കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവെച്ച എംഎല്‍എമാര്‍ മുംബൈയില്‍ തുടുരുന്നു.. കുമാരസ്വാമി ബെംഗളൂരുവിലേക്ക് തിരിച്ചു

Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തില്‍ രാജിവെച്ച 10 എംഎല്‍എമാരും മുംബൈയിലെ ഹോട്ടലില്‍ തന്നെ തുടരുകയാണെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ സോഫിടെല്‍ ഹോട്ടലിലാണ് എംഎല്‍എമാര്‍ കഴിയുന്നത്. അതേസമയം പ്രതിസന്ധി രൂക്ഷമായതോടെ തന്‍റെ യുഎസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ബെംഗളൂവിലേക്ക് തിരിച്ചു.

 kumarsiddd-

13 ഭരണകക്ഷി എംഎല്‍എമാര്‍ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. രാജിക്ക് പിന്നില്‍ ബിജെപി അല്ലെന്നായിരുന്നു എംഎല്‍എമാര്‍ പ്രതികരിച്ചത്. എന്നാല്‍ ശനിയാഴ്ച വൈകീട്ടോടെ ഇവര്‍ ബിജെപി രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖരന്‍റെ വിമാനത്തില്‍ മുംബൈയിലേക്ക് പോകുകയായിരുന്നു.

<strong>ഇനി ജാതിയില്ല!!! കളംമാറ്റിച്ചവിട്ടി ബിജെപി... കമ്യൂണിസത്തിന്റെ പാതയില്‍ വര്‍ഗ്ഗ രാഷ്ട്രീയം?</strong>ഇനി ജാതിയില്ല!!! കളംമാറ്റിച്ചവിട്ടി ബിജെപി... കമ്യൂണിസത്തിന്റെ പാതയില്‍ വര്‍ഗ്ഗ രാഷ്ട്രീയം?

അതിനിടെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷന്‍ സിദ്ധരാമയ്യയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ആരോപിച്ചു. സിദ്ധരാമയ്യയുടെ തന്ത്രങ്ങളാണ് കര്‍ണാടകത്തിലെ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നത്. എംഎല്‍എമാരുടെ രാജിയില്‍ ബിജെപിക്ക് പങ്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സഖ്യസര്‍ക്കാര്‍ നിലം പതിച്ചാല്‍ ബിജെപി ഉചിതമായ തിരുമാനം കൈക്കൊള്ളും. ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ബിജെപി ഓപ്പറേഷന്‍ താമര പുറത്തെടുത്തിട്ടില്ല. ദേവഗൗഡയുടെ കുടുംബ രാഷ്ട്രീയ വാഴ്ചയോട് സിദ്ധരാമയ്യയ്ക്ക് താത്പര്യമില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ താഴെയിറക്കാന്‍ സിദ്ധരമായ്യ ചെയ്ത തന്ത്രങ്ങളാണ് എംഎല്‍എമാരുടെ രാജിയിലേക്ക് നയിച്ചതെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.

<strong>കർണാടകത്തിലെ കൂട്ടരാജിക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ഗൂഢാലോചന? സിദ്ധരാമയ്യയെന്ന് ആരോപണം</strong>കർണാടകത്തിലെ കൂട്ടരാജിക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ഗൂഢാലോചന? സിദ്ധരാമയ്യയെന്ന് ആരോപണം

English summary
Karnataka MLA's still in Mumbai, HD Kumaraswamy returned from US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X