കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകത്തിൽ യുപി മോഡൽ? ബെംഗളൂരു അക്രമത്തിലെ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കും, പണി കൊടുത്ത് സർക്കാർ

Google Oneindia Malayalam News

ബെംഗളൂരു: പോലീസ് വെടിവെയ്പിൽ മൂന്ന് പേർ കൊല്ലപ്പെടാനിടനായ ബെംഗളൂരു സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് കർണാടക മന്ത്രി സിടി രവി. ഉത്തർപ്രദേശിൽ കഴിഞ്ഞ വർഷം പൌരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിൽ പ്രതിഷേധക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിയിരുന്നു. ബെംഗളൂരുവിലും അക്രമസംഭവങ്ങളിലുണ്ടായ പൊതുമുതലുകൾക്കുണ്ടായ നാശനഷ്ടങ്ങൾ പ്രതിഷേധക്കാരിൽ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരൂവിൽ എങ്ങനെയാണ് അക്രമസംഭവങ്ങൾ ആരംഭിച്ചത് എന്നത് സംബന്ധിച്ച് പോലീസ് ഇതുവരെയും വിശദീരണം നൽകിയിട്ടില്ല. എന്നാൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഇത് സംബന്ധിച്ച് ഇതിനകം തന്നെ വാഗ്വാദങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.

Recommended Video

cmsvideo
Will Do Asset Recovery Like UP: Karnataka Minister After Bengaluru Clash | Oneindia Malayalam

ബിഹാറില്‍ നീതീഷ് കുമാറിനും ബിജെപിക്കും അടിതെറ്റുമോ? അവസരം കാത്ത് കോണ്‍ഗ്രസും ആര്‍ജെഡിയുംബിഹാറില്‍ നീതീഷ് കുമാറിനും ബിജെപിക്കും അടിതെറ്റുമോ? അവസരം കാത്ത് കോണ്‍ഗ്രസും ആര്‍ജെഡിയും

''ബെംഗളുരുവിലെ അക്രമസംഭവങ്ങൾ മുൻകൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയതായിരുന്നു. പെട്രോൾ ബോംബുകളും കല്ലുകളും ഉപയോഗിച്ചാണ് വാഹനങ്ങളും കെട്ടിടങ്ങറളും തകർത്തിട്ടുള്ളത്. 300 വാഹനങ്ങളാണ് അക്രമികൾ അഗ്നിക്കിരയാക്കിയിട്ടുള്ളത്'' അദ്ദേഹം മാധ്യമപ്രവർത്തരോട് പറഞ്ഞു. ഞങ്ങൾക്ക് സംശയമുണ്ട്. എന്നാൽ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ. ഉത്തർപ്രദേശിൽ ചെയ്തതുപോലെ അക്രമികളുടെ സ്വത്തുക്കളിൽ നിന്ന് തുക ഈടാക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

bengaluru-mob-attacks5-1597

ചൊവ്വാഴ്ച രാത്രി ബെംഗളൂരുവിലെ ഡിജെ ഹള്ളിയിൽ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തിൽ രണ്ട് പോലീസ് സ്റ്റേഷനുകളും കോൺഗ്രസ് എംഎൽഎയുടെ വീടുമാണ് ആക്രമിക്കപ്പെട്ടത്. പോലീസ് വെടിവെയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഡിജെ ഹള്ളി പോലീസ് സ്റ്റേഷനുള്ളിൽ സൂക്ഷിച്ചിരുന്ന 200നടുത്ത് ബൈക്കുകളും താഴത്തെ നിലയും അക്രമത്തിൽ കത്തി നശിച്ചിട്ടുണ്ട്. 50 ഓളം പോലീസ് ഉദ്യോഗസ്ഥർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.

കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുണ്ടായ പ്രകോപനമാണ് അക്രമത്തിൽ കലാശിച്ചത്. ഇതോടെ മുസ്ലിം ജനസംഖ്യ കൂടുതലുള്ള അക്രമ ബാധിത പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റ് സംബന്ധിച്ച് പോലീസിന് പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുക്കാൻ വൈകിയെന്നാണ് സിറ്റി പോലീസ് കമ്മീഷണറെ കണ്ട മതനേതാക്കൾ അറിയിച്ചത്. സംഭവത്തിൽ രണ്ട് എസ്ഡിസിപി നോതാക്കളുൾപ്പെടെ 101 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

കൊവിഡ് ടെസ്റ്റ്; ഡോക്ടറുടെ കുറിപ്പടിയില്ലാതെയും പൊതുജനങ്ങൾക്ക് പരിശോധന നടത്താം.കൊവിഡ് ടെസ്റ്റ്; ഡോക്ടറുടെ കുറിപ്പടിയില്ലാതെയും പൊതുജനങ്ങൾക്ക് പരിശോധന നടത്താം.

'മാധ്യമ പ്രവർത്തകർ ഏറിയ കൂറും CPI- ജിഹാദി ചായ്‌വുള്ള അർബൻ നക്സലുകൾ', ആരോപണവുമായി ടിജി മോഹൻദാസ്!'മാധ്യമ പ്രവർത്തകർ ഏറിയ കൂറും CPI- ജിഹാദി ചായ്‌വുള്ള അർബൻ നക്സലുകൾ', ആരോപണവുമായി ടിജി മോഹൻദാസ്!

English summary
Karnataka miniter says will do asset reecovery from protesters like UP in Bengaluru clash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X