കര്‍ണാടക സ്പീക്കര്‍ക്കും രക്ഷയില്ല,സ്പീക്കര്‍ക്കു നേരെ ലൈംഗിക ചേഷ്ട കാണിച്ച എംഎല്‍എയെ പുറത്താക്കി
ബെംഗളൂരു: കേരളത്തിലെ സ്പീക്കര്‍ക്കു മാത്രമല്ല കര്‍ണാടക സ്പീക്കര്‍ക്കും രക്ഷയില്ല. ഭരിക്കുന്ന കര്‍ണാടക നിയമസഭയിലും സ്പീക്കര്‍ക്കു നേരെ എം.എല്‍.എമാരുടെ പ്രതിഷേധം.
കര്‍ണാടക നിയമസഭയില്‍ ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ സ്പീക്കറുമായി ഏറ്റുമുട്ടിയ ജനതാദള്‍ സോഷ്യലിസ്റ്റ് എം.എല്‍.എ മഞ്ജുനാഥ് ഗൗഡയെ പുറത്താക്കി. സ്പീക്കര്‍ കഗോഡു തിമ്മയ്യയെ ലൈംഗിക ചേഷ്ടകാണിക്കുകയും ചീത്തവിളിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് മഞ്ജുനാഥ് ഗൗഡയെ പുറത്താക്കിയത്.സഭയില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച ഗൗഡയെ മാര്‍ഷലിനെ ഉപയോഗിച്ചാണ് സ്പീക്കര്‍ പുറത്താക്കിയത്.

ബജറ്റില്‍ ചികബല്ലപുര്‍, കോലര്‍ ജില്ലകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പദ്ധതി ഉള്‍പ്പെടുത്തിയില്ല എന്നാരോപിച്ചാണ് ഇവിടെങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് കുമാറാണ് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. രമേശ് കുമാറിന്റെ് പ്രസംഗത്തില്‍ ഇടപെട്ട സ്പീക്കറുടെ നടപടി പ്രതിഷേധിക്കാരെ പ്രകോപിപ്പിച്ചു.
സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പുറത്തുപോകുമെന്ന് ഇവര്‍ അറിയിച്ചു. ഉടന്‍ പുറത്തുപോകാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയതോടെ ഇവര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെ സ്പീക്കറുമായുണ്ടായ വാക്കേറ്റത്തിനിടെയാണ് ഗൗഡ ലൈംഗിക ചേഷ്ട കാണിച്ചത്.












Click it and Unblock the Notifications