കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു:മള്‍ട്ടി പ്ലക്‌സും പാരയാവില്ല,സിനിമാ ടിക്കറ്റ് 200ല്‍ താഴെ മാത്രം!!വിജ്ഞാപനം ഉടന്‍!

Google Oneindia Malayalam News

ബെംഗളൂരു: സിനിമാ ടിക്കറ്റുകള്‍ക്ക് 200 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന തീരുമാനത്തില്‍ വിജ്ഞാപനം രണ്ട് ദിവസത്തിനകം. മാര്‍ച്ചില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റില്‍ എല്ലാ സിനിമാ തിയ്യറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയാക്കുമെന്നായിരുന്നു പ്രഖ്യാപനം. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനത്തില്‍ പ്രാബല്യത്തില്‍ വരും.

നേരത്തെ വിവിധ സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. മള്‍ട്ടി പ്ലക്‌സ് ഉള്‍പ്പെടുന്ന തിയ്യറ്ററുകള്‍ ടിക്കറ്റിന് 500 രൂപ വരെ ഈടാക്കുന്ന സാഹചര്യം നിലവിലുള്ളതിനാലാണ് സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചത്. തീരുമാനം സംബന്ധിച്ചുള്ള എല്ലാ ഉത്തരവുകളിലും താന്‍ ഒപ്പുവച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

വിജ്ഞാപനം ഉടന്‍

വിജ്ഞാപനം ഉടന്‍

സംസ്ഥാനത്തെ മള്‍ട്ടി പ്ലക്‌സുകള്‍ 200 രൂപയില്‍ കൂടുതല്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത് തടയുമെന്നും വൈകിട്ട് 4.30 മുതല്‍ 7.30 വരെയുള്ള സമയത്ത് കന്നഡ സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്നും കര്‍ണ്ണാടക സ്റ്റേറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിജ്ഞാപനം രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കന്നഡ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍

കന്നഡ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍

മള്‍ട്ടിപ്ലക്‌സ് തിയ്യറ്ററുകളില്‍ കന്നഡ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ വിജ്ഞാപനം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കന്നഡ ചിത്രങ്ങള്‍ക്ക് സമയക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് പുറമേയാണിത്. കന്നഡ സിനമാ വ്യവസായം ആവശ്യപ്പെടുന്ന രണ്ട് നിര്‍ണ്ണായക പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചത്.

മാധ്യമങ്ങളുടെ വിമര്‍ശനം

മാധ്യമങ്ങളുടെ വിമര്‍ശനം

സിനിമാ ടിക്കറ്റുകള്‍ക്ക് 200 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന പ്രഖ്യാപനം ബജറ്റില്‍ നടത്തിയെങ്കിലും ഇത് പ്രാബല്യത്തില്‍ വരുത്താത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ചില മാധ്യമങ്ങള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമം സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങുമെന്നും മെയ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ഒരു മുഴം മുമ്പേ തമിഴ്‌നാട്

ഒരു മുഴം മുമ്പേ തമിഴ്‌നാട്

സിനിമാ ടിക്കറ്റ് നിരക്കിലുള്ള വ്യത്യാസം ഡിഎംകെ നേതാവ് കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയാണ് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കുന്നത്. എന്നാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതിനായി തിയ്യറ്റര്‍ ഉടമകള്‍ തമിഴ് നാട് സര്‍ക്കാരിനെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെങ്കിലും നീക്കം ഫലിച്ചിരുന്നില്ല.

English summary
Karnataka Chief Minister Siddaramaiah said on Monday that the cap on ticket pricing in multiplexes will come into effect in two days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X