പോലീസ് ആത്മഹത്യ തുടര്‍ക്കഥയാകുന്നു; സ്‌റ്റേഷനുള്ളില്‍ ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി
സ്‌റ്റേഷനുള്‌ലില്‍ സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു. ആത്മഹത്യക്കുള്ള കാരമം ഇതുവരെ വ്യക്തമല്ല.
ബെംഗളൂരു: കര്‍ണാടകയില്‍ പോലീസ് ആത്മഹത്യ തുര്‍ക്കഥയാകുന്നു. ഒരു പോലീസുകാരന്‍ കൂടി ആത്മഹത്യ ചെയ്തു. മാലൂര്‍ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര(40) ആണ് പോലീസ് സ്‌റ്റേഷനുള്ളില്‍ ജീവനൊടുക്കിയത്.
സ്‌റ്റേഷനുള്‌ലില്‍ സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു. ആത്മഹത്യക്കുള്ള കാരമം ഇതുവരെ വ്യക്തമല്ല. തിങ്കളാഴ്ച രാത്രി പട്രോളിംഗ് ഡ്യൂട്ടിയില്‍ രാഘവേന്ദ്ര ഉണ്ടായിരുന്നു. 10.30 ന് പഉരത്തേക്ക് പോയ രാഘവേന്ദ്ര രണ്ട് മണിയോടെ സ്‌റ്റേശനിലേക്ക് തിരിച്ചെത്തുകയായിരുന്നു.

തിരിച്ചെത്തി അര മണിക്കൂറിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. അടുത്തകാലത്ത് കര്‍ണ്ണാടകയില്‍ രണ്ട് ഡിവൈഎസ്പിമാരും ആത്മഹത്യ ചെയ്തിരുന്നു. കോലാറിലെ നരസപുര ഹോബ്ലി സ്വദേശിയായ രാഘവേന്ദ്രയ്ക്ക് ഭാര്യയും ഒരു വയസ്സുള്ള മകനുമുണ്ട്.












Click it and Unblock the Notifications