കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടകിലെ ദുരിതബാധിതര്‍ക്ക് ബിസ്‌കറ്റ് എറിഞ്ഞു കൊടുത്ത് മന്ത്രി: സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

  • By Desk
Google Oneindia Malayalam News

ബെംഗളുരു: കേരളത്തിലെന്ന പോലെ കര്‍ണാടകയിലും മഴ വന്‍നാശനഷ്ടമാണ് വിതച്ചത്. പ്രത്യേകിച്ചും കുടകില്‍.കേരളത്തിലെന്ന പോലെ ഇവിടങ്ങളിലും നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.രക്ഷപ്രവര്‍ത്തനം ത്വരിത ഗതിയില്‍ നടക്കുന്നതിനിടെ വിവാദവും കത്തുകയാണ് ഇവിടെ.പ്രളയത്തില്‍ ദുരിതബാധിതരായ ജനങ്ങള്‍ താമസിക്കുന്ന ക്യാമ്പുകളിലേക്ക് ഹെലികോപ്റ്ററില്‍ നിന്ന് മന്ത്രി ബിസ്‌കറ്റുകള്‍ എറിഞ്ഞു കൊടുത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിട്ടുണ്ട്.

kodagu1-153

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച്. ഡി. രേവണ്ണയാണ് ബിസ്‌കറ്റ് പാക്കറ്റുകള്‍ വലിച്ചെറിഞ്ഞ് കൊടുത്തത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ സഹോദരനാണ് രേവണ്ണ. സംസ്‌കാരശൂന്യമായ പ്രവര്‍ത്തി എന്നാണ് മറ്റ് മന്ത്രിമാരും സമൂഹവും മന്ത്രിയെ വിമര്‍ശിക്കുന്നത്. എന്നാല്‍ രേവണ്ണയെ പിന്തുണച്ച് കൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമി രം?ഗത്തെത്തി. അവിടെ സ്ഥലമില്ലാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് കുമാരസ്വാമിയുടെ വിശദീകരണം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന സംഘത്തിന് നേരെയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ ബിസ്‌കറ്റ് രേവണ്ണ വലിച്ചെറിഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

English summary
karnataka minister in controversy during kudagu land slide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X