കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക പ്രതിസന്ധി; വിമത എംഎൽഎമാരെല്ലാം തിരിച്ചു വരും, രാജി അംഗീകരിച്ചിട്ടില്ലെന്ന് സമീർ അഹമ്മദ്

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ വിമത എംഎൽഎമാരുടെ രാജി വിഷയത്തിൽ പ്രതികരിച്ച് മന്ത്രിയും കോൺഗ്രസ് നേതാവുമായ സമീർ അഹമ്മദ്. അവർ തിരിച്ച് വരും, അവർ എവിടെ പോകാനാണ്? ഇതുവരെ അവരുടെ രാജി അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം രാജിവെക്കുന്ന എംഎൽഎമാരുടെ എണ്ണം കൂടുകയാണ്.

<strong>കർണാടകയിലെ വിമത എംഎൽഎമാർ മുംബൈയിലെത്തി; താമസം സോഫിറ്റൽ ഹോട്ടലിൽ, കുമാരസ്വാമി രാജിവെക്കും?</strong>കർണാടകയിലെ വിമത എംഎൽഎമാർ മുംബൈയിലെത്തി; താമസം സോഫിറ്റൽ ഹോട്ടലിൽ, കുമാരസ്വാമി രാജിവെക്കും?

ഇതുവരെ 14 കോൺഗ്രസ്-ജെഡിയു എംഎൽഎമാർ രാജിവെച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രാജിവെച്ച 10 എംഎൽഎമാർ മുംബൈയിലെ ഒരു ഹോട്ടലിൽ എത്തിയിട്ടുണ്ട്. എച്ച്ഡി കുമാരസ്വാമി സർക്കാർ നയത്തിനെതിരെയാണ് വിമതരുടെ രാജി. അതേസമയം സിദ്ധരാമയ്യ മുഖ്യമന്ത്രി ആയാൽ രാജി പിൻവലിക്കാമെന്ന പ്രഖ്യാപനം കോൺഗ്രസ് വിമത എംഎൽഎമാർ നടത്തിയിട്ടുമുണ്ട്.

Zameer Ahamed

കർണാടക കോൺഗ്രസ് പ്രസിഡന്റും കർണാടക മുഖ്യമന്ത്രിയും വിദേശത്താണ്. ഇരുവരും ഞായറാഴ്ച കർണാടയിലെത്തുമെന്നാണ് റിപ്പോർട്ട്. കർണാടക ചാർജുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാൽ കർണാടകയിലെത്തിയിട്ടുണ്ട്. നേതാക്കളുമായി ചർച്ച നടക്കുന്നുണ്ടെന്നാണ് സൂചനകൾ. കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനുള്ള സാധ്യതകളും കൂടി വരുന്നുണ്ട‌്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മല്ലികാർജുന ഖാർഗെയുടെ പേരാണ് പുറത്ത് വരുന്നത്. സാഹചര്യം ആവശ്യപ്പെട്ടാല്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കുമെന്ന് ഡികെ ശിവകുമാര്‍ സൂചിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിന് പിന്നാലെ ഖാർഗെയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

വര്‍ഷങ്ങളായി പാര്‍ട്ടിയുമായി സഹകരിക്കുന്ന നിരവധി എം.എല്‍.എമാര്‍ രാജിവച്ചു. അവര്‍ ഞങ്ങളോടൊപ്പം നില്‍ക്കുമെന്നും പാര്‍ട്ടിയെ പിന്തുണക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ ബംഗളൂരുവിലേക്ക് പോകുകയാണ്. അവിടെയത്തി സാഹചര്യങ്ങള്‍ മനസ്സിലാക്കിയതിന് ശേഷമേ പ്രതികരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
Karnataka Minister & Congress leader Zameer Ahmad on resignations of Congress-JD(S) MLAs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X