കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വയസുകാരനെ തട്ടിക്കൊണ്ട് പോയി 10 ലക്ഷം ആവശ്യപ്പെട്ടു; തന്ത്രപരമായി കുട്ടിയെ രക്ഷപ്പെടുത്തി പൊലീസ്

Google Oneindia Malayalam News

ബെംഗളൂരു: 10 ലക്ഷം രൂപക്കായി തട്ടിക്കൊണ്ട് പോയ കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ ആണ് സംഭവം. കലബുറഗിയിലെ സിദ്ധേശ്വര്‍ കോളനിയിലെ കുട്ടിയെ ആണ് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് കാത്ത് നിന്ന സുദര്‍ശന്‍ റാത്തോഡ് എന്ന 10 വയസുള്ള കുട്ടിയെ ആണ് ഓട്ടോറിക്ഷയില്‍ എത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.

ശേഷം അക്രമികള്‍ കുട്ടിയുടെ പിതാവ് ഗുരുനാഥിനെ ഫോണില്‍ ബന്ധപ്പെടുകയും മോചനദ്രവ്യമായി 10 ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊലീസിനെ വിവരമറിയിച്ചാല്‍ കുട്ടിയെ സുരക്ഷിതനായി തിരികെ ലഭിക്കില്ല എന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി.

asa

പ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോപ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോ

അക്രമികള്‍ കുട്ടിയുടെ പിതാവിനോട് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പാലാ ഗ്രാമത്തിലെ ഒരു സ്‌കൂളിന് സമീപം ഒരു ബാഗില്‍ മോചനദ്രവ്യം കൊണ്ടുവരണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഗുരുനാഥ് പൊലീസിനെ ബന്ധപ്പെട്ട് സംഭവം വിശദീകരിച്ചു.

'ആകെ അറിയാവുന്നത് മിലിട്ടറി ആര്‍മി.. ബിഗ് ബോസിന് ശേഷമാണ് വേറെ ആര്‍മിയുണ്ടെന്നറിഞ്ഞത്'; രമ്യ പണിക്കര്‍'ആകെ അറിയാവുന്നത് മിലിട്ടറി ആര്‍മി.. ബിഗ് ബോസിന് ശേഷമാണ് വേറെ ആര്‍മിയുണ്ടെന്നറിഞ്ഞത്'; രമ്യ പണിക്കര്‍

കല്‍ബുറഗി യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷനിലാണ് ഗുരുനാഥ് ബന്ധപ്പെട്ടത്. പൊലീസ് ഗുരുനാഥിന്റെ ഫോണിലേക്ക് വന്ന നമ്പര്‍ ട്രേസ് ചെയ്‌തെങ്കിലും വ്യാജ അഡ്രസിലാണ് സിം എടുത്തത് എന്ന് കണ്ടെത്തി. എങ്കിലും അക്രമികള്‍ക്കായി പൊലീസ് നഗരത്തില്‍ വല വിരിച്ചു.

തേനീച്ച കൂടെന്ന് കരുതി കടന്നല്‍ കൂടിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥിനി; സ്‌കൂളിന് അവധിതേനീച്ച കൂടെന്ന് കരുതി കടന്നല്‍ കൂടിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥിനി; സ്‌കൂളിന് അവധി

കുട്ടിയുടെ പിതാവിനോട് പറഞ്ഞ് ഉറപ്പിച്ചത് പോലെ മോചനദ്രവ്യത്തിനായി സ്ഥലത്തെത്തിയ അക്രമികള്‍ പൊലീസ് സാന്നിധ്യം മനസ്സിലാക്കിയതോടെ കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് എന്നും ഉടന്‍ പിടികൂടുമെന്നും കല്‍ബുറഗി ഡി സി പി എ ശ്രീനിവാസുലു പറഞ്ഞു.

English summary
Karnataka: police rescued the boy who was kidnapped for 10 lakh rupees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X