Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണ്ണാടക അതിർത്തി കടക്കാൻ ആർടിപിസിആർ നിർബന്ധം: കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുതിയ ചട്ടം

ബെംഗളൂരു: കൊവിഡ് വ്യാപനത്തിനിടെ നിയന്ത്രണം കർശനമാക്കി കർണ്ണാടക. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ളതാണ് സർക്കാരിന്റെ പുതിയ നീക്കം. 72 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നാണ് കർണ്ണാടക സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. കർണ്ണാടകടത്തിൽ പുതിയ മുഖ്യമന്ത്രി അധികാരമേറ്റതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്.

Recommended Video

cmsvideo
    Karnataka makes RT-PCR certificate mandatory for arrivals from Kerala and Maharashtra

    നേരത്തെ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നതിന് ആർടിപിസിആർ പരിശോധനാ ഫലമോ കൊവിഷീൽഡ് വാക്സിന്റെ ഒരു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ മതിയായിരുന്നു. ഇതാണ് ഇപ്പോൾ പരിഷ്കരിച്ചിട്ടുള്ളത്. കർണ്ണാടകത്തിൽ അടുത്ത ദിവസങ്ങളിൽ കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്.

     coronavirus46-15

    മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

    1900 ഓളം കേസുകളാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ കർണ്ണാടക അതിർത്തികളിലെ പരിശോധന ശക്തമാക്കിയിരുന്നു. ഇന്നാണ് ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളായ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ളവർക്ക് കർണ്ണാടകത്തിൽ പ്രവേശിക്കാൻ കഴിയില്ല. നേരത്തെയുള്ള നിബന്ധനകളെല്ലാം അടിമുടി പരിഷ്കരിച്ചുകൊണ്ടുള്ളതാണ് പുതിയ ഉത്തരവ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+