കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലം സംരക്ഷിക്കാന്‍ വന സംരക്ഷണം... കര്‍ണാടകയില്‍ പരിസ്ഥിതി ക്യാമ്പയിനുമായി സംഘടനകള്‍

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ ജലസംരക്ഷണത്തിന് വനസംരക്ഷണം എന്ന ക്യാമ്പയിനുമായി പരിസ്ഥിതി സംഘടനകള്‍. രാജസ്ഥാന്‍ കഴിഞ്ഞാല്‍ കര്‍ണാടകയാണ് ഏറ്റവും വരള്‍ച്ച ശക്തമായ സംസ്ഥാനം. കര്‍ണാടകത്തിലെ ആകെയുള്ള 176 താലൂക്കുകളില്‍ 156 എണ്ണം വരള്‍ച്ചാ ബാധിതമായി നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. പലയിടത്തും മഴ പോലും വേണ്ടത്ര ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മഴയെ തിരിച്ചുകൊണ്ടുവരാന്‍ പ്രകൃതിയെയും വനങ്ങളെയും സംരക്ഷിക്കുക എന്ന ക്യാമ്പയിന്‍ പരിസ്ഥിതി സംഘടനകള്‍ ആരംഭിച്ചത്. പശ്ചിഘട്ടം സ്ഥിതി ചെയ്യുന്ന മലനാടാണ് ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നത്. ഇവിടെ വിവിധ പദ്ധതികള്‍ കാരണം മരങ്ങളെല്ലാം നശിച്ചിരിക്കുകയാണ്. പലതും ഭൂമി കൈയ്യേറിയുള്ള പദ്ധതികളാണ്. 21 ലക്ഷം മരങ്ങളാണ് സംസ്ഥാനത്ത് മുറിച്ച് മാറ്റാന്‍ ഒരുങ്ങുന്നത്. നദികളില്‍ വരള്‍ച്ച ഇതോടെ കൂടുതല്‍ ശക്തമാകും.

1

മരം കൂടുതലായി മുറിച്ച് ഭൂമിക്ക് അനുയോജ്യമല്ലാത്ത ബിസിനസുകള്‍ ആരംഭിക്കുന്നതിലൂടെ ജല ദൗര്‍ബല്യം രൂക്ഷമാകും. കര്‍ണാടക സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോള്‍ എടുക്കുന് നിലപാടുകള്‍ പ്രകൃതി അനുകൂലമല്ലെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍. വികസന പ്രവര്‍ത്തികള്‍ എന്ന പേരില്‍ കൊണ്ടുവരുന്ന വമ്പന്‍ പ്രൊജക്ടുകള്‍ ആവശ്യമില്ലാത്തവയാണെന്ന് സംഘടനകള്‍ പറയുന്നു. വരള്‍ച്ചയെ നേരിടാനും ജല സമ്പത്തിനെ സംരക്ഷിക്കാന്‍ യുനൈറ്റഡ് കണ്‍സര്‍വേഷന്‍ മൂവ്‌മെന്റ് ആരംഭിച്ചിരിക്കുകയാണ് പരസ്ഥിതി കൂട്ടായ്മ. ഇവര്‍ സേവ് ബന്ദിപൂര്‍ എന്ന ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 16ന് സംസ്ഥാന വ്യാപകമായി ഇത്തരം ദുരന്തങ്ങളെ കുറിച്ച് ബോധവത്കരണം നടത്താനാണ് പരിസ്ഥിതി സംഘടനകളുടെ തീരുമാനം.

English summary
karnataka nature campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X