കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ മരിച്ച നിലയില്‍; മൃതദേഹം റെയില്‍വേ ട്രാക്കില്‍
ബെംഗളൂരു: കര്‍ണാടക നിമയസഭാ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ എസ്എല്‍ ധര്‍മഗൗഡ മരിച്ച നിലയില്‍. ഇന്ന് രാവിലെ ചിക്കമംഗളൂരു ജില്ലയിലെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് എന്ന് പോലീസ് കരുതുന്നു. ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിന് അടുത്തുനിന്ന് കണ്ടെടുത്തു. പുലര്‍ച്ചയാണ് മൃതദേഹം കണ്ടത്. ജെഡിഎസ് നേതാവായ ഇദ്ദേഹം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

നിയമസഭാ കൗണ്‍സിലിലുണ്ടായ ബഹളത്തില്‍ കൈയ്യേറ്റം ചെയ്യപ്പെട്ടതോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇരിപ്പിടത്തില്‍ നിന്ന് ധര്‍മഗൗഡയെ അംഗങ്ങള്‍ പിടിച്ചുതള്ളുന്ന വീഡിയോ ആണ് പ്രചരിച്ചിരുന്നത്. ധര്‍മഗൗഡയുടെ മരണത്തില്‍ ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ ദുഃഖം രേഖപ്പെടുത്തി. വളരെ മാന്യനും സൗമ്യനുമായ വ്യക്തിയായിരുന്നു ധര്‍മഗൗഡ എന്നും സംസ്ഥാനത്തിന് തീരാ നഷ്ടമാണെന്നും ദേവഗൗഡ പറഞ്ഞു.












Click it and Unblock the Notifications