Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ 7 ലക്ഷം കൈക്കൂലി വാങ്ങി, സ്റ്റിംഗ് ഓപ്പറേഷനില്‍ 'സാമൂഹ്യക്ഷേമ' മന്ത്രി പെട്ടു!

ബെംഗളൂരു: ഔദ്യോഗിക വസതിയില്‍ വെച്ച് മന്ത്രിയുടെ ഭാര്യ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ടി വി ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ പുറത്ത്. കര്‍ണാടകയിലെ സാമൂഹ്യക്ഷേമ മന്ത്രി ആഞ്ജനേയയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് നടന്ന കൈക്കൂലി ഇടപാടാണ് പുറത്തായത്. മന്ത്രിയുടെ വീട്ടിലെ മുറിയിലെ മേശയില്‍ പണമടങ്ങിയ പെട്ടി വെക്കുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.

ദൃശ്യങ്ങളില്‍ മന്ത്രിയുടെ ഭാര്യയെയും കാണാം. ഏഴ് കോടിയുടെ ടെന്‍ഡറിന് വേണ്ടിയാണ് മന്ത്രിയുടെ ഭാര്യ ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് എന്നാണ് ചാനല്‍ പറയുന്നത്. കള്ളനോട്ടുകള്‍ ഉപയോഗിച്ചാണ് ചാനല്‍ പ്രവര്‍ത്തകര്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയതത്രെ. എന്നാല്‍ തന്റെ ഭാര്യ കൈക്കൂലി വാങ്ങി എന്ന ആരോപണം മന്ത്രി ആഞ്ജനേയ നിഷേധിച്ചു.

money

എനിക്ക് കൈക്കൂലി വാങ്ങേണ്ട ആവശ്യമില്ല. എന്റെ ഭാര്യ കൈക്കൂലി വാങ്ങുന്ന ആളുമല്ല. അവര്‍ നിരപരാധിയാണ്. ഇതിലെന്തോ ഗൂഡാലോചനയുണ്ട്. ഞാന്‍ എളുപ്പത്തില്‍ പണമുണ്ടാക്കാനായി രാഷ്ട്രീയത്തില്‍ വന്ന ആളല്ല, ജനസേവനത്തിനാണ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് - മന്ത്രി വികാരാധീനനായി. ആരാണ് ഈ ചതിയുടെ പിന്നിലെന്ന് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.

താഴേക്കിടയിലുള്ള വിഭാഗത്തില്‍ നിന്നും വരുന്ന ആളായത് കൊണ്ടാണ് തനിക്കെതിരെ ഇങ്ങനെ ഒരു ഗൂഡാലോചന നടന്നത് എന്നാണ് ആഞ്ജനേയ പറഞ്ഞത്. തങ്ങള്‍ക്കെതിരെ ഇത്തരം ഗൂഡാലോചനകള്‍ പതിവാണ്. തനിക്ക് ഈ സ്റ്റിംഗ് ഓപ്പറേഷനെക്കുറിച്ച് അറിയില്ലെന്നും ഇപ്പോള്‍ പ്രതികരിക്കാന്‍ പറ്റില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയും മന്ത്രിയും രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്.

Read in English: K'taka min in bribery case
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+