കര്‍ണ്ണാടക മുഖ്യമന്ത്രി ഭാര്യയ്ക്ക് സമ്മാനിച്ചത് വാട്ടര്‍പ്രൂഫ് സാരി!!
ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ ഭാര്യയ്ക്ക് നല്‍കിയ സമ്മാനം കേട്ടപ്പോള്‍ നൂറ് സംശയങ്ങളാണ് ഉയരുന്നത്. സാരി വാങ്ങി കൊടുത്തത് അംഗീകരിക്കാം എന്നാല്‍ വാട്ടര്‍പ്രൂഫ് സാരി വാങ്ങിയതിന് പിന്നിലെ രഹസ്യമാണ് പിടികിട്ടാതത്.
ദേവനഗരിയിലെ സില്‍ക്ക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ഉദ്ഘാടനത്തിലാണ് ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന വാട്ടര്‍പ്രൂഫ് സാരി ഭാര്യ പാര്‍വ്വതിക്ക് വേണ്ടി വാങ്ങിയത്. സാരിയില്‍ സ്വര്‍ണ നൂലുകള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതും പ്രത്യേകതയാണ്.

കച്ചവടം ഉറപ്പിക്കുന്നതിന് മുന്‍പ് ഒരു കുപ്പി വെള്ളം വാങ്ങി സാരിയില്‍ ഒഴിച്ച് നോക്കി വാട്ടര്‍പ്രൂഫ് ആണോ എന്നും മന്ത്രി ഉറപ്പിച്ചിരുന്നു. മന്ത്രിയുടെ വാട്ടര്‍പ്രൂഫ് സാരിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.












Click it and Unblock the Notifications