കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് എംഎല്‍എമാര്‍ ഇന്ന് രാജിവെയ്ക്കും? അനുനയ നീക്കങ്ങള്‍ക്കിടെ സഖ്യത്തിന്‍റെ നെഞ്ചില്‍ അടുത്ത ആണി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനാവാതെ തുടരുകയാണ്. രാജിവെച്ച വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാനുള്ള അവസാന തന്ത്രമെന്ന നിലയില്‍ കഴിഞ്ഞ ദിവസം മുഴുവന്‍ കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിമാരും രാജിവെച്ച് ഒഴിഞ്ഞിരുന്നു. പിന്നാലെ അനുനയ നീക്കത്തിനായി എംഎല്‍എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലിലേക്ക് പുറപ്പെട്ടിരിക്കുകയാണ് മന്ത്രി ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ ഇവര്‍ മുംബൈയിലേക്ക് തിരിച്ചതോടെ എംഎല്‍എമാരെ ബിജെപി ഗോവയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.

<strong>വിമതര്‍ക്ക് അയോഗ്യത, 'തമിഴ്നാട്' മാതൃകയില്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്</strong>വിമതര്‍ക്ക് അയോഗ്യത, 'തമിഴ്നാട്' മാതൃകയില്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്

അതേസമയം ഇന്നലെ വൈകീട്ടോടെ മറ്റൊരു സ്വതന്ത്ര എംഎല്‍എയായ ആര്‍ ശങ്കറും രാജിവെച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണ മാത്രമാണ് ഉള്ളത്. ചൊവ്വാഴ്ച രാവിലെയോടെ കൂടുതല്‍ പേര്‍ രാജിവെച്ചേക്കുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 മൂന്ന് പേര്‍ കൂടി

മൂന്ന് പേര്‍ കൂടി

ചൊവ്വാഴ്ച നിയമസഭ സ്പീക്കര്‍ ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയാല്‍ ഉടനെ മൂന്ന് എംഎല്‍എമാര്‍ കൂടി രാജിവെയ്ക്കുമെന്ന് ബിജെപി നേതാക്കള്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. കാന്‍പൂരിലെ കോണ്‍ഗ്രസ് എംഎല്‍എയായ അഞ്ജലി നിംബാല്‍ക്കര്‍, ജയനഗര്‍ എംഎല്‍എ സൗമ്യ റെഡ്ഡി, ബേഗപ്പള്ളി എംഎല്‍എ സുബ്ബറെഡ്ഡി എന്നിവരാണ് രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. ഇതിനോടകം രാജിവെച്ച 14 എംഎല്‍എമാരുട രാജി സ്പീക്കര്‍ ഇന്ന് സ്വീകരിച്ചാല്‍ സഖ്യസര്‍ക്കാരിന്‍റെ അംഗബലം 104 ല്‍ എത്തും. അതേസമയം ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ടാകും.

 100 ല്‍ താഴെ

100 ല്‍ താഴെ

എന്നാല്‍ സര്‍ക്കാരിന്‍റെ അംഗബലം 100 ല്‍ താഴെയാക്കാനുള്ള നീക്കത്തിലാണ് ബിജെപി.ഷിദല്‍ഗട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ വി മുനിയപ്പ, കോലാറില്‍ നിന്നുള്ള എംഎല്‍എയായ ശ്രീനിവാസ ഗൗഡ എന്നിവരും ചൊവ്വാഴ്ച രാജിവെച്ചേക്കുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട്. രാജിവെയ്ക്കാന്‍ ബിജെപി ഇവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഫിബ്രവരിയില്‍ ശ്രീനിവാസ ഗൗഡ ബിജെപിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരുന്നു. രാജിവെയ്ക്കാന്‍ ബിജെപി തനിക്ക് 30 കോടി തന്നെന്നും 5 കോടി അഡ്വാന്‍സ് ആയി നല്‍കിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 ബെല്ലാരിയിലെ നാല് പേര്‍

ബെല്ലാരിയിലെ നാല് പേര്‍

അതേസമയം ബിജെപിയിലേക്ക് ഏത് നിമിഷവും മറുകണ്ടം ചാടിയേക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്ന ബെല്ലാരിയിലെ നാല് എംഎല്‍എമാരുടെ നീക്കത്തേയും ഏവരും ഉറ്റുനോക്കുന്നുണ്ട്. മേഖലയിലെ ആറ് എംഎല്‍എമാരില്‍ നാല് പേരായ അനന്ത് സിംഗ്, ഭീമാ നായിക്, ബി നാഗേന്ദ്ര, ജെഎന്‍ ഗണേഷ് എന്നിവരാണ് ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുള്ളത്. അനന്ത് സിംഗ് നേരത്തേ രാജി സമര്‍പ്പിച്ചിരുന്നെങ്കിലും സ്പീക്കര്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല. തന്‍റെ ആവശ്യങ്ങള്‍ പരിഗണിക്കാതെ രാജി പിന്‍വലിക്കില്ലെന്നാണ് അനന്ത് സിംഗിന്‍റെ നിലപാട്. ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഭൂമി ഇടപാടില്‍ തട്ടിയാണ് അനന്ത സിംഗ് സര്‍ക്കാരിനോട് ഇടഞ്ഞത്. അനന്ത് സിംഗ് ബിജെപിയുമായി ബന്ധപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.

 അയോഗ്യരാക്കിയേക്കും

അയോഗ്യരാക്കിയേക്കും

എന്നാല്‍ എംഎല്‍എ ഭീമാ നായികിനേയും കമ്പളി എംഎല്‍എ ജെഎന്‍ ഗണേഷനേയും ബിജെപി സ്വീകരിച്ചാല്‍ താന്‍ ബിജെപിയിലേക്ക് ഇല്ലെന്ന നിലപാടാണ് അനന്ത് സിംഗ് ബിജെപിയെ അറിയിച്ചതെന്നാണ് വിവരം. അതേസമയം വിമത എംഎല്‍എ രമേശ് ജാര്‍ഖിഹോളിയുടെ അടുത്തയാളായ ബി നാഗേന്ദ്രയും ഗണേഷും ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ വിമതരായി നില്‍ക്കുന്ന 13 പേരുടെ നിലപാട് ഇന്ന് നിര്‍ണായകമാകും.

 ബിജെപി നിലപാട്

ബിജെപി നിലപാട്

ഇന്നാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം നടക്കുന്നത്. ഇതില്‍ പങ്കെടുക്കാത്ത എംഎല്‍എമാരെ അയോഗ്യരാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അയോഗ്യരാക്കപ്പെട്ടാല്‍ ഇവര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചേക്കില്ല. അതേസമയം സ്പീക്കര്‍ തീരുമാനം നീട്ടുകയാണെങ്കില്‍ 12 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപി നീക്കം. എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ തീരുമാനം കൈകൊണ്ട ശേഷം ബിജെപി നിലപാട് എടുക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കി.

<strong>പ്രതിസന്ധികളില്‍ നിന്ന് കോണ്‍ഗ്രസിന് എങ്ങനെ കരകയറാം; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മുതിര്‍ന്ന നേതാവ്</strong>പ്രതിസന്ധികളില്‍ നിന്ന് കോണ്‍ഗ്രസിന് എങ്ങനെ കരകയറാം; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മുതിര്‍ന്ന നേതാവ്

English summary
Karnataka: More MLA's to resign today claims BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X