Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതാവിന്റെ കാമവികൃതികള്‍; 50 തുണിയില്ലാത്ത സ്ത്രീകള്‍, എല്ലാം വെളിവാക്കി...

50 സ്ത്രീകളുടെ നഗ്ന ഫോട്ടോകളാണ് പോസ്റ്റിലുണ്ടായിരുന്നത്. കൂടെ ലൈംഗിക ചുവയുള്ള കഥകളും ഇതോടൊപ്പമുണ്ടായിരുന്നു.

ബെംഗളൂരു: കര്‍ണാടകയില്‍ പ്രമുഖ ബിജെപി നേതാവിന്റെ കാമവികൃതികള്‍ പുറത്ത്. നഗ്നരായ സ്ത്രീകളുടെ ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന കര്‍ണാകട എംഎല്‍സി മഹന്തേഷ് കവതാഗിമത് ആണ് കുടുങ്ങിയത്. അതിന് കാരണവും അദ്ദേഹം തന്നെ.

അദ്ദേഹം നഗ്നരായ സ്ത്രീകളുടെ ഫോട്ടോ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും പോലീസ് മേധാവികളും ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് മഹന്തേഷ് പോസ്റ്റിട്ടത്. പോസ്റ്റ് കണ്ട് മറ്റംഗങ്ങള്‍ ഞെട്ടി. പിന്നീട് എംഎല്‍സിയുടെ മൊബൈല്‍ നിന്നു തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ സംഭവം വിവാദമായി.

ലൈംഗിക ചുവയുള്ള കഥകളും

50 സ്ത്രീകളുടെ നഗ്ന ഫോട്ടോകളാണ് പോസ്റ്റിലുണ്ടായിരുന്നത്. കൂടെ ലൈംഗിക ചുവയുള്ള കഥകളും ഇതോടൊപ്പമുണ്ടായിരുന്നു. ഇതോടെ സംഭവം വിവാദമായി. അമിളി പറ്റിയെന്ന് ബോധ്യപ്പെട്ട് നേതാവ് ഉടന്‍ ഫോണ്‍ ഓഫ് ചെയ്തു. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിട്ടില്ല. പിന്നാലെ കൂടി.

മനപ്പൂര്‍വം ചെയ്തതല്ലെന്ന്

എങ്ങനെയാണ് താങ്കളുടെ മൊബൈലില്‍ നിന്ന് ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. തെറ്റുപറ്റിപ്പോയതാണെന്ന് പറഞ്ഞു നിയമസഭാഗം ഒഴിഞ്ഞുമാറി. മനപ്പൂര്‍വം ചെയ്തതല്ലെന്നും അദ്ദേഹം പറഞ്ഞു.

മാപ്പ് തരണമെന്ന്

എന്നാല്‍ മാന്യന്‍മാരായ ഒരുപാട് വ്യക്തികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ എങ്ങനെയാണ് ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തോന്നിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചു. തെറ്റു പറ്റിപ്പോയതാണെന്നും മാപ്പ് തരണമെന്നും മാത്രം പറഞ്ഞ് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

പല പ്രമുഖരും ഗ്രൂപ്പ് വിട്ടു

ചിത്രങ്ങള്‍ വന്നതിന് തൊട്ടുപിന്നാലെ ഗ്രൂപ്പിലെ പല പ്രമുഖരും ഗ്രൂപ്പ് വിട്ടു. നിയമസഭാംഗത്തിന്റെ വിശദീകരണം പോലും ആരും ആരാഞ്ഞതുമില്ല. അതിന് മുമ്പു തന്നെ എല്ലാ പ്രമുഖരും ഗ്രൂപ്പ് വിട്ടു.

നേതാവിനെ ഗ്രൂപ്പില്‍ നിന്നു പുറത്താക്കി

മഹന്തേഷ് മാന്യനായ രാഷ്ട്രീയക്കാരനാണെന്നാണ് തങ്ങള്‍ കരുതിയതെന്ന് ചിലര്‍ പറഞ്ഞു. മാത്രമല്ല, അദ്ദേഹത്തെ ഗ്രൂപ്പില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഇക്കാര്യം ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ മെഹ്ബൂബ് മകന്‍ദാര്‍ ആണ് അറിയിച്ചത്.

കര്‍ണാടകക്കിത് പുതുമയല്ല

ബെലഗാവിയില്‍ നിന്നു എംഎല്‍സിയാണ് മഹന്തേഷ്. കെഎല്‍എഫ് സൊസൈറ്റിയുടെ ഡയറക്ടറുമാണ് ഇയാള്‍. മുമ്പും സമാനമായ പ്രവര്‍ത്തനങ്ങള്‍ ബിജെപി നേതാക്കളില്‍ നിന്നു ഉണ്ടായിരുന്നു.

നിയമസഭയിലെ അശ്ലീല വീഡിയോ

ബിജെപി എംഎല്‍എമാര്‍ നിയമസഭയിലിരുന്നത് അശ്ലീല വീഡിയോകള്‍ കാണുന്ന രംഗം പുറത്തായത് ഏറെ വിവാദമായിരുന്നു. എംഎല്‍എമാരുടെ നടപടി സഭയിലെ കാമറയില്‍ കുടുങ്ങിയതോടെയാണ് സംഭവം പരസ്യമായത്.

കോണ്‍ഗ്രസും പിന്നിലല്ല

കോണ്‍ഗ്രസ് മന്ത്രി അശ്ലീല ചിത്രങ്ങള്‍ കാണുന്ന രംഗം പുറത്തായതും കര്‍ണാടകയില്‍ നിന്നു അടുത്തിടെ വാര്‍ത്തയായിരുന്നു. പൊതു ചടങ്ങിനിടെ ആയിരുന്നു മന്ത്രിയുടെ നഗ്നചിത്ര പരിശോധന. സോഷ്യല്‍ മീഡിയയില്‍ സംഭവം വന്‍ ചര്‍ച്ചയാണ്. ബിജെപി നേതാവിന്റെ സ്വഭാവദൂഷ്യം പറയുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പറ്റിയ തെറ്റുകളും ചൂണ്ടിക്കാട്ടിയാണ് പ്രതിരോധം.

ബിജെപി എംപിയുടെ നഗ്നചിത്രങ്ങള്‍

അതിനിടെ, ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപിയുടെ നഗ്നചിത്രങ്ങള്‍ യുവതി എടുത്തെന്ന് കാണിച്ച് കഴിഞ്ഞ ദിവസം വന്‍ വാര്‍ത്തയുണ്ടായിരുന്നു. ലോക്‌സഭാ എംപി കെസി പട്ടേലായിരുന്നു പരാതിക്കാരന്‍. ഒരു വനിതാ അഭിഭാഷകയാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു.

എന്നാല്‍ സ്ത്രീ പറയുന്നത്

തന്നെ വീട്ടില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കിയ ശേഷം നഗ്ന ചിത്രങ്ങള്‍ എടുത്തെന്നായിരുന്നു എംപിയുടെ ആരോപണം. എന്നാല്‍ സ്ത്രീ പറയുന്നത് തന്നെ എംപി പീഡിപ്പിച്ചെന്നാണ്. ഒടുവില്‍ പോലീസിന് ലഭിച്ച സൂചന ഇങ്ങനെ. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് യുവതി രഹസ്യമായി പകര്‍ത്തുകയായിരുന്നുവത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+