കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷക്ക് പിന്നാലെ കര്‍ണാടകവും ലോക്ക് ഡൗണ്‍ നീട്ടുന്നു; എംഎല്‍എമാരുടെ ശമ്പളം കുറച്ചു

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ലോക്ക് ഡൗണ്‍ കാലയളവ് നീട്ടും. എംഎല്‍എമാരുടെ ശമ്പളം കുറച്ചു. മുഖ്യമന്ത്രി യെഡിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക എന്ന് യെഡിയൂരപ്പ പറഞ്ഞു. രണ്ടാഴ്ച ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് കര്‍ണാക മന്ത്രിസഭാംഗങ്ങളുടെ ആവശ്യം. ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

y

അതേസമയം, ചില ജില്ലകളില്‍ ഇളവ് നല്‍കുന്ന കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്തു. കൊറോണ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ജില്ലകള്‍ക്ക് ഇളവ് നല്‍കണമെന്ന അഭിപ്രായവും മന്ത്രിമാര്‍ ഉന്നയിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ വികാരം പ്രധാനമന്ത്രിയെ അറിയിക്കും. ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും യെഡിയൂരപ്പ അറിയിച്ചു. വിദഗ്ധ സമിതി ബുധനാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൊറോണ ഹോട്ട് സ്‌പോര്‍ട്ട് ആയി കണ്ടെത്തിയ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരണമെന്നും അല്ലാത്ത പ്രദേശങ്ങളില്‍ ഇളവ് നല്‍കണമെന്നുമാണ് സമിതി റിപ്പോര്‍ട്ട്. രാജ്യത്തെ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകത്തിലെ കലബുറഗിയിലാണ്.

മൂന്ന് ഓര്‍ഡിനന്‍സുകളും മന്ത്രിസഭാ യോഗം പാസാക്കി. ഒരു വര്‍ഷത്തേക്ക് എംഎല്‍എമാരുടെ ശമ്പത്തില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും 30 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കി. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും. ജിഎസ്ടി ഒടുക്കുന്നത് ജൂണ്‍ വരെ നീട്ടുന്നതാണ് മറ്റൊരു ഓര്‍ഡിനന്‍സ്. ചില ജില്ലകളില്‍ കര്‍ഷകര്‍ക്ക് ഇളവ് പ്രഖ്യാപിച്ചുള്ളതാണ് മൂന്നാമത്തെ ഓര്‍ഡിനന്‍സ്. റേഷന്‍ കാര്‍ഡില്ലാതെ രണ്ടു മാസം രണ്ടര ലക്ഷത്തോളം പേര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുമെന്ന് നിയമ മന്ത്രി ജെസി മധുസ്വാമി പറഞ്ഞു.

തബ്ലീഗ് നേതാവ് മൗലാന സഅദിനെ പോലീസ് കണ്ടെത്തി; സാക്കിര്‍ നഗറിലെ വീട്ടില്‍, വീഡിയോ വഴി ചോദ്യം ചെയ്യുംതബ്ലീഗ് നേതാവ് മൗലാന സഅദിനെ പോലീസ് കണ്ടെത്തി; സാക്കിര്‍ നഗറിലെ വീട്ടില്‍, വീഡിയോ വഴി ചോദ്യം ചെയ്യും

്അതേസമയം, ഒഡീഷയില്‍ സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടി. ഏപ്രില്‍ 30 വരെയാണ് ലോക്ക് ഡൗണ്‍ തുടരുക. രാജ്യത്താകമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 വരെയാണ്. ഇത് നീട്ടുമെന്ന സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഒഡീഷയില്‍ ലോക്ക് ഡൗണ്‍ നീട്ടിയത്. രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനം ഒഡീഷയാണ്. തീവണ്ടി, വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ ആരംഭിക്കരുതെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഒഡീഷ മന്ത്രിസഭ ആവശ്യപ്പെട്ടു.

മോദി സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു; കൊറോണ വേഗം തിരിച്ചറിയാം... എന്താണ് പൂള്‍ ടെസ്റ്റ്?മോദി സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു; കൊറോണ വേഗം തിരിച്ചറിയാം... എന്താണ് പൂള്‍ ടെസ്റ്റ്?

English summary
Karnataka ministers asked to Extend Lockdown for Two Weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X