റേപ്പ് തടയുന്ന മോതിരം റെഡി, വില1999 രൂപ

ഡിസംബര്‍ 16 ലെ ദില്ലി കൂട്ടബലാത്സംഗത്തെത്തുടര്‍ന്നാണ് മോതിരം ഉണ്ടാക്കുന്നതിനെപ്പറ്റി ഈ യുവാവ് ചിന്തിച്ചത്. മോതിരത്തിനുള്ളില്‍ ആക്രമിയെ അനങ്ങാന്‍ പോലും അനുവദിയ്ക്കാത്ത തരത്തിലാക്കാന്‍ കഴിവുള്ള രാസവസ്തുക്കള്‍ നിറച്ചിട്ടുണ്ട്. കുരുമുളകിനെക്കാളം, മുളക് പൊടിയൈക്കാളും ഇരട്ടി വീര്യമുള്ള ഈ രാസ വസ്തു അക്രമിയ്ക്ക് മേല്‍ വീണ് കഴിഞ്ഞാല്‍ പിന്നെ ഒരു മണിയ്ക്കൂറോളം അക്രമി വേദനകൊണ്ട് പുളയും. 1999 രൂപയാണ് മോതിരത്തിന്റെ വില.
ഈ മോതിരം ഉപയോഗിയ്ക്കാന്‍ വളരെ എളുപ്പമാണെന്നാണ് നിര്‍മ്മാതാവായ ഇമ്രാന്‍ അവകാശപ്പെടുന്നത്.ഒരേ സമയം അഞ്ച് അക്രമികളെ നേരിടാന്‍ ഈ മോതിരം ഉപയോഗിയ്ക്കുന്നത് വഴി സാധിയ്ക്കും. ആവശ്യക്കാര്‍ക്ക് മോതിരം കൊറിയറിലൂടെ ആയി അയച്ച് തരുമെന്നും ഇമ്രാന്‍ അറിയിച്ചു.മോതിരത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 080-6450-0112 എന്ന നമ്പരില്‍ വിളിച്ചാല്‍ മതി.












Click it and Unblock the Notifications