ത്താന്‍ ബിജെപി നീക്കങ്ങള്‍ സജീവമാക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ വീഴ്ത്താന്‍ തങ്ങള്‍ ശ്രമിക്കില്ലെന്നും, സര്‍ക്കാര്‍ താനെ നിലംപതിക്കുമെന്നുമായിരുന്നു ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന കൂടുതല്‍ എംഎല്‍എമാരെ രാജിവെപ്പിക്കാനുള്ള നീക്കം ബിജെപി അണിയറയില്‍ സജീവമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

<strong>2025 ല്‍ 5 ട്രില്യണ്‍ സാമ്പത്തിക സ്ഥിതി ലക്ഷ്യം വെച്ച് കേന്ദ്രം: പ്രതിസന്ധികള്‍ എങ്ങനെ മറികടക്കും</strong>2025 ല്‍ 5 ട്രില്യണ്‍ സാമ്പത്തിക സ്ഥിതി ലക്ഷ്യം വെച്ച് കേന്ദ്രം: പ്രതിസന്ധികള്‍ എങ്ങനെ മറികടക്കും

ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തിപകര്‍ന്നുകൊണ്ടാണ് ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ രംഗത്ത് വന്നിരിക്കുന്നത്. ബിജെപിയില്‍ ചേരുന്നതിന് 40 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് മാണ്ഡ്യയിലെ പരിയപട്ടണയില്‍ നിന്നുള്ള ജെഡിഎസ് എംഎല്‍എയാ എംകെ മഹാദേവ് വെളിപ്പെടുത്തുന്നത്. പണം തന്‍റെ മുന്നില്‍ വെച്ചെന്നും സംഭവം അഴിമതി നിരോധന ബ്യൂറോയെ അറിയിക്കുമെന്നറിയിച്ചപ്പോഴാണ് ബിജെപി നേതാക്കള്‍ പിന്‍വാങ്ങിയതെന്നും മഹാദേവ് അവകാശപ്പെടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

മഹാദേവിന്‍റെ വെളിപ്പെടുത്തല്‍

മഹാദേവിന്‍റെ വെളിപ്പെടുത്തല്‍

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച രമേശ് ജര്‍ക്കിഹോളി സഖ്യത്തില്‍ തുടരാന്‍ 80 കോടി രൂപ ആവശ്യപ്പെട്ടെന്നും മഹാദേവ് വെളിപ്പെടുത്തുന്നു. എന്നാല്‍ തന്നെ സമീപിച്ച ബിജെപി നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ മഹാദേവ് തയ്യാറായില്ല. ഭരണപക്ഷ എംഎഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നാണ് മഹാദേവിന്‍റെ വെളിപ്പെടുത്തല്‍. ഭരണപക്ഷത്ത് നിന്ന് 15 പേരെയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ ഉണ്ടെന്നാണ് സൂചന.

രാജി പിന്‍വലിക്കുമോ

രാജി പിന്‍വലിക്കുമോ

ആനന്ദ് സിങിനും രമേഷ് ജര്‍ക്കിഹോളിക്കും പിന്നാലെ ശ്രീമന്ത് പാട്ടീല്‍, പ്രതാവ് ഗൗഡ പാട്ടീല്‍, ബിസി പാട്ടീല്‍ എന്നിവര്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിമതപക്ഷത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നേതൃത്വം നടത്തുന്നുണ്ട്. അമേരിക്കയിലുള്ള മുഖ്യമന്ത്രി കുമാരസ്വാമി വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ ഫോണില്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്. രാജിവെച്ച എംഎല്‍എമാരില്‍ ആനന്ദ് സിങ് രാജി പിന്‍വലിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടേയും പ്രതീക്ഷ.

സിദ്ധരാമയ്യയുടെ പ്രതീക്ഷ

സിദ്ധരാമയ്യയുടെ പ്രതീക്ഷ

ആനന്ദ് സിങിന്‍റെ രാജിമാത്രമാണ് സ്പീക്കര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇത് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എംഎല്‍എമാര്‍ രാജി പിന്‍വലിക്കും. കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന പ്രചരണത്തിന് പിന്നില്‍ ബിജെപിയാണ്. ജിന്‍ഡാല്‍ സ്റ്റീല്‍ കമ്പനിക്ക് ഭൂമി അനുവദിച്ചതില്‍ മന്ത്രിസഭ ഉപസമിതിയാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ രാജി നല്‍കിയ ആനന്ദ് സിങിന്‍റെ അഭിപ്രായം പരിഗണിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ജിന്‍ഡാല്‍ സ്റ്റീല്‍ കമ്പനിക്ക് ഭൂമി നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തന്‍റെ രാജിയെന്ന് ആനന്ദ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 രമേശ് ജാര്‍ക്കിഹോളിയെ പുറത്താക്കണം

രമേശ് ജാര്‍ക്കിഹോളിയെ പുറത്താക്കണം

ആനന്ദ് സിങിനെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുമ്പോഴും രമേശ് ജര്‍ക്കിഹോളിയുടെ കാര്യത്തില്‍ പ്രതീക്ഷ വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ രമേശ് ജാര്‍ക്കിഹോളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് സഹോദരനും മന്ത്രിയുമായ സതീഷ് ജര്‍ക്കിഹോളി ആവശ്യപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ സഹായിക്കുന്ന നിലപാടാണ് രമേശ് ജാര്‍ക്കിഹോളി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി നേതാക്കളുമായി ചര്‍ച്ച

ബിജെപി നേതാക്കളുമായി ചര്‍ച്ച

ഇതിനിടെ, ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച എഎച്ച് വിശ്വനാഥ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതും സഖ്യത്തിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ദില്ലിയിലെത്തി കര്‍ണാടകയില്‍ നിന്നുള്ള എംപിമാരായ ബിവൈ രാഘവേന്ദ്ര, ജിഎസ് ബസവരാജു എന്നിവരുമായാണ് വിശ്വനാഥ് ചര്‍ച്ചനടത്തിയത്. സര്‍ക്കാറിനെ വീഴ്ത്തി പ്രതിപക്ഷ നേതാവാകാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നതെന്നാണ് വിശ്വാനാഥ് ആരോപിക്കുന്നത്.

English summary
karnataka jds mla said rs 40 crore offe for joining bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X