കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ തന്ത്രം പൊളിഞ്ഞു; കോൺഗ്രസ് എംഎൽഎമാർ റോഡ് മാർഗം കേരളത്തിലേക്ക്? റിസോർട്ടിൽ നിന്ന് മാറ്റി!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ചാർട്ടേർഡ് വിമാനങ്ങൾ റദ്ദാക്കിതോടെ റോഡ് മാർഗം എംഎൽഎമാരെ കേരളത്തിലെത്തിക്കാനുറച്ച് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് എംഎൽഎമാരെ റോഡ് മാർഗം കൊച്ചിയിലെത്തിക്കും. ജെഡിഎസ് എംഎൽഎമാരെ ഹൈദരാബാദിലും എത്തിക്കാനാണ് പദ്ധതിയെന്നാണ് സൂചന. രാത്രി വൈകി ബസുകളിലാണ് എംഎൽഎമാരെ റിസോർട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുപോയത്. ബംഗളൂരിവില്‍ നിന്ന് മാറ്റാനൊരുങ്ങവേ വിമാനങ്ങള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നീക്കം പൊളിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് മുന്നണികള്‍ രംഗത്ത് വന്നിരിക്കുകയാണ്.

എറണാകുളത്തെ ക്രൗണ്‍ പ്ലാസയില്‍ ഇവര്‍ക്കായി താമസ സൗകര്യങ്ങള്‍ ഏര്‍പ്പാടു ചെയ്തിരിക്കുന്നത് ജെഡിഎസ് നേതാവ് ജോസ് തെറ്റയിലാണെന്നാണ് റിപ്പോർട്ടുകൾ. പുലർച്ചെ കൊച്ചിയിലെ ഫാവ് സ്റ്റാർ ഹോട്ടലായ ക്രൗൺപ്ലാസയിലെത്തുന്ന എംഎൽഎമാർക്കായി 142 റൂമുകളാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നാണ് വിവരം. എം എല്‍എമാര്‍ കൊച്ചിയിലെത്തുന്നതിന് മുന്നോടിയായി ക്രൗണ്‍ പ്ലാസ ഹോട്ടലിനു സമീപവും നെടുമ്പാശേരി വിമാനത്താവളത്തിലും കനത്ത പൊലീസ് സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

JDS

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കർണാടകയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങളെല്ലാം നിർത്തിവെക്കുകയായിരുന്നു. രാത്രി വൈകി ചെറുവിമാനങ്ങൾ അനുവദിക്കാറില്ലെന്നായിരുന്നു ഏവിയേഷൻ ഉദ്യോഗസ്ഥർ കാരണമായി പറഞ്ഞിരുന്നത്. ഇതോടെ കോൺഗ്രസിന് മറുവഴി തേടേണ്ടി വരികയായിരുന്നു. തുടർന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ജെഡിഎസ് തലവന്‍ എച്ച്.ഡി. ദേവഗൗഡ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ഇരു വിഭാഗം കക്ഷികളേയും രണ്ടു സ്ഥലങ്ങളിലായി നിര്‍ത്താന്‍ തീരുമാനം കൈകൊണ്ടതെന്ന് സൂചന ലഭിക്കുന്നത്.

കേരളം സഹോദര സംസ്ഥാനമാണെന്നും എന്നാല്‍ ഇപ്പോള്‍ തല്‍ക്കാലം ഹൈദ്രാബാദിലേക്കാണ് പോകുന്നതെന്നുമാണ് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയത്. അതേസമയം ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില നഗരങ്ങള്‍ ഇതിനായി പരിഗണിച്ചെങ്കിലും കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുമതല വഹിച്ച കെ സി വേണുഗോപാല്‍, പിസി വിഷ്ണുനാഥ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കേരളം തിരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം എല്ലാ എംഎൽഎമാരും ഒരുമിച്ചാണ് പോകപുന്നതെന്നും, ഒരേ സ്ഥലത്തേക്കാണ് പോകുന്നതെന്നുമാണ് എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയിരിക്കുന്നത്.

Recommended Video

cmsvideo
ബിജെപിക്ക് പണി വരുന്നു; ദില്ലിയില്‍ തിരക്കിട്ട നീക്കം

English summary
Karnataka MLAs moving to Kochi and Puthuchery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X