കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ മുറുമുറുപ്പ്! ലോക്സഭയിലേക്ക് ഒന്നിച്ച് മത്സരിക്കില്ല?

  • By Desk
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തിലെ ബിജെപി വിരുദ്ധ ചേരിക്ക് കാലിടറുന്നു. ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം അധികാരം പങ്കിട്ട ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഉടലെടുത്ത അതൃപ്തികള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുമോയെന്ന ചോദ്യങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്‍റെ പെരുമാറ്റത്തിന് അനുസരിച്ചാകും സീറ്റ് പങ്കിടല്‍ എന്നാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയത്. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കര്‍ണാടകത്തില്‍ അധികകാലം ആയുസ്സില്ലെന്ന പ്രചാരണങ്ങള്‍ക്ക് ശക്തിയേറി.

നാടകാന്ത്യം

നാടകാന്ത്യം

ഏറെ രാഷ്ട്രീയ നാടകങ്ങള്‍കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ ഏറിയത്. കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതെ വന്നതോടെ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ കളം മാറ്റി ചവിട്ടുകയായിരുന്നു.ബിജെപിയെ എങ്ങനേയും ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന തിരുമാനത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ്- ജെഡിഎസ്

കോണ്‍ഗ്രസ്- ജെഡിഎസ്

117 എംഎല്‍എമാരുടെ പിന്തുണയായിരുന്നു കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്.എച്ച്ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വിട്ടു നല്‍കിയ കോണ്‍ഗ്രസ് മന്ത്രിമാരെ തിരുമാനിക്കാനുള്ള അനുവാദവും ജെഡിഎസിന് നല്‍കി. എന്നാല്‍ ഭരണത്തില്‍ ഏറി മാസങ്ങള്‍ തികയും മുന്‍പ് തന്നെ കൂട്ടുമന്ത്രി സഭയില്‍ മുഖ്യമന്ത്രി ആയതില്‍ തനിക്ക് സന്തോഷമില്ലെന്ന് വ്യക്തമാക്കി കുമാരസ്വാമി രംഗത്തെത്തി.

വിഷം കഴിച്ചു

വിഷം കഴിച്ചു

സഖ്യസര്‍ക്കാര്‍ എന്ന വിഷമാണ് താന്‍ കഴിച്ചതെന്നും സഖ്യസര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുകയെന്നത് പ്രയാസകരമാണെന്നും വ്യക്തമാക്കി കുമാരസ്വാമി പൊതുപരിപാടിക്കിടെ വിതുമ്പി. സംഭവം വിവാദമായതോടെ കുമാരസ്വാമിയുടെ വികാരഭരിതമായ പ്രസംഗത്തിന് പിന്നില്‍ ബിജെപിയാണെന്ന വാദവുമായി കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.

അധിക കാലം

അധിക കാലം

ആശയപരമായ വ്യത്യാസമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് ഭരിക്കുന്ന സര്‍ക്കാര്‍ അധിക കാലം മുന്‍പോട്ട് പോകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജെഡിഎസിന്‍റെ ചരട് കൈക്കലാക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും ജെഡിഎസിന് പൂര്‍ണ പിന്തുണ നല്‍കുന്നത് ഹൈക്കമാന്‍റാണ്.

സിദ്ധരാമയ്യ

സിദ്ധരാമയ്യ

എന്നാല്‍ കുമാരസ്വാമിയെ പീഡിപ്പിക്കുന്നത് ബിജെപിയല്ലെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് തന്നെയാണെന്നും വ്യക്തമാക്കി മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായി കൊളിവാഡ് രംഗത്തെത്തി.ഇതോടെ പ്രശ്നങ്ങള്‍ക്കെല്ലാം പിന്നില്‍ സിദ്ധരാമയ്യ തന്നെയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ സഖ്യസര്‍ക്കാര്‍ നഉടന്‍ നിലംപതിക്കുമെന്ന വാര്‍ത്തകള്‍ പരന്നു.ഇതിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി കുമാരസ്വാമി രംഗത്തെത്തിയത്.

ഭരണത്തില്‍

ഭരണത്തില്‍

കോണ്‍ഗ്രസ്-ജെഡിയു സഖ്യസര്‍ക്കാര്‍ കര്‍ണാടകത്തില്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുമെന്ന വ്യക്തമായ നിലപാടോടെയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ബിജെപി വിരുദ്ധ മുന്നണിക്ക് ശക്തി പകരാനെന്നോണം കുമാരസ്വാമിയുടെ സത്യപ്രതിഞ്ജാ ചടങ്ങില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ എല്ലാവരും തന്നെ എത്തിയത്.

പെരുമാറ്റം

പെരുമാറ്റം

എന്നാല്‍ കര്‍ണാടകയില്‍ സഖ്യസര്‍ക്കാരില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ കോണ്‍ഗ്രസിന്‍റെ പെരുമാറ്റം അനുസരിച്ച് മാത്രമേ ഒരുമിച്ച് മത്സരിക്കുന്ന കാര്യം ആലോചിക്കൂള്ളൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുമാരസ്വാമി. നേരത്തേ തന്നെ ജഡെഡിഎസുമായി തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കുന്നതിനെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍ത്ത് ചിലര്‍ രംഗത്ത് എത്തിയിരുന്നു.

ഓള്‍ഡ് മൈസൂര്‍

ഓള്‍ഡ് മൈസൂര്‍

ഇനി ഒരുമിച്ച് മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ തന്നെ ഇരുപാര്‍ട്ടികള്‍ക്കും വ്യക്തമായ ആധിപത്യമുള്ള ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ സീറ്റ് പങ്കിടുന്ന കാര്യത്തില്‍ തര്‍ക്കം ഉടലെടുക്കാന്‍ സാധ്യത ഉണ്ട്. ഇത് വലിയ വെല്ലുവിളിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തര്‍ക്കം

തര്‍ക്കം

കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങള്‍ ഡെജിഎസിന് വിട്ടുകൊടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പോടെ സഖ്യസര്‍ക്കാരിലെ എല്ലാ അസ്വാരസ്യങ്ങളും പുറത്തുചാടും എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇത് മുതലാക്കാമെന്ന ലക്ഷ്യമാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്.

English summary
karnataka loksabha election jds cong alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X