കര്‍ണാടക;ബുള്ളറ്റ്ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നു?

പദ്ധതി ആംരംഭിയ്ക്കുന്നതിനോട് അനുബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിനായി ജപ്പാനില്‍ നിന്നുള്ള വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ അറിയിച്ചു. ജപ്പാനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ റെയില്‍വേയുമായും തങ്ങളുടെ ഉദ്യോഗസ്ഥരുമായും ചര്‍ച്ചനടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഒരാഴ്ച നീണ്ട ചൈന സന്ദര്‍ശനത്തിന് ശേഷം സെപ്റ്റംബര്‍15 ഞായറാഴ്ച മടങ്ങിയെത്തിയപ്പോഴാണ് അദ്ദേഹം ബുള്ളറ്റ് ട്രെയിനുകളുടെ കാര്യം പറഞ്ഞത്.
വേള്‍ഡ് ഇക്കണോമിക് ഫോറം(WEF) വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ചൈനയില്‍ പോയതായിരുന്നു സിദ്ധരാമയ്യ. ജപ്പാനിലെ സയന്‍സ് ആന്റ് ടെക്‌നോളജി മന്ത്രി ഹകുബന്‍ ഷിമോമുരയുമായി ചര്‍ച്ച നടത്തിയെന്നും അടിസ്ഥാന സൗകര്യ വികസത്തില്‍ ജപ്പാന്റെ സഹായം അഭ്യര്‍ത്ഥിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് ആദ്യമായി ബുള്ളറ്റ് ട്രെയിനുകള്‍ ആരംഭിച്ച് രാജ്യം ജപ്പാനാണെന്ന് (1960) അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിയ്ക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ജപ്പാനില്‍ നിന്ന് പ്രതീക്ഷിയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പിലായാല്‍ 300 കിലോമീറ്റര്‍ ദൂരം ഒരു മണിയ്ക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയും. ബാംഗ്ലൂര്‍-മൈസൂര്‍ യാത്ര വെറും അരമണിയ്ക്കൂര്‍(150 കിലോമീറ്റര്‍) കൊണ്ടും ബാംഗ്ലൂര്‍ ചെന്നൈ (360 കിലോമീറ്റര്‍) ഒരുമണിയ്ക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുമെന്നും സിദ്ധരാമയ്യ അറിയിച്ചു.












Click it and Unblock the Notifications