കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിതെറ്റി! കോണ്‍ഗ്രസിന് മേല്‍ക്കൈ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഒറ്റക്കെട്ടായി ജെഡിഎസും കോണ്‍ഗ്രസും | Oneindia Malayalam

കര്‍ണാടകയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറ്റം. 102 തദ്ദേശ സ്ഥാപനങ്ങളിലായി ആകെ 2664 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഫലം പുറത്ത് വന്നിടത്ത് കോണ്‍ഗ്രസ് ആണ് മുന്നേറിയത്. അതേസമയം ബിജെപി രണ്ടാം സ്ഥാനത്തും സംസ്ഥാന സര്‍ക്കാരിന്‍റെ ഘടക കക്ഷിയായ ജനതാദള്‍ മൂന്നാം സ്ഥാനത്തും എത്തി. പലയിടത്തും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പായുള്ള ശക്തിപ്രകടനമായാണ് തിരഞ്ഞെടുപ്പിനെ വിലയിരുത്തപ്പെടുന്നത്.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പിനെ ആകാംഷയോടെയാണ് ഏവരും ഉറ്റു നോക്കിയത്. കനത്ത സുരക്ഷയില്‍ വെളളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

സപ്തംബറില്‍ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ മഴക്കെടുതിയെ തുടര്‍ന്ന് സോമവേര്‍ പേട്ട, കുശാല്‍ നഗര്‍, വിരാജ് പേട്ട എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു.

ഫലം ഇങ്ങനെ

ഫലം ഇങ്ങനെ

ഫലം പുറത്തുവന്ന 2267 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 846 സീറ്റിലും ബിജെപി 788 സീറ്റിലുമാണ് വിജയിച്ചത്. അതേസമയം ജെഡിഎസ് 307 സീറ്റാണ് നേടിയത്. ചെറു പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും 277 സീറ്റുകള്‍ നേടിയിട്ടുണ്ട്.

കോണ്‍ഗ്രസും ജെഡിഎസും

കോണ്‍ഗ്രസും ജെഡിഎസും

കോണ്‍ഗ്രസും ജെഡിഎസുമാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് ഇരു പാര്‍ട്ടികളും മത്സരിച്ചത്.ലേക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.

നേര്‍ക്ക് നേര്‍

നേര്‍ക്ക് നേര്‍

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ നടന്ന പോരാട്ടത്തില്‍ കോര്‍പ്പറേഷനില്‍ ബിജെപി മുന്നേറിയപ്പോള്‍ മുനിസിപ്പാലിറ്റിയിലും നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കൈ.

മൂന്ന് കോര്‍പ്പറേഷന്‍

മൂന്ന് കോര്‍പ്പറേഷന്‍

മൂന്ന് കോര്‍പ്പറേഷനുകളിലായി 135 വാര്‍ഡുകളാണ് ഉള്ളത്.മൈസൂരു, ഷിമോഗ, തുങ്കൂര്‍ എന്നീ കോര്‍പ്പറേഷനുകളിലാണ് ബിജെപി മുന്നേറുന്നത്. അതേസമയം ഷിമോഗയില്‍ മാത്രമാണ് ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉള്ളത്.

അടിതെറ്റി ബിജെപി

അടിതെറ്റി ബിജെപി

കോര്‍പ്പറേഷനുകളില്‍ ബിജെപിക്കാണ് മുന്നേറ്റമെങ്കിലും മുനിസിപ്പാലിറ്റികളും നഗര പഞ്ചായത്തുകളിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം ഇതുവരെ വന്ന ഫലമനുസരിച്ച് സിറ്റി മുനിസിപ്പാലിറ്റികളില്‍ 243 വാര്‍ഡിലും ടൗണ്‍ മുനിസിപ്പാലിറ്റികളില്‍ 416 വാര്‍ഡുകളിലും കോണ്‍ഗ്രസാണ് വിജയിച്ചത്.

ജെഡിഎസുമായി

ജെഡിഎസുമായി

തിരഞ്ഞെടുപ്പ് സമയത്ത് തനിച്ച് മത്സരിക്കാനാണ് ഇരു പാര്‍ട്ടികളും തിരുമാനിച്ചതെങ്കിലും തൂക്കുസഭ വരുന്ന നഗരസഭകളില്‍ ഒന്നിച്ച് നില്‍ക്കാന്‍ തന്നെയാണ് നേതൃത്വത്തിന്‍റെ തിരുമാനം. അന്തിമ ഫലം പുറത്തുവന്ന ശേഷം ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊള്ളുമെന്ന് ഇരു പാര്‍ട്ടി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

ബാധിക്കില്ല

ബാധിക്കില്ല

അതേസമയം തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും വികസന അജണ്ടകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വ്യക്തമാക്കി.

2013 ല്‍

2013 ല്‍

2013 ല്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 1960 സീറ്റുകളിലും കോണ്‍ഗ്രസിനായിരുന്നു വിജയം.
ബിജെപിയ്ക്കും ജെഡിഎസിനും കൂടി 905 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായിരുന്നുള്ളൂ. 4,976 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 1206 സീറ്റുകളിലും അന്ന് വിജയിച്ചത് സ്വതന്ത്രരായിരുന്നു

English summary
Karnataka municipal polls: Congress wins 560 seats, BJP 499 in 1st set of results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X