3 വര്‍ഷം ഒന്നിച്ച് ജീവിച്ച കാമുകി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് യുവാവിന്റെ പ്രതികാരം
കോപ്പാല്‍: 3 വര്‍ഷം ലിവിങ് റിലേഷനില്‍ ആയിരുന്ന കാമുകി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്വന്തം ബലികഴിച്ച് പ്രതികാരം വീട്ടി. 24 കാരനായ കിരണ്‍ കുമാറാണ് കാമുകിയുടെ വീടിന് മുന്നില്‍ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
കിരണ്‍ കുമാറും ശ്രാവ്യയുടെ മൂന്ന് വര്‍ഷമായി ഒന്നിച്ചാണ് ജീവിക്കുന്നത്. മരിക്കുന്നത് മുന്‍പ് കിരണ്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും ശ്രാവ്യയെ വിവാഹം കഴിക്കാന്‍ സാധിക്കാത്തതാണ് കാരണമെന്നും പറഞ്ഞിരുന്നു.

കിരണും ശ്രാവ്യയുടെ തമ്മിലുള്ള അടുപ്പം കിരണിന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് ശ്രാവ്യ സമ്മതിക്കുകയും കിരണിനെ ഒഴുവാക്കാന്‍ ശ്രമിക്കുകയും ചെയ്തതായി വീഡിയോയില്‍ പറയുന്നു. ശ്രാവ്യയില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും അത് കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്നും പറഞ്ഞു.
ഒക്ടോബര്‍ 10ാം തിയ്യതി മുനിരാബാത്തിലെ ശ്രാവ്യയുടെ വീട്ടില്‍ പോകുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് താന്‍ ഒരുങ്ങി കഴിഞ്ഞു എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. വീടിന് മുന്നില്‍ വച്ച് തന്നെ കിരണ്‍ വിഷം കഴിച്ചു. അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നേ ദിവസം തന്നെ മരിക്കുകയായിരുന്നു.












Click it and Unblock the Notifications