'ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയില്ല'; കോളേജ് പ്രിന്‍സിപ്പലിനെ തുടരെ അടിച്ച് എംഎല്‍എ
മൈസൂരു : മാണ്ഡ്യ ഐടിഐ കോളേജ് പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്ത് ജെഡിഎസ് എംഎല്‍എ എം. ശ്രീനിവാസ്.കോളേജില്‍ സന്ദര്‍ശനത്തില്‍ എത്തിയപ്പോഴാണ് മാണ്ഡ്യ എംഎല്‍എയായ ശ്രീനിവാസ് പ്രിന്‍സിപ്പല്‍ നാഗാനന്ദിനെ കൈയേറ്റം ചെയ്തത്.
ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് എംഎല്‍എ കോളേജില്‍ എത്തിയത്. സന്ദര്‍ശനത്തിനിടയില്‍ കോളേജിന്റെ വികസനകാര്യങ്ങളെക്കുറിച്ച് എംഎല്‍എ പ്രിസിപ്പലിനോട് ചോദിച്ചു.

സൂര്യനാല്‍ ചുംബിക്കപ്പെട്ട പ്രഭാതം; ചുവന്ന പൊട്ടില്‍ സുന്ദരിയായി അനുശ്രീ..
കംപ്യൂട്ടര്‍ ലാബിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാത്തതിന്റെ പേരിലാണ് തല്ലിയ്ത നാല്വാടി കൃഷ്ണ രാജ വെടിയാര്‍ ഐടിഐ കോളേജ് പ്രിന്‍സിപ്പലിനെയാണ് എംഎല്‍എ തല്ലിയത്.
ഒരുതവണയല്ല, രണ്ട് തവണയാണ് എംഎല്‍എ പ്രിസിപ്പലിന്റെ മുഖത്തടിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ എംഎല്‍എ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. എംഎല്‍എയുടെ പെട്ടെന്നുള്ള പ്രവൃത്തിയില്‍ പ്രിന്‍സിപ്പല്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു. പ്രിസിപ്പലിനെ എംഎല്‍എ തല്ലുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എംഎല്‍എ പ്രവൃത്തിക്ക് എതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. ഇക്കാര്യം ജില്ലാ കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തും
എന്ന് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ മാണ്ഡ്യ ജില്ലാ പ്രസിഡന്റ് ശംഭുഗൗഡ ചൊവ്വാഴ്ച പറഞ്ഞതായി ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications