മുസ്ലിംകളെ അടച്ചാക്ഷേപിച്ച് കര്‍ണാടക മന്ത്രി; പാകിസ്താന് അനുകൂലികള്‍, രാജ്യദ്രോഹികള്‍
ബെംഗളൂരു: മുസ്ലിംകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവും മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലിംകള് രാജ്യദ്രോഹികളും പാകിസ്താന് അനുകൂലികളുമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകള്ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കില്ലെന്ന ഈശ്വരപ്പയുടെ നേരത്തെയുള്ള പ്രസ്താവനയും വിവാദമായിരുന്നു. ഈ വിവാദം കെട്ടടങ്ങവെയാണ് പുതിയ പ്രകോപനവുമായി മന്ത്രി രംഗത്തുവന്നത്.
ബിജെപിക്ക് വോട്ട് ചെയ്യുന്ന മുസ്ലിംകള് രാജ്യസ്നേഹികളാണെന്നും ഈശ്വരപ്പ പറഞ്ഞു. കര്‍ണാടകയില്‍ പശുവിനെ അറുക്കുന്നത് നിരോധിക്കുമെന്നും ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയായ ഈശ്വരപ്പ പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

മുസ്ലിം വോട്ട് കിട്ടില്ലെന്ന് ഭയം
അഖണ്ഡ ഭാരതം നിലവില്‍ വരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ മുസ്ലിം വോട്ട് കിട്ടില്ലെന്ന് കണ്ട് ഒരുവിഭാഗം രാഷ്ട്രീയക്കാര്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നു ഈശ്വരപ്പ പറഞ്ഞു. ബെംഗളൂരുവില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കവെയാണ് മന്ത്രി ഈശ്വരപ്പ വിദ്വേഷം കലര്‍ത്തി സംസാരിച്ചത്.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആശങ്ക
ബിജെപി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് ബിജെപിയിലേക്ക് വരാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അവരുടെ മണ്ഡലത്തില്‍ 50000ത്തിലധികം മുസ്ലിം വോട്ടുകളുള്ളതാണ് അവരെ പിന്നോട്ട് വലിച്ചത്. ഇത് ആണും പെണ്ണുമല്ലാത്തവരുടെ നിലപാടാണെന്നും ഈശ്വരപ്പ പറഞ്ഞു.

മുസ്ലിംകളുടെ വോട്ട് ചോദിക്കില്ല
എന്റെ മണ്ഡലമായ ഷിവമോഗയില്‍ 50000ത്തിലധികം മുസ്ലിം വോട്ടുകളുണ്ട്. ഞാന്‍ വോട്ട് ചോദിച്ച് മുസ്ലിംകളുടെ അടുത്ത് പോകാറില്ല. തന്റെ സമുദായമായ കുറുബ വിഭാഗത്തിന് 10000 വോട്ടാണുള്ളത്. പക്ഷേ, 47000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ ജയിച്ചു. ഇക്കാര്യം താന്‍ കോണ്‍ഗ്രസ് എംഎല്‍എമാരോട് പറഞ്ഞുവെന്നും ഈശ്വരപ്പ വിശദീകരിച്ചു.

ദേശസ്നേഹമുള്ള മുസ്ലിംകള്
ദേശസ്നേഹമുള്ള മുസ്ലിംകള് ബിജെപിക്ക് വോട്ട് ചെയ്യും. പാകിസ്താന് അനുകൂലികളും രാജ്യദ്രോഹികളുമായ മുസ്ലിംകള് ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു. ഗോവധം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും നടക്കുന്നു. പൂര്‍ണ തോതില്‍ നിരോധനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഗോവധ നിയമം ഇങ്ങനെ
കര്‍ണാടകയില്‍ ഗോവധം നിരോധിച്ച് 2010ല്‍ ബിജെപി സര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കുന്നതായിരുന്നു നിയമം. പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവന്നു. ഇതിന് രാഷ്ട്പതിയുടെ അനുതി ലഭിച്ചിട്ടില്ല. ഗോവധം നിരോധിച്ച് ശക്തമായ നിയമം കൊണ്ടുവരാനാണ് പുതിയ ബിജെപി സര്‍ക്കാരിന്റെ നീക്കം.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications