കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബിജെപിക്ക് തിരിച്ചടി; മുതിർന്ന നേതാവ് കോൺഗ്രസിലേക്ക്

Google Oneindia Malayalam News

ബെംഗളൂരു; കർണാടകത്തിൽ നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയ്ക്ക് കനത്ത തിരിച്ചടി നൽകി മുൻ മന്ത്രി കോൺഗ്രസിലേക്ക്. മുതിർന്ന നേതാവായ എ മഞ്ജുവാണ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറുമായും മറ്റ് കോൺഗ്രസ് നേതാക്കളുമായി മഞ്ജു കൂടിക്കാഴ്ച നടത്തി. വിശദാംശങ്ങളിലേക്ക്

'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ

 കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക്

മുൻ കോൺഗ്രസ് നേതാവായ മഞ്ജു 2009 ലായിരുന്നു പാർട്ടി ബന്ധം ഉപേക്ഷിച്ച് ബി ജെ പിയിലേക്ക് ചേക്കേറിയത്. പിന്നീട് 2019 ൽ ബി ജെ പി ടിക്കറ്റിൽ ഹസൻ മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ ജെ ഡി എസ് നേതാവ് പ്രജ്വൽ രേവണ്ണയോട് പരാജയപ്പെടുകയായിരുന്നു. നിയമനിർണാമണ കൗൺസിൽ തിരഞ്ഞെടുപ്പിൽ തന്റെ മകന് ബി ജെ പി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് മഞ്ജു പാർട്ടിയുമായി ഇടഞ്ഞത്.

 ബി ജെ പി നേതൃത്വത്തിനെതിരെ മഞ്ജു

ഇതോടെ ബി ജെ പി നേതൃത്വത്തിനെതിരെ മഞ്ജു പരസ്യമമായി രംഗത്തെത്തിയിരുന്നു. അതേസമയം മഞ്ജുവിന്റെ നീക്കങ്ങൾ വിലയിരുത്തിയ ബി ജെ പി അദ്ദേഹത്തെ നേരത്തേ തന്നെ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. ഇതോടെ മഞ്ജു കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്ന തരത്തിലുള്ള ചർക്കൾ സജീവമായിരുന്നു.

 ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച

കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി മഞ്ജു അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയതായും ഉടൻ തന്നെ കോൺഗ്രസിലേക്കുള്ള പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയേക്കുമെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഡി കെ ശിവകുമാറിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഹാസൻ ഡി സി സി പ്രസിഡന്റ് ജവഗൽ മഞ്ജുനാഥും മുൻ കോൺഗ്രസ് എം എൽ എ എം എ ഗോപാലസ്വാമിയും മഞ്ജുവിനൊപ്പമുണ്ടായിരുന്നതായി നേതാക്കൾ പറയുന്നു.

 സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡി കെ

അതേസമയം എം എൽ സി തിരഞ്ഞെടുപ്പിൽ മഞ്ജുവിന്റെ മകൻ മന്തർ ഗൗഡയ്ക്ക് കുടകിൽ നിന്നും മത്സരിക്കാൻ അവസരം നൽകിയേക്കുമെന്നാണ് സൂചന.എന്നാൽ മഞ്ജുവിനെ പാർട്ടിയിലേക്ക് എടുക്കുന്നിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്യക്ക് താത്പര്യമില്ല. എന്നാൽ മഞ്ജുവിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്നതിനെ സംബന്ധിച്ച് സിദ്ധരാമയ്യയുമായി സംസാരിക്കാമെന്ന് ശിവകുമാർ ഉറപ്പ് നൽകിയതായി മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ വെളിപ്പെടുത്തി.

 പ്രചരണം നടത്തുമെന്ന് മഞ്ജു

അതിനിടെ മകൻ മന്ദറിനായി താൻ കുടഗിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുമെന്ന് മന്ദർ ഗൗഡ ുറഞ്ഞു. പാർട്ടിയിലെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ബിജെപിയുടെ നടപടി തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അർക്കൽ ഗുഡിൽ പ്രവർത്തകരുടെ യോഗത്തിൽ മഞ്ജു പറഞ്ഞു. മകൻ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നുണ്ടെങ്കിലും ഹാസനിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. ഞാൻ ഒരിക്കലും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല,സ മഞ്ജു പറഞ്ഞു. മന്ദർ എന്റെ ഒറ്റമകനാണ്. അവന് വേണ്ടി ഞാൻ പ്രവർത്തിക്കും. പ്രചരണം നടത്തും, തുടർ തിരുമാനങ്ങൾ ഉടൻ തന്നെ വ്യക്തമാക്കുമെന്നും മഞ്ജു പറഞ്ഞു.ഡിസംബർ പത്തിനാണ് 20 കൗൺസിൽ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.നിലവിൽ കൗൺസിലിൽ ആർക്കും തനിച്ച് ഭൂരിപക്ഷം ഇല്ല. 75 അംഗ കൗൺസിലിൽ 32 സീറ്റാണ് ബി ജെ പിക്കുള്ളത്. കോൺഗ്രസിന് 29 സീറ്റും ജെ ഡി എസിന് 12 സീറ്റും.

'പുരുഷന്മാര്‍ക്ക് തലേക്കെട്ട് കെട്ടി മൊയല്ല്യാരോ സന്യാസിയോ ആകാം,സ്ത്രീയ്ക്ക് അതു പറ്റില്ല..ആശ്രമം ശരി തന്നെ'

Recommended Video

cmsvideo
ഒമിക്രോണിൽ നിശ്ചലമായി ലോകം..അതിർത്തികൾ അടക്കുന്നു ..വിമാനങ്ങൾ പറക്കില്ല.

English summary
Karnataka MLC election; Senior BJP leader to join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X