കര്‍ണാടകയില്‍ അടവ് മാറ്റി ഡികെ; നടന് കിച്ച സുധീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും, രമ്യ മുന്‍കൈയ്യെടുത്തു
ബെംഗളൂരു: പ്രശസ്ത കന്നഡ നടനും സംവിധായകനുമായ കിച്ച സുധീപ് കോണ്‍ഗ്രസിലേക്ക്. നടന് വൈകാതെ ഇത് സംബന്ധിച്ച് പ്രഖ്യാപിക്കുമെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ സ്പന്ദന, കിച്ച സുധീപുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് കോണ്‍ഗ്രസ് വേറിട്ട നീക്കം കര്‍ണാടകയില്‍ നടത്തുന്നത്. പിന്നാക്ക വിഭാഗത്തിന്റെ വോട്ടാണ് ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതത്രെ. വിശദമായ വിവരങ്ങള്‍ ഇങ്ങനെ...

തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്ത നടനാണ് കിച്ച സുധീപ്. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന് കോണ്‍ഗ്രസ് വ്യത്യസ്തമായ വഴികള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കിച്ച സുധീപ് കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ അദ്ദേഹം ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഏതാനും മാസങ്ങള്‍ മാത്രമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. ബിജെപിക്കെതിരെ വ്യാപക പ്രചാരണം ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ് ആരംഭിച്ചുകഴിഞ്ഞു. ഭരണ പരാജയവും ബിജെപിയിലെ ഗ്രൂപ്പ് പോരുമെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. മാത്രമല്ല, കൈക്കൂലി വിവാദവും പാലം തകര്‍ന്നതുമെല്ലാം സര്‍ക്കാരിനെതിരായ പ്രചാരണ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്.

ഈ സാഹചര്യത്തില്‍ പ്രമുഖരായ വ്യക്തികളെ കോണ്‍ഗ്രസുമായി അടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ചില വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിച്ചതോടെ പിന്നാക്ക സമുദായ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബിജെപിയുടെ ഈ നീക്കം എങ്ങനെ നേരിടുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് കോണ്‍ഗ്രസ്. ഇവിടെയാണ് കിച്ച സുധീപിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്.

കിച്ച സുധീപ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വാല്മീകി സമുദായക്കാരനാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ സമുദായ വോട്ട് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ഇതോടെ ബിജെപിയുടെ തന്ത്രം പാതി പൊളിയുമെന്നും നേതാക്കള്‍ പ്രതീക്ഷിക്കുന്നു. നടി രമ്യ സ്പന്ദന നടന് കിച്ച സുധീപുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ പേര് കോണ്‍ഗ്രസില്‍ ചേരുമെന്ന് അടുത്തിടെ സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സൂചിപ്പിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന് നേതൃത്വം നല്‍കിയിരുന്ന നേതാവാണ് രമ്യ. ഈ പദവി ഒഴിഞ്ഞ രമ്യ മാസങ്ങളായി കോണ്‍ഗ്രസില്‍ സജീവമല്ല. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിട്ടുമില്ല. സിനിമയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് രമ്യയുടെ ഉദ്ദേശമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് കിച്ച സുധീപുമായി രമ്യ സംസാരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

കിച്ച സുധീപ് കോണ്‍ഗ്രസില്‍ ചേരുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കന്നഡയിലെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കിച്ച സുധീപ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പല പ്രമുഖരും കോണ്‍ഗ്രസില്‍ ചേരുമെന്നും മറ്റു പാര്‍ട്ടിയില്‍ നിന്നുള്ളവരും ഇതിലുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ഏറ്റവും വലിയ കക്ഷിയായത്. എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഭരണമുന്നണിയിലെ 20ലധികം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുകയായിരുന്നു. ഇതോടെ സഖ്യസര്‍ക്കാര്‍ വീണു. ബിജെപി അധികാരത്തിലെത്തി. വരുന്ന തിരഞ്ഞെടുപ്പില്‍ ജെഡിഎസ് ഭരണത്തിലെത്തുമെന്നാണ് കുമാരസ്വാമിയുടെ വാദം.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു?












Click it and Unblock the Notifications