കാണാതായ മകള്‍ക്കായി എംഎല്‍എയുടെ തിരച്ചില്‍...മകള്‍ പൊങ്ങിയത് നിര്മ്മാതാവിന്ന്റെ ഭാര്യയായി
കാണാതായ മകള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതിനിടെ മകളുടെ വിവാഹ വീഡിയോ കണ്ട് ഞെട്ടി എംഎല്‍എ. ദക്ഷിണ കര്‍ണാടകയിലാണ് സംഭവം. മായകൊണ്ട എംഎല്‍എ ശിവമൂര്‍ത്തി നായികിന്റെ മകള്‍ ലക്ഷ്മി നായിക്കാണ് കാമുകനൊപ്പം ഒളിച്ചോടി വിവാഹം ചെയ്തത്. മകളെ കാണുന്നില്ലെന്ന് വ്യക്തമാക്കി ശിവമൂര്‍ത്തി നായിക് പോലീസില്‍ പരാതി നല്‍കിയിരുന്നു. മിസ്സിങ്ങ് കേസ് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് തന്റെ കല്യാണം കഴിഞ്ഞെന്ന് വ്യക്തമാക്കി മകള്‍ അച്ഛനേയും കുടുംബാംഗങ്ങളേയും ഞെട്ടിച്ചത്. സംഭവം ഇങ്ങനെ

പ്രണയ ബന്ധം
ശിവമൂര്‍ത്തി നായിക്കിന്റെ മകള്‍ ലക്ഷ്മി നായിക്കും കര്‍ണാടക നിര്‍മ്മാതാവ് പി സുന്ദര്‍ ഗൗഡയും പ്രണയത്തിലായിരുന്നു. എന്നാല്‍ എംഎല്‍എയും വീട്ടുകാരും മകളുടെ ബന്ധത്തെ പൂര്‍ണമായി എതിര്‍ത്തിരുന്നു.

ഒളിച്ചോടി
വീട്ടുകാര്‍ സമ്മതിക്കാതയതോടോ ലക്ഷ്മിയും സുന്ദര്‍ ഗൗഡയും രഹസ്യമായി വിവാഹം കഴിക്കാന്‍ തിരുമാനിച്ചു. ഇതിനിടയില്‍ മകളെ കാണാനില്ലെന്ന പരാതിയുമായി ശിവ മൂര്‍ത്തി പോലീസിനെ സമീപിച്ചു. പോലീസ് ഇരുവര്‍ക്കുമായി തിരച്ചില്‍ ശക്തമാക്കി.

മൈസൂരിലെ റിസോര്‍ട്ടില്‍
ഇതിനിടയില്‍ മൈസൂരിലെ റിസോര്‍ട്ടില്‍ സുന്ദര്ഗൗഡയും കുടുംബവും റൂമെടുത്തതായി പോലീസിന് വിവരം ലഭിച്ചു. ചാമുണ്ഡി ഹില്ലില്‍ വിവാഹം ഉണ്ടാകുമെന്നും അതിനായാണ് സുന്ദറിന്റെ കുടുംബം മൈസൂരില്‍ റൂമെടുത്തതെന്നും വിവരം ലഭിച്ചതോടെ എംഎല്‍എയും കുടുംബവും പോലീസുകാരും ചേര്‍ന്ന് ഹോട്ടലിലേക്ക് തിരിച്ചു.

പക്ഷെ
എന്നാല്‍ ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ സുന്ദറിന്റെ കുടുംബം മുറിയെടുത്തിരുന്നെന്നും എന്നാല്‍ വെക്കേറ്റ് ചെയ്തെന്നും ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ വിശ്വസിക്കാന്‍ ലക്ഷ്മിയുടെ കുടുംബം തയ്യാറായില്ല,

അരിച്ചുപൊറുക്കി
തുടര്‍ന്ന് പോലീസും കുടുംബക്കാരും ചേര്‍ന്ന് ഹോട്ടല്‍ മുറി അരിച്ചുപെറുക്കിയെങ്കിലും സുന്ദറിനേയും ലക്ഷ്മിയേയും അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ മാണ്ഡ്യ ജില്ലയിലെ നാഗമംഗലയില്‍ വെച്ചാണ് വിവാഹം നടക്കുന്നതെന്നായി അടുത്ത വിവരം. ഉടന്‍ തന്നെ പോലീസും കുടുംബവും അവിടേക്ക് തിരിച്ചു.

ഫേസ്ബുക്ക് വീഡിയോ
ഇതിനിടയില്‍ ലക്ഷ്മിയുടെ ഫേസ്ബുക്ക് വീഡിയോ എത്തി. തനിക്ക് ഇഷ്ടപ്പെട്ടയാളുമായി തന്റെ വിവാഹം കഴിഞ്ഞെന്ന് വീഡിയോയില്‍ ലക്ഷ്മി പറഞ്ഞു. താന്‍ വിവാഹപ്രായം എത്തിയ മുതിര്‍ന്ന ആളാണ്. ആരെ വിവാഹം കഴിക്കണം എന്നത് തന്റെ വ്യക്തിപരമായ തിരുമാനമാണെന്നും ആരും തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതല്ലെന്നും ലക്ഷ്മി തന്റെ വീഡിയോയിലൂടെ വ്യക്തമാക്കി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications