ഭാര്യയുമായി രഹസ്യബന്ധം; സുഹൃത്തിന്റെ കഴുത്ത് മുറിച്ച് ചോര കുടിച്ച് യുവാവ്... വിചിത്ര വൈകൃതം
ബെംഗളൂരു: സുഹൃത്തിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച് ചോര കുടിച്ച് യുവാവ്. കര്‍ണാടകയിലെ ചിക്ബല്ലാപൂരിലാണ് നടുക്കുന്ന സംഭവം. ഇതിന്റെ ദൃശ്യം ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി സുഹൃത്തിന്റെ കഴുത്ത് മുറിച്ചത്.
വിജയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് മരേഷ് പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. മരേഷിന് തന്റെ ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന് വിജയ് സംശയിച്ചിരുന്നു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മരേഷിനെ വിളിച്ചുവരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് വിജയ് മര്‍ദ്ദിച്ചതും കഴുത്ത് മുറിച്ചതും.

വിജയ്ക്കും മരേഷിനുമൊപ്പമുണ്ടായിരുന്ന വ്യക്തി തന്നെയാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മര്‍ദ്ദിച്ച് മരേഷിനെ നിലത്തുവീഴ്ത്തിയ ശേഷമാണ് തൊണ്ട മുറിച്ചത്. ശേഷം രക്തം കുടിക്കുന്നത് വീഡിയോയില്‍ കാണാം. ഈ വേളയിലും മരേഷിനെ വിജയ് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് ഇടപെട്ടു.
മരേഷ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വിജയിയെ കെഞ്ചര്‍ലഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വിജയിയെ വിശദമായി ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കിടയില്‍ മറ്റു തര്ക്കങ്ങളുണ്ടായിരുന്നോ, ആരുടേയെങ്കിലും പ്രേരണയിലാണോ കുറ്റം ചെയ്തത് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. വിജയുടെ ഭാര്യയെയും പോലീസ് ചോദ്യം ചെയ്യും.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications