കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കൊറോണ പരിശോധനയ്ക്ക് 650 രൂപ, തിരഞ്ഞെടുപ്പ് നീട്ടി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഞായറാഴ്ച തുടര്‍ന്നുവരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. ക്രമേണ ജനജീവിതം സാധാരണ നിലയിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ക്ക് തുടക്കമിടുകയാണ് യെഡിയൂരപ്പ സര്‍ക്കാര്‍. ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.

മാത്രമല്ല, വരും മാസങ്ങള്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടിവച്ചു. പുറത്ത് നിന്ന് സംസ്ഥാനത്തെന്നുവര്‍ക്ക് കൊറോണ പരിശോധന നടത്തുന്നതിനുള്ള ഫീസ് നിശ്ചയിച്ചു. സ്വകാര്യ ലാബുകളില്‍ നടത്തുന്ന പരിശോധനയ്ക്കാണ് ഫീസ് ഈടാക്കുക. വിശദവിവരങ്ങള്‍ ഇങ്ങനെ....

നാളെ എല്ലാം മാറും

നാളെ എല്ലാം മാറും

സാധാരണ ഞായറാഴ്ചകള്‍ തുടരുന്ന സമ്പൂര്‍ണ ലോക്കഡൗണ്‍ നാളെ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയുടെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പാലിച്ചുവരികയായിരുന്നു ഇതുവരെ. അന്ന് അവശ്യ സേവനങ്ങള്‍ മാത്രമാണ് ലഭ്യമാകാറ്. എന്നാല്‍ നാളെ എല്ലാം മാറും.

എല്ലാ ആരാധനാവയങ്ങളും

എല്ലാ ആരാധനാവയങ്ങളും

ജനങ്ങളുടെ താല്‍പ്പര്യം കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ ഒന്ന് മുതല്‍ എല്ലാ ആരാധനാവയങ്ങളും തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ഏകപക്ഷീയമായി ആരാധനാലയങ്ങള്‍ തുറക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

മരിച്ചത് 48 പേര്‍

മരിച്ചത് 48 പേര്‍

2781 പേര്‍ക്കാണ് ഇതുവരെ കര്‍ണാടകയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 894 പേര്‍ക്ക് രോഗം ഭേദമായി. 48 പേര്‍ മരിച്ചുവെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവും നിരീക്ഷണവും തുടരുകയാണ്.

സ്വകാര്യ ലാബില്‍ പരിശോധന, ഫീസ്

സ്വകാര്യ ലാബില്‍ പരിശോധന, ഫീസ്

കൊറോണ വൈറസ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്വകാര്യ ലാബില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കി. പൂളിങ് മെത്തേഡ് പ്രകാരമാകും പരിശോധന. ഒരുകൂട്ടം പേരില്‍ നിന്ന് ചിലരെ മാത്രം പരിശോധിക്കുന്ന രീതിയാണിത്. സ്വകാര്യ ലാബിലെ പരിശോധനയ്ക്ക് 650 രൂപ ഈടാക്കും.

വിമാനങ്ങള്‍ കുറയ്ക്കണം

വിമാനങ്ങള്‍ കുറയ്ക്കണം

പുറത്ത് നിന്ന് സംസ്ഥാനത്തെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ ഏറെ പ്രയാസപ്പെടുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. രോഗം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ കുറയ്ക്കണമെന്ന വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നീട്ടിവച്ചു

തിരഞ്ഞെടുപ്പ് നീട്ടിവച്ചു

ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടിവച്ചു. ജൂണിലും ആഗസ്റ്റിലുമായി കാലാവധി പൂര്‍ത്തിയാക്കുന്ന 6000ത്തോളം ഗ്രാമ പഞ്ചായത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ട്രെയിന്‍ സര്‍വീസ്

ട്രെയിന്‍ സര്‍വീസ്

ബെംഗളൂരു-ബെലഗാവി, ബെംഗളൂരു-മൈസൂരു പാതയില്‍ കഴിഞ്ഞ 22 മുതല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. രാജ്യത്ത് കൊറോണ വൈറസ് രോഗം വ്യാപിക്കുകയാണ്. സാമൂഹിക വ്യാപനം നടന്നിട്ടില്ല എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. ഇതുവരെ 4971 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്

നരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനംനരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനം

മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...

English summary
Karnataka: No Complete Sunday Lockdown Tomorrow, Election Postponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X