മുന്നിൽ 'കോൺഗ്രസ് പാഠം'; മുഖ്യമന്ത്രി ചർച്ചയിൽ ലിംഗയത്ത് ഘടകം അവഗണിക്കാനാകാതെ ബിജെപി; കാരണമിതാണ്...
മുന്നിൽ 'കോൺഗ്രസ് പാഠം'; മുഖ്യമന്ത്രി ചർച്ചയിൽ ലിംഗയത്ത് ഘടകം അവഗണിക്കാനാകാതെ ബിജെപി; കാരണമിതാണ്...
ബെംഗളൂരു: കർണാടക ബിജെപിയിലെ അനിശ്ചിതത്വങ്ങൾ തുടരുകയാണ്. ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന കാര്യത്തിൽ തീരുമാനമായെങ്കിലും പകരക്കാരൻ ആരെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക അവസാനിക്കുന്നില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി കർണാടകയിൽ ബിജെപിയുടെ മുഖമായി നിൽക്കുന്ന യെദ്യൂരപ്പ കരുത്തനായ ലിംഗായത്ത് നേതാവ് കൂടിയാണ്. കർണാടകയിലെ ബിജെപി വോട്ട് ബങ്കിൽ നിർണായ സാനിധ്യമായ ലിംഗയത്തുകളിൽ നിന്ന് ഒരു നേതാവ് പടിയിറങ്ങുമ്പോൾ പകരം ആരെന്ന ചോദ്യചിഹ്നമാണ് ബിജെപിക്ക് മുന്നിലുള്ളത്.
സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

കർണ്ണാടക ജനസംഖ്യയുടെ 16 ശതമാനത്തോളം വരുന്ന ലിംഗായത്ത് സമുദായമാണ് ബിജപിയുടെ വോട്ട് വിഹിതത്തിന്റെ നല്ലൊരു ശതമാനവും കയ്യാളുന്നത്. അതുകൊണ്ട് തന്നെ അവരെകൂടി വിശ്വാസത്തിലെടുക്കുന്ന തരത്തിൽ വേണം ഒരു നേതാവിനെ അവതരിപ്പിക്കാൻ. നിലവിൽ ലിംഗയത്ത് സമുദയത്തിന് പുറത്തുനിന്ന് ആരെങ്കിലും വരണമെന്ന ആവശ്യം ശക്തമാണെങ്കിലും അത് സംസ്ഥാനത്ത് പാർട്ടിയെ ഏതു തരത്തിൽ ബാധിക്കുമെന്ന ആശങ്കയാണ് ബിജെപി ആലോചനകൾ ലിംഗയത്ത് സമൂഹവുമായി ചേർന്നു തന്നെ നിൽക്കുന്നത്.

നിലവിൽ ഒന്നിലധികം പേരുകളാണ് യെദ്യൂരപ്പയുടെ പിൻഗാമിയായി ബിജെപിയുടെ പരിഗണനയിലുള്ളത്. കേന്ദ്രമന്ത്രിയും ബിജെപി സംഘടന ജനറൽ സെക്രട്ടറിയുമായ പ്രഹ്ലാദ് ജോഷിയാണ് മുഖ്യ പരിഗണനയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പവും സാധ്യത വർധിപ്പിക്കുന്നു. ജോഷിക്ക് പുറമെ നിയമസഭാ സ്‌പീക്കർ വിശ്വേശ്വര ഹെഡ്ജ് ബിഎൽ സന്തോഷ് എന്നിവരും ബ്രാഹ്മണ വിഭാഗത്തിൽ നിന്നും ബിജെപിയുടെ മുന്നിലുണ്ട്. പിന്നോക്ക വിഭാഗക്കാരനാ വി സുനിൽ കുമാർ ജെയ്നമത വിശ്വാസിയായ അഭയ് പട്ടേൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്.

എന്നാൽ ഇത്തരത്തിൽ ഉയർത്തികാട്ടാൻ ലിംഗയത്ത് വിഭാഗത്തിൽ നിന്നും ഒരു നേതാവ് അടുത്തകാലത്തൊന്നും കർണാടക രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ചിട്ടില്ല. അതേസമയം വോട്ട് ബാങ്കിനെ കൈയൊഴിയാനും സാധിക്കില്ല. സംസ്ഥാനത്തെ നൂറോളം നിയമസഭാ മണ്ഡലങ്ങളിൽ നിർണായക ശക്തിയാകുവാൻ ലിംഗയത്തുകൾക്ക് സാധിക്കും.

കർണാടകയുടെ നിയമസഭാ ചരിത്രത്തിൽ 22 മുഖ്യമന്ത്രിമാരാണ് ഉണ്ടായിട്ടുള്ളത്. അതിൽ ഒൻപത് പേരും ലിംഗയത്ത് വിഭാഗത്തിൽ നിന്നുള്ളവരാണെന്നത് തന്നെ കാർണാടക രാഷ്ട്രീയത്തിൽ അവരുടെ കരുത്ത് വ്യക്തമാക്കുന്നതാണ്. അത് നന്നായി അറിയുന്നവരാണ് കോൺഗ്രസുകാർ. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ബിജെപിയ്ക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളെ ആകാംക്ഷയോടെ കോൺഗ്രസും ഉറ്റുനോക്കുന്നത്.

1990ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വീരേന്ദ്ര പട്ടേലിനെ മാറ്റാനുള്ള പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ തീരുമാനത്തിന്റെ പ്രത്യാഘാതത്തിൽ നിന്നും ഇനിയും കോൺഗ്രസ് മുക്തമായിട്ടില്ല. അന്ന് മുതലാണ് വലിയൊരു വിഭാഗം ലിംഗയത്ത് വോട്ടുകൾ ബിജെപിയിലേക്ക് എത്തുന്നതും അതിവേഗം പാർട്ടി കർണാടകയിൽ വേരുറപ്പിക്കുന്നത്. അതിന് ശേഷം രണ്ട് തവണ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും ലിംഗയത്തുകളെ പാർട്ടിയുമായി അടുപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ടു. ഇത് ആവർത്തിക്കാതിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

കർണ്ണാടക മുഖ്യമന്ത്രിയായി അവരോധിക്കപ്പെടേണ്ടത് ഒരു ലിംഗായത്ത് നേതാവ് ആയിരിക്കണമെന്നാണ് ആർഎസ്‌എസിന്റെ നിലപാട്. അതേസമയം ലിംഗയത്ത് വോട്ടുകൾ മാത്രം മുന്നിൽ കണ്ടായാലും യെദ്യൂരപ്പ തുടരണമെന്ന് വാദിക്കുന്ന നേതാക്കളും സംസ്ഥാന ബിജെപിയിലുണ്ട്. രാജി അഭ്യൂഹം വ്യാപകമായതോടെ നിരവധി ലിംഗായത്ത് നേതാക്കളാണ് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യെഡിയൂരപ്പയെ കണ്ടിട്ടുള്ളത്. തന്റെ ക്ഷണമില്ലാതെ തന്നെ ലിംഗായത്ത് നേതാക്കൾ കാണാൻ വരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications