കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുന്നോട്ട് പോകാനാകില്ലെന്ന് എംഎല്‍എമാര്‍!! സിദ്ധരാമയ്യ ഇടപെട്ടു

Google Oneindia Malayalam News

Recommended Video

cmsvideo
തലവേദന ഒഴിയാതെ കുമാരസ്വാമി സർക്കാർ | News Of The Day | Oneindia Malayalam

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാനുള്ള ബിജെപി നീക്കങ്ങളും കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങളുമായിരുന്നു ഇതുവരെ കേട്ടിരുന്നത്. സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി തല്‍ക്കാലം പിന്‍വാങ്ങിയെന്ന റിപ്പോര്‍ട്ടുകളും പിന്നീട് പുറത്തുവന്നു. എന്നാല്‍ മറ്റൊരു വിവരമാണിപ്പോള്‍.

കര്‍ണാടകയിലെ സഖ്യസര്‍ക്കാരില്‍ ഭിന്നത രൂക്ഷമാണത്രെ. കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ തമ്മിലുള്ള പോര് രൂക്ഷമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാന്റെ പ്രവര്‍ത്തനത്തിലുള്ള അസംതൃപ്തി തുറന്നു പറഞ്ഞു. ജെഡിഎസിനെ ഒതുക്കി നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടെന്നും എംഎല്‍എമാര്‍ തുറന്നടിച്ചു. വിവരങ്ങള്‍ ഇങ്ങനെ....

 ചൊവ്വാഴ്ച വൈകീട്ട്

ചൊവ്വാഴ്ച വൈകീട്ട്

ചൊവ്വാഴ്ച വൈകീട്ട് തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്. സര്‍ക്കാരില്‍ നിന്ന് അവഗണന നേരിടുന്നുവെന്ന്് പ്രധാന എംഎല്‍എമാര്‍ വരെ നേതാക്കളോട് പറഞ്ഞു. മുഖ്യമന്ത്രി കുമാരസ്വാമി സ്വന്തമായി തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകുകയാണെന്നും എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.

സ്വന്തം മണ്ഡലത്തില്‍ പോലും

സ്വന്തം മണ്ഡലത്തില്‍ പോലും

സ്വന്തം മണ്ഡലത്തില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി അറിയിക്കുന്നില്ലെന്ന് എംഎല്‍എമാര്‍ പറയുന്നു. വല്യേട്ടന്‍ ഭാവത്തിലാണ് ജെഡിഎസിന്റെ പെരുമാറ്റം. ഇതവസാനിപ്പിക്കണം. കോണ്‍ഗ്രസിന്റെ ശക്തമായ പിന്തുണയോടെയാണ് ജെഡിഎസിന് മുഖ്യമന്ത്രി പദവി കിട്ടയതെന്ന് ഓര്‍മപ്പെടുത്തണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

കടുത്ത അവഗണന

കടുത്ത അവഗണന

നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ ആദ്യം യോഗത്തെ സംബോധന ചെയ്തു. പിന്നീട് ഉപമുഖ്യമന്ത്രി ജി പരമേശ്വരയും. തൊട്ടുപിന്നാലെയാണ് എംഎല്‍എമാര്‍ ഓരോരുത്തരായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ അസംതൃപ്തി രേഖപ്പെടുത്തിയത്. സര്‍ക്കാരിന്റെ ഓരോ പദ്ധതികളിലും കോണ്‍ഗ്രസ് കടുത്ത അവഗണന നേരിടുന്നുണ്ടെന്നും കുറ്റപ്പെടുത്തലുണ്ടായി.

മതിയായ ഫണ്ടില്ല

മതിയായ ഫണ്ടില്ല

മണ്ഡലത്തിലെ പ്രധാന ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം തങ്ങളോട് ആലോചിക്കാതെ മുഖ്യമന്ത്രി തീരുമാനിക്കുന്നുവെന്നായിരുന്നു ചിലരുടെ പരാതി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ലെന്നും എംഎല്‍എമാര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി പരമേശ്വര അധികാരം ഉപയോഗപ്പെടുത്തുന്നില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.

ജെഡിഎസിന് വാരിക്കോരി

ജെഡിഎസിന് വാരിക്കോരി

ജെഡിഎസ് എംഎല്‍എമാരുടെ എന്ത് ആവശ്യങ്ങളും കുമാരസ്വാമി നിറവേറ്റി കൊടുക്കുന്നുണ്ട്. ജെഡിഎസ് എംഎല്‍എമാരുടെ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടും അനുവദിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നേരെ മറിച്ചാണ് അനുഭവം. ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും എംഎല്‍എമാര്‍ തുറന്നിടിച്ചു.

പ്രതിഷേധത്തിന് മു്ന്നില്‍ നിന്നത്

പ്രതിഷേധത്തിന് മു്ന്നില്‍ നിന്നത്

എസ്ടി സോമശേഖര്‍, ഡി സുധാകര്‍, ബൈരതി സുരേഷ് എന്നിവര്‍ പരമേശ്വരക്കെതിരെ വിരല്‍ ചൂണ്ടി സംസാരിച്ചുവെന്നാണ് വിവരം. പരമേശ്വര കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നാണ് ആക്ഷേപം. എംഎല്‍എമാരുടെ പ്രശ്‌നങ്ങള്‍ നേതാക്കള്‍ കേള്‍ക്കണം. പരിഹാരം കാണുകയും വേണമെന്നും മിക്ക അംഗങ്ങളും പറഞ്ഞു.

സിദ്ധരാമയ്യ ഇടപെട്ടു

സിദ്ധരാമയ്യ ഇടപെട്ടു

വിഷയം രൂക്ഷമാകുമെന്ന് കണ്ട സിദ്ധരാമയ്യ ചര്‍ച്ചക്കിടെ ഇടപെട്ടു. കുമാരസ്വാമിയുമായി സംസാരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇത്രയും വിഷയങ്ങള്‍ തനിക്ക് അറയില്ലായിരുന്നു. ഉടന്‍ തന്നെ കുമാരസ്വാമിയെ കാണുമെന്നും സിദ്ധരാമയ്യ അംഗങ്ങളെ അറിയിച്ചു.

നിലനില്‍പ്പാണ് പ്രധാനം

നിലനില്‍പ്പാണ് പ്രധാനം

സര്‍ക്കാരിന്റെ നിലനില്‍പ്പാണ് പ്രധാനമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിനകത്തെ പ്രശ്‌നം പുറംലോകം അറിയരുത്. ബിജെപി തക്കം പാര്‍ത്തിയിരിക്കുകയാണ്. അവസരം കിട്ടിയാല്‍ അവര്‍ മുതലെടുക്കും. സഖ്യസര്‍ക്കാര്‍ നിലനിര്‍ത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആഗ്രഹവും അതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ലക്ഷ്യം 2019

ലക്ഷ്യം 2019

അടുത്ത ലക്ഷ്യം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. എന്തുവില കൊടുത്തും അധികാരം പിടിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ പറഞ്ഞു. ജെഡിഎസുമായി ചേര്‍ന്ന് നിന്ന് സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും ജയിക്കണമെന്നും സിദ്ധരാമയ്യ ഓര്‍മിപ്പിച്ചു.

ഇപ്പോള്‍ പിണങ്ങരുത്

ഇപ്പോള്‍ പിണങ്ങരുത്

നിയമസഭാ കക്ഷി യോഗത്തില്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തുവെന്നാണ് വിവരം. ശിവജി നഗര്‍ എംഎല്‍എ ആര്‍ റോഷന്‍ ബേഗ് പങ്കെടുത്തില്ലെന്നും വിവരമുണ്ട്. ഐക്യത്തോടെ മുന്നോട്ട് പോകേണ്ട ആവശ്യകതയാണ് യോഗത്തില്‍ പ്രധാന നേതാക്കള്‍ ഊന്നിപ്പറഞ്ഞത്. ജെഡിഎസുമായി ഇപ്പോള്‍ പിണങ്ങുന്നത് ഗുണം ചെയ്യില്ലെന്നും നേതാക്കള്‍ പറഞ്ഞു.

ഒറ്റ ആവശ്യം മാത്രം

ഒറ്റ ആവശ്യം മാത്രം

ജെഡിഎസുമായി അകലണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ജെഡിഎസിന്റെ വല്യേട്ടന്‍ മനോഭാവം മാറ്റിയാല്‍ മതിയെന്നും ചില എംഎല്‍എമാര്‍ വിശദീകരിച്ചു. കര്‍ണാടക നിയമസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. എന്നാല്‍ രണ്ടും മൂന്നും സ്ഥാനക്കാരായ കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

കശ്മീരിലും ബിജെപിക്ക് തിരിച്ചടി; പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു!! ദേശീയ ട്രെന്‍ഡ് മാറുന്നുകശ്മീരിലും ബിജെപിക്ക് തിരിച്ചടി; പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു!! ദേശീയ ട്രെന്‍ഡ് മാറുന്നു

English summary
Karnataka: No say in transfers, development works, complain Congress MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X