ലൈംഗിക പീഡനാരോപണം; കർണാടക മന്ത്രി രമേശ് ജാർഖിഹോളി രാജിവെച്ചു
ബെംഗളൂരു; സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കര്‍ണാടക ജലവിഭവമന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു. പീഡനത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. സാമൂഹ്യപ്രവര്‍ത്തകനായ ദിനേശ് കല്ലഹള്ളിയാണ് സംഭവത്തിൽ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. 25കാരിയായ പെണ്‍കുട്ടിയെ മന്ത്രി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പരാതിക്കാരന്‍ പുറത്തുവിട്ടിരിന്നു.
സംഭവം വിവാദമായതിന് പിന്നാലെ രാജിവെയ്ക്കാൻ മന്ത്രിക്ക് മേൽ സമ്മർദ്ദം ശക്തമായിരുന്നു. എന്നാൽ ഇതിന് ജാർക്കിഹോളി തയ്യാറായിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി യെഡിയൂരപ്പ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. നിരപരാദിത്വം തെളിയിച്ചാൽ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം ജാർക്കിഹോളിക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
വൈദ്യുതി വകുപ്പിന് കീഴിലുള്ള കെപിടിസിഎല്ലില്‍ ജോലി വാഗ്ദാനം ചെയ്താണ് 25 കാരിയെ മന്ത്രി ലൈംഗിക ചൂഷണം ചെയ്തത്. പിന്നീട് പെൺകുട്ടിക്ക് ജോലി നിഷേധിച്ചതോടെ പെൺകുട്ടിയും കുടുംബവും മനുഷ്യാവകാശ പ്രവർത്തകനായ ദിനേഷ് കാലഹള്ളിയെ സമീപിക്കുകയായിരുന്നു. മന്ത്രിക്കെതിരെ പരാതി നല്‍കാന്‍ ഭയന്നാണ് യുവതിയും കുടുംബവും തന്നെ സമീപിച്ചതെന്ന് ദിനേഷ് കലഹള്ളി പറഞ്ഞു. വരും ദിവസം യുവതി നേരിട്ട് പരാതി നൽകും. സംഭവത്തില്‍ വ്യക്തമായ തെളിവ് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കലഹള്ളി പറഞ്ഞു.
നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications