തീരുമാനത്തിനു മാറ്റമില്ല, കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന് സിദ്ധരാമയ്യ
മുഖ്യമന്ത്രിയെന്ന നിലയിലും 6.5 കോടി പൗരന്മാരുടെ പ്രതിനിധിയെന്ന നിലയിലും കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന അവശ്യത്തിൽ താൻ ഉറച്ചുനില്‍ക്കുന്നുവെന്നും സിദ്ധരാമയ്യ ആവർത്തിച്ചു.
ബെംഗളൂരു: കര്‍ണാടകത്തിന് സ്വന്തമായി പതാക വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയെന്ന നിലയിലും 6.5 കോടി പൗരന്മാരുടെ പ്രതിനിധിയെന്ന നിലയിലും കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന അവശ്യത്തിൽ താൻ ഉറച്ചുനില്‍ക്കുന്നുവെന്നും സിദ്ധരാമയ്യ ആവർത്തിച്ചു. പാലസ് ഗ്രൗണ്ടില്‍ നടന്ന കന്നഡ രക്ഷണ വേദികെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് പ്രത്യേകം പതാക നൽകരുതെന്നു എവിടേയും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.കര്‍ണാടകയ്ക്ക് പ്രത്യേകം പതാക നൽകുന്നതു കൊണ്ട് ദേശീപതാക ഒരു തരത്തിലും ദുർബലമാകില്ല. സംസ്ഥാനത്ത് പ്രത്യേക പതാക ലഭിക്കുന്നതിലൂടെ ദേശീയപതാകയോടുള്ള തങ്ങളുടെ ബഹുമാനം പോകുമെന്നു അര്‍ഥമില്ല. ദേശീയപതാകയായിരിക്കും എന്നും ഏറ്റവും ശ്രേഷ്ഠമായതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.













Click it and Unblock the Notifications