കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിംകളെ അടച്ചാക്ഷേപിച്ച് കര്‍ണാടക മന്ത്രി; പാകിസ്താന്‍ അനുകൂലികള്‍, രാജ്യദ്രോഹികള്‍

Google Oneindia Malayalam News

ബെംഗളൂരു: മുസ്ലിംകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവും മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലിംകള്‍ രാജ്യദ്രോഹികളും പാകിസ്താന്‍ അനുകൂലികളുമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി ടിക്കറ്റ് നല്‍കില്ലെന്ന ഈശ്വരപ്പയുടെ നേരത്തെയുള്ള പ്രസ്താവനയും വിവാദമായിരുന്നു. ഈ വിവാദം കെട്ടടങ്ങവെയാണ് പുതിയ പ്രകോപനവുമായി മന്ത്രി രംഗത്തുവന്നത്.

ബിജെപിക്ക് വോട്ട് ചെയ്യുന്ന മുസ്ലിംകള്‍ രാജ്യസ്‌നേഹികളാണെന്നും ഈശ്വരപ്പ പറഞ്ഞു. കര്‍ണാടകയില്‍ പശുവിനെ അറുക്കുന്നത് നിരോധിക്കുമെന്നും ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയായ ഈശ്വരപ്പ പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

മുസ്ലിം വോട്ട് കിട്ടില്ലെന്ന് ഭയം

മുസ്ലിം വോട്ട് കിട്ടില്ലെന്ന് ഭയം

അഖണ്ഡ ഭാരതം നിലവില്‍ വരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ മുസ്ലിം വോട്ട് കിട്ടില്ലെന്ന് കണ്ട് ഒരുവിഭാഗം രാഷ്ട്രീയക്കാര്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നു ഈശ്വരപ്പ പറഞ്ഞു. ബെംഗളൂരുവില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കവെയാണ് മന്ത്രി ഈശ്വരപ്പ വിദ്വേഷം കലര്‍ത്തി സംസാരിച്ചത്.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആശങ്ക

കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആശങ്ക

ബിജെപി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് ബിജെപിയിലേക്ക് വരാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അവരുടെ മണ്ഡലത്തില്‍ 50000ത്തിലധികം മുസ്ലിം വോട്ടുകളുള്ളതാണ് അവരെ പിന്നോട്ട് വലിച്ചത്. ഇത് ആണും പെണ്ണുമല്ലാത്തവരുടെ നിലപാടാണെന്നും ഈശ്വരപ്പ പറഞ്ഞു.

 മുസ്ലിംകളുടെ വോട്ട് ചോദിക്കില്ല

മുസ്ലിംകളുടെ വോട്ട് ചോദിക്കില്ല

എന്റെ മണ്ഡലമായ ഷിവമോഗയില്‍ 50000ത്തിലധികം മുസ്ലിം വോട്ടുകളുണ്ട്. ഞാന്‍ വോട്ട് ചോദിച്ച് മുസ്ലിംകളുടെ അടുത്ത് പോകാറില്ല. തന്റെ സമുദായമായ കുറുബ വിഭാഗത്തിന് 10000 വോട്ടാണുള്ളത്. പക്ഷേ, 47000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ ജയിച്ചു. ഇക്കാര്യം താന്‍ കോണ്‍ഗ്രസ് എംഎല്‍എമാരോട് പറഞ്ഞുവെന്നും ഈശ്വരപ്പ വിശദീകരിച്ചു.

ദേശസ്‌നേഹമുള്ള മുസ്ലിംകള്‍

ദേശസ്‌നേഹമുള്ള മുസ്ലിംകള്‍

ദേശസ്‌നേഹമുള്ള മുസ്ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യും. പാകിസ്താന്‍ അനുകൂലികളും രാജ്യദ്രോഹികളുമായ മുസ്ലിംകള്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു. ഗോവധം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും നടക്കുന്നു. പൂര്‍ണ തോതില്‍ നിരോധനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഗോവധ നിയമം ഇങ്ങനെ

ഗോവധ നിയമം ഇങ്ങനെ

കര്‍ണാടകയില്‍ ഗോവധം നിരോധിച്ച് 2010ല്‍ ബിജെപി സര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കുന്നതായിരുന്നു നിയമം. പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവന്നു. ഇതിന് രാഷ്ട്പതിയുടെ അനുതി ലഭിച്ചിട്ടില്ല. ഗോവധം നിരോധിച്ച് ശക്തമായ നിയമം കൊണ്ടുവരാനാണ് പുതിയ ബിജെപി സര്‍ക്കാരിന്റെ നീക്കം.

കേന്ദ്രത്തിന് തിരിച്ചടി; കോണ്‍ഗ്രസ് നേതാവിന് കശ്മീരില്‍ പോകാന്‍ അനുമതി, ചീഫ്ജസ്റ്റിസും കശ്മീരിലേക്ക്കേന്ദ്രത്തിന് തിരിച്ചടി; കോണ്‍ഗ്രസ് നേതാവിന് കശ്മീരില്‍ പോകാന്‍ അനുമതി, ചീഫ്ജസ്റ്റിസും കശ്മീരിലേക്ക്

English summary
Karnataka minister KS Eshwarappa attacks Muslim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X