ഭർത്താവുമായി വഴക്ക്; സംസാരശേഷിയില്ലാത്ത 6 വയസ്സുകാരനായ മകനെ അമ്മ മുതലയുള്ള നദിയിലേക്ക് എറിഞ്ഞു
ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിൽ അമ്മ മകനെ മുതല സംരക്ഷണ കേന്ദ്രത്തിലേക്ക് വലിച്ചെറിഞ്ഞു. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് 26 കാരിയായ യുവതി ആറ് വയസ്സുകാരനായ മകനെ മുതല നിറഞ്ഞ നദിയിലേക്ക് വലിച്ചെറിഞ്ഞത്. ജന്മന സംസാര ശേഷിയില്ലാത്ത കുട്ടിക്കാണ് ദാരുണാന്ത്യം.
കുട്ടിക്ക് സംസാരശേഷി ഇല്ലാത്തതിന്റെ പേരിൽ സാവിത്രിയുടെ ഭാർത്താന് രവികുമാർ ( 27) അവരുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നും ഊമയായ കുട്ടിക്ക് എന്തിനാണ് ജന്മം നൽകിയത് എന്ന് ചോദിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്നും പറയുന്നു. വഴക്ക് ഉണ്ടാക്കുമ്പോൾ ഇടയ്ക്ക് കുട്ടിയെ എറിയാൻ ഇയാൾ സ്ത്രീയോട് പറയാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം ഇതേ കാര്യത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് വിഷമത്തിലായ സാവിത്രി തന്റെ മൂത്ത മകനെ മുതലകൾ നിറഞ്ഞ കാളി നദിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള മാലിന്യ കനാലിലേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ സംഭവത്തെക്കുറിച്ച് അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്.
പോലീസ് ഉടൻ സ്ഥലത്തെത്തി നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെ കുട്ടിയെ പുറത്തെടുക്കാൻ ശ്രമം നടത്തിയ എന്നാൽ വളരെ അധികം സമയം ശ്രമിച്ചും കുട്ടിയെ കണ്ടെത്താനായില്ല. നേരം ഇരുട്ടിയതിനാൽ ഞായറാഴ്ച വീണ്ടും നടത്തിയ ശ്രമത്തിൽ ഗുരുതര പരിക്കുകളോടെ കുട്ടിയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു.
പുറത്തെടുത്ത കുഞ്ഞിന്റെ ശരീരത്തിലുട നീളം കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു. കുട്ടി മുതലയുടെ ആക്രമണത്തിന് ഇരയായതായി സൂചിപ്പിക്കുന്ന തരത്തിൽ കുട്ടിയുടെ കൈ നഷ്ടപ്പെട്ടതായി പോലീസ് പറയുന്നു. മരണ കാരണം കൃത്യമായി കണ്ടെത്തുന്നതിന് കുട്ടിയുടെ മൃതദഹേം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
ദണ്ഡേലി റൂറൽ പോലീസ് സ്‌റ്റേഷനിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 109 , 302 (കൊലപാതകം) എന്നിവ പ്രകാരം തങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയേയും ഭർത്താവിനേയും അറസ്റ്റ് ചെയ്തതായും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.












Click it and Unblock the Notifications