കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വിജയത്തിന് തടയിടണം; കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും വീണ്ടും ഒന്നിക്കുന്നു

Google Oneindia Malayalam News

ബെംഗളൂര്‍: കുമാരസ്വാമി സര്‍ക്കാര്‍ വീണതോടെ അവസാനിപ്പിച്ചതാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാ ദള്‍ സഖ്യം. 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഡിസംബര്‍ ആദ്യം ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും ഇരുപാര്‍ട്ടികളും തനിച്ച് മത്സരിക്കുകയായിരുന്നു. പിന്നീട് 2020 ജനവരിയില്‍ നടന്ന മൈസൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയില്‍ എത്തിയത്.

മൈസൂരു നഗരസഭയില്‍ നേരത്തെയുണ്ടായിരുന്ന സഖ്യം തുടരാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചതോടെ ഭരണത്തിലെത്താനുള്ള ബിജെപിയുടെ മോഹം പൂവണിയാതെ പോവുകയായിരുന്നു. ഇപ്പോഴിതാ ബിജെപിയുടെ വിജയംതടയുന്നതിനായി കര്‍ണാടക നിയമ നിര്‍മാണ സഭയിലും കോണ്‍ഗ്രസും ജെഡിഎസും ഒരുമിക്കാന്‍‌ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വീണ്ടും സഖ്യമുണ്ടാകുമോ

വീണ്ടും സഖ്യമുണ്ടാകുമോ

നിയമ നിര്‍മാണ സഭയിലേക്ക് ഒഴിവ് വരുന്ന ഒരു സീറ്റിലേക്ക് മത്സരം ഉറപ്പായതോടെയാണ് ജെഡിഎസും കോണ്‍ഗ്രസും തമ്മില്‍ വീണ്ടും സഖ്യത്തിന് ചര്‍ച്ചകള്‍ സജീവമാക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച ഉപമുഖ്യമന്ത്രി ലക്ഷമണ്‍ സാവദി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

ലക്ഷ്മണ്‍ സാവദിക്കെതിരെ

ലക്ഷ്മണ്‍ സാവദിക്കെതിരെ

ജെഡിഎസും കോണ്‍ഗ്രസും നിയമ നിര്‍മാണ സഭയിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച അനില്‍ കുമാര്‍ മാത്രമായിരുന്നു ലക്ഷ്മണ്‍ സാവദിക്കെതിരായുള്ള ഏക എതിര്‍സ്ഥാനാര്‍ത്ഥി. ഈ അനില്‍ കുമാറിനെ കോണ്‍ഗ്രസും ജെഡിഎസും പിന്തുണയ്ക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.

ജെഡിഎസിന്‍റെ പിന്തുണയോടെ

ജെഡിഎസിന്‍റെ പിന്തുണയോടെ

ജെഡിഎസിന്‍റെ പിന്തുണയോടെയാണ് അനില്‍ കുമാര്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് ഇദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ നിയമ നിര്‍മാണ കൗണ്‍സിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് വാശിയേറിയ മത്സരത്തിനാവും സാക്ഷ്യം വഹിക്കുക.

ഭിന്നത മുതലെടുക്കാന്‍

ഭിന്നത മുതലെടുക്കാന്‍

മന്ത്രിസഭാ വികസനത്തെ തുടര്‍ന്ന് ബിജെപിയിലുണ്ടായ ഭിന്നത മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസും ജെഡിഎസും സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തയ്യാറാവുന്നത്. ഫെബ്രുവരി 17 നാണ് നിയമനിര്‍മ്മാണ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.

പദവി നിലനിര്‍ത്താന്‍

പദവി നിലനിര്‍ത്താന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ലക്ഷ്ണന്‍ സാവദിക്ക് ഉപമുഖ്യമന്ത്രി പദവി നിലനിര്‍ത്താന്‍ നിയമനിര്‍മ്മാണ കൗണ്‍സിലിലേക്കുള്ള വിജയം അനിവാര്യമാണ്. നിലവില്‍ കൗണ്‍സിലിലേക്ക് ഒരു അംഗത്തെ വിജയിപ്പിക്കാനുള്ള അംഗബലം ബിജെപിക്ക് നിയമസഭയിലുണ്ട്.

അംഗബലം

അംഗബലം

ബിജെപിക്ക് 116 അംഗങ്ങളുടെ പിന്തുണയാണ് കര്‍ണാടക നിയമസഭയിലുള്ളത്. കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ചാല്‍ 102 പേരുടേയും പിന്തുണയാണുള്ളത്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നം മൂലം ബിജെപിയില്‍ നിന്ന് ആരെങ്കിലും വോട്ട് മറിച്ച് കുത്താനുള്ള സാധ്യതയാണ് കോണ്‍ഗ്രസും ജെഡിഎസും തേടുന്നത്.

തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം

തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം

ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണയോടൊപ്പം എത്തിയായിരുന്നു അനില്‍ കുമാര്‍ പ്രതിക സമര്‍പ്പിച്ചിരുന്നത്. അനില്‍ കുമാറിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ നേതൃതലത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തീരുമാനം എടുക്കുമെന്നാണ് കര്‍ണാടാക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കിയത്.

എതിര്‍പ്പുകള്‍ ഇല്ല

എതിര്‍പ്പുകള്‍ ഇല്ല

മുന്‍പ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് അനില്‍ കുമാര്‍. ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ എതിര്‍പ്പുകള്‍ ഇല്ല. ബിജെപിയെ പ്രതിസന്ധിയിലാക്കാന്‍ അനില്‍ കുമാറിന് പിന്തുണ നല്‍കുന്നതിലൂടെ കഴിയുമെന്നും കോണ്‍ഗ്രസും വിലയിരുത്തുന്നു.

സഖ്യ സര്‍ക്കാറിനെ വീഴ്ത്തുന്നതില്‍

സഖ്യ സര്‍ക്കാറിനെ വീഴ്ത്തുന്നതില്‍

കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് ലക്ഷ്ണന്‍ സാവദി. അതിനാല്‍ തന്നെ ഇരുപാര്‍ട്ടികളും ബിജെപിക്കെതിരെ ഒന്നിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിലയിരുത്തല്‍

വിലയിരുത്തല്‍

ബിജെപിയില്‍ നിന്ന് മന്ത്രിസ്ഥാനം ലഭിക്കാതെ പോയ ചിലരുടെയെങ്കിലും പിന്തുണ ലഭിച്ചാല്‍ അനില്‍ കുമാറിന് വിജയിക്കാന്‍ കഴിയുമെന്നാണ് ജെഡിഎസ് വിലയിരുത്തുന്നത്. അനില്‍ കുമാറിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വേണമെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്താനും തയ്യാറാണെന്നാണ് ജെഡിഎസ് നേതൃത്വം വ്യക്തമാക്കുന്നത്.

ഗൗരവത്തോടെ

ഗൗരവത്തോടെ

അതേസമയം, ലക്ഷണ്‍ സാവദിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും ഒന്നിക്കാനുള്ള സാധ്യതകളെ ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്. ഉപമുഖ്യമന്ത്രിയായ ലക്ഷ്ണന്‍ സാവദിയുടെ വിജയം ഉറപ്പിക്കാന്‍ മുഴുവന്‍ പാര്‍ട്ടി എംഎല്‍എമാരുടെ വോട്ടും അദ്ദേഹത്തിന് ചെയ്യിക്കുന്നതിനായി വിപ്പ് ഉള്‍പ്പടെ ബിജെപി പുറപ്പെടുവിച്ചേക്കും.

മന്ത്രിസഭ വികസനം

മന്ത്രിസഭ വികസനം

നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലായിരുന്നു മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം നടപ്പിലാക്കിയത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും ബിജെപി പക്ഷത്തേക്ക് എത്തിയ പത്ത് എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

അസംതൃപ്തര്‍

അസംതൃപ്തര്‍

മന്ത്രിസഭാ വികസനം സംബന്ധിച്ച് ബിജെപിക്കുള്ളില്‍ വലിയ തര്‍ക്കം നിലനിന്നിരുന്നു. ഒടുവില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ബിജെപിയില്‍ എത്തിയ വിമതരെ മാത്രം ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ അസംതൃപ്തരാണ്.

 'അവിടെ കോണ്‍ഗ്രസിന് പ്രവചിച്ചത് 2 സീറ്റ്, പക്ഷെ നേടിയത് 31 സീറ്റ്; ദില്ലിയിലും അത് ആവര്‍ത്തിക്കും' 'അവിടെ കോണ്‍ഗ്രസിന് പ്രവചിച്ചത് 2 സീറ്റ്, പക്ഷെ നേടിയത് 31 സീറ്റ്; ദില്ലിയിലും അത് ആവര്‍ത്തിക്കും'

 'എഎപിയെ മലര്‍ത്തിയടിച്ച് ദില്ലിയില്‍ ഭരണം പിടിക്കും'; കണക്കുകള്‍ പുറത്ത് വിട്ട് ബിജെപി നേതൃത്വം 'എഎപിയെ മലര്‍ത്തിയടിച്ച് ദില്ലിയില്‍ ഭരണം പിടിക്കും'; കണക്കുകള്‍ പുറത്ത് വിട്ട് ബിജെപി നേതൃത്വം

English summary
karnataka legislative council election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X