ജലം സംരക്ഷിക്കാന്‍ വന സംരക്ഷണം... കര്‍ണാടകയില്‍ പരിസ്ഥിതി ക്യാമ്പയിനുമായി സംഘടനകള്‍
ബംഗളൂരു: കര്‍ണാടകത്തില്‍ ജലസംരക്ഷണത്തിന് വനസംരക്ഷണം എന്ന ക്യാമ്പയിനുമായി പരിസ്ഥിതി സംഘടനകള്‍. രാജസ്ഥാന് കഴിഞ്ഞാല്‍ കര്‍ണാടകയാണ് ഏറ്റവും വരള്‍ച്ച ശക്തമായ സംസ്ഥാനം. കര്‍ണാടകത്തിലെ ആകെയുള്ള 176 താലൂക്കുകളില്‍ 156 എണ്ണം വരള്‍ച്ചാ ബാധിതമായി നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. പലയിടത്തും മഴ പോലും വേണ്ടത്ര ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മഴയെ തിരിച്ചുകൊണ്ടുവരാന്‍ പ്രകൃതിയെയും വനങ്ങളെയും സംരക്ഷിക്കുക എന്ന ക്യാമ്പയിന് പരിസ്ഥിതി സംഘടനകള്‍ ആരംഭിച്ചത്. പശ്ചിഘട്ടം സ്ഥിതി ചെയ്യുന്ന മലനാടാണ് ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നത്. ഇവിടെ വിവിധ പദ്ധതികള്‍ കാരണം മരങ്ങളെല്ലാം നശിച്ചിരിക്കുകയാണ്. പലതും ഭൂമി കൈയ്യേറിയുള്ള പദ്ധതികളാണ്. 21 ലക്ഷം മരങ്ങളാണ് സംസ്ഥാനത്ത് മുറിച്ച് മാറ്റാന്‍ ഒരുങ്ങുന്നത്. നദികളില്‍ വരള്‍ച്ച ഇതോടെ കൂടുതല്‍ ശക്തമാകും.

മരം കൂടുതലായി മുറിച്ച് ഭൂമിക്ക് അനുയോജ്യമല്ലാത്ത ബിസിനസുകള്‍ ആരംഭിക്കുന്നതിലൂടെ ജല ദൗര്‍ബല്യം രൂക്ഷമാകും. കര്‍ണാടക സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോള്‍ എടുക്കുന് നിലപാടുകള്‍ പ്രകൃതി അനുകൂലമല്ലെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍. വികസന പ്രവര്‍ത്തികള്‍ എന്ന പേരില്‍ കൊണ്ടുവരുന്ന വമ്പന്‍ പ്രൊജക്ടുകള്‍ ആവശ്യമില്ലാത്തവയാണെന്ന് സംഘടനകള്‍ പറയുന്നു. വരള്‍ച്ചയെ നേരിടാനും ജല സമ്പത്തിനെ സംരക്ഷിക്കാന്‍ യുനൈറ്റഡ് കണ്‍സര്‍വേഷന്‍ മൂവ്മെന്റ് ആരംഭിച്ചിരിക്കുകയാണ് പരസ്ഥിതി കൂട്ടായ്മ. ഇവര്‍ സേവ് ബന്ദിപൂര്‍ എന്ന ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 16ന് സംസ്ഥാന വ്യാപകമായി ഇത്തരം ദുരന്തങ്ങളെ കുറിച്ച് ബോധവത്കരണം നടത്താനാണ് പരിസ്ഥിതി സംഘടനകളുടെ തീരുമാനം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications