കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ വന്‍ ട്വിസ്റ്റ്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും? ജെഡിഎസ് സഖ്യംവിടും, ഉപതിരഞ്ഞെടുപ്പിന്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ജെഡിഎസുമായുള്ള സഖ്യം വിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസ്സിന്റെയും ബിജെപിയുടെയും എംഎല്‍എമാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം തുടങ്ങി. ഇവര്‍ രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് നേരിടാനാണ് നീക്കം.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനുള്ള കളമൊരുക്കുകയാണെന്നാണ് വാര്‍ത്ത. ഇങ്ങനെ സംഭവിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ രാജ്യത്തിന്റെ ശ്രദ്ധ കര്‍ണാടകത്തിലേക്ക് തിരിയുമെന്ന് തീര്‍ച്ച. വിശദവിവരങ്ങള്‍ ഇങ്ങനെ....

 സഖ്യസര്‍ക്കാരില്‍ ഭിന്നത

സഖ്യസര്‍ക്കാരില്‍ ഭിന്നത

ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ ഭിന്നത രൂക്ഷമാണ്. കൂറുമാറ്റവും കുതിരക്കച്ചവടവും ഏത് സമയവും നടക്കുമെന്ന് കോണ്‍ഗ്രസും ജെഡിഎസ്സും ബിജെപിയും കരുതുന്നു. ഈ സാഹചര്യത്തില്‍ തന്നെയാണ് യെദ്യൂരപ്പ ചില പ്രവചനങ്ങള്‍ നടത്തിയതും.

യെദ്യൂരപ്പ പറയുന്നത്

യെദ്യൂരപ്പ പറയുന്നത്

കോണ്‍ഗ്രസിനകത്ത് ഭിന്നതയുണ്ടെന്നും കോണ്‍ഗ്രസും ജെഡിഎസ്സും തമ്മിലും ഭിന്നത രൂക്ഷമാണെന്നുമാണ് ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ പറയുന്നത്. അതുകൊണ്ടുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ നിലവിലെ സര്‍ക്കാര്‍ വീഴുമെന്നും അദ്ദേഹം പറയുന്നു.

 ഇപ്പോള്‍ കേള്‍ക്കുന്നത് മറിച്ച്

ഇപ്പോള്‍ കേള്‍ക്കുന്നത് മറിച്ച്

20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറുമെന്നാണ് ബിജെപി നേതാക്കള്‍ കഴിഞ്ഞാഴ്ച സൂചന നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്നത് മറ്റൊരു വാര്‍ത്തയാണ്. ജെഡിഎസ്സുമായുള്ള സഖ്യം വിടാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയെന്നാണ് വിവരം.

സഖ്യസര്‍ക്കാരില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിയും

സഖ്യസര്‍ക്കാരില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിയും

ജെഡിഎസ്സുമായുള്ള സഖ്യം കോണ്‍ഗ്രസ് വിടും. ജെഡിഎസ്സിലെയും ബിജെപിയിലേയും 20 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരും. ഇവര്‍ രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നേരിടും. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാനുള്ള വഴികള്‍ ഒരുക്കുകയും ചെയ്യുമെന്നാണ് പുതിയ വിവരം.

 ബിജെപിയില്‍ നിന്ന് 13 പേര്‍

ബിജെപിയില്‍ നിന്ന് 13 പേര്‍

ബിജെപിയിലെ 13 എംഎല്‍എമാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന് ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഏഴ് ജെഡിഎസ് എംഎല്‍എമാരുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തി എന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. ഇതോടെ വന്‍ മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്.

ചര്‍ച്ച നടത്തിയവര്‍ ഇവര്‍

ചര്‍ച്ച നടത്തിയവര്‍ ഇവര്‍

കെ മഹാദേവ, സുരേഷ് ഗൗഡ, നാരായണ ഗൗഡ, രവീന്ദ്ര ശ്രീകാന്തയ്യ, അവിനാശ് കുമാര്‍ തുടങ്ങിയ ജെഡിഎസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തി കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇവര്‍ക്ക് പുറമെ മറ്റു ചില എംഎല്‍എമാരുമായും ചര്‍ച്ച നടക്കുകയാണ്. എല്ലാവരും രാജിവെക്കും.

 ബിജെപി നേതാക്കള്‍ സമ്മതിക്കുന്നു

ബിജെപി നേതാക്കള്‍ സമ്മതിക്കുന്നു

13 ബിജെപി എംഎല്‍എമാരുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്ന് ഉത്തര കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ പറയുന്നു. 20 എംഎല്‍എമാരോടും രാജിവെക്കാനാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്. ശേഷം ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുകയാണ് ലക്ഷ്യം.

ഇതുവരെ കാത്തിരുന്നത്

ഇതുവരെ കാത്തിരുന്നത്

കോണ്‍ഗ്രസിലെ എല്ലാ നേതാക്കള്‍ക്കും സിദ്ധാരമയ്യയുടെ നീക്കത്തിനോട് യോജിപ്പില്ല എന്നാണ് വിവരം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ഇതുവരെ കാത്തിരുന്നതെന്നും അവര്‍ പറയുന്നു.

പോരടിച്ച് നേതാക്കള്‍

പോരടിച്ച് നേതാക്കള്‍

കഴിഞ്ഞദിവസം സിദ്ധാരമയ്യയും ജെഡിഎസ് നേതാക്കളും കൊമ്പു കോര്‍ത്തിരുന്നു. കൂറുമാറ്റം സംബന്ധിച്ച തര്‍ക്കമാണ് വിഷയം. സിദ്ധരാമയ്യ ജെഡിഎസ്സില്‍ നിന്ന് കൂറുമാറിയതാണെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്നെ ജെഡിഎസ് പുറത്താക്കുകയാണ് ചെയ്തതെന്ന് സിദ്ധാരമയ്യ പ്രതികരിച്ചു.

പ്രധാന നേതാക്കള്‍ ഇടപെട്ടില്ല

പ്രധാന നേതാക്കള്‍ ഇടപെട്ടില്ല

സിദ്ധാരമയ്യയുടെ ഈ പ്രതികരണത്തിനാണ് ജെഡിഎസ് നേതാക്കള്‍ മറുപടി പറഞ്ഞത്. എന്നാല്‍ ജെഡിഎസ്സിന്റെ പ്രധാന നേതാക്കള്‍ വിവാദത്തില്‍ ഇടപെട്ടിട്ടില്ല. ബിജെപി എംഎല്‍എമാരുമായി സിദ്ധരാമയ്യ നേരിട്ട് ചര്‍ച്ച നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ സഹായികളാണ് ബിജെപി എംഎല്‍എമാരെ കണ്ടത്.

രാജിവെച്ചവരെ വീണ്ടും മല്‍സരിപ്പിക്കും

രാജിവെച്ചവരെ വീണ്ടും മല്‍സരിപ്പിക്കും

ഉത്തര കര്‍ണാടകത്തിലെ 13 ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസിലെത്തിക്കാനാണ് നീക്കം. കോണ്‍ഗ്രസ് അംഗത്വം പ്രഖ്യാപിക്കുന്ന അവര്‍ രാജിവെക്കും. ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഇതേ എംഎല്‍എമാര്‍ കോണ്‍ഗ്രസിന് വേണ്ടി മല്‍സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 ബിജെപി കേന്ദ്രത്തില്‍ സ്വാധീനം

ബിജെപി കേന്ദ്രത്തില്‍ സ്വാധീനം

രാജിവെച്ച മണ്ഡലത്തില്‍ മല്‍സരിപ്പിക്കുകയും മന്ത്രിപദവിയും... ഇതാണ് ചില എംഎല്‍എമാര്‍ക്ക് സിദ്ധരാമയ്യ നല്‍കിയിരിക്കുന്ന വാഗ്ദാനമത്രെ. കോണ്‍ഗ്രസിന് സ്വാധീനം കുറഞ്ഞ ഉത്തര കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാനും ഇതുവഴി സാധിക്കും.

ജെഡിഎസ്സിനും ബിജെപിക്കും പ്രതിസന്ധി

ജെഡിഎസ്സിനും ബിജെപിക്കും പ്രതിസന്ധി

മാണ്ഡ്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ നടന്ന അടിവലികളില്‍ ജെഡിഎസ് നേതാക്കള്‍ അതൃപ്തരാണ്. ഇവരെ സമാധാനിപ്പിക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമി തന്നെ മുന്‍കൈയ്യെടുത്ത് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജെഡിഎസ്സില്‍ ഭിന്നത രൂപപ്പെട്ടുവെന്നതാണ് നിലവിലെ സ്ഥിതി. മാത്രമല്ല ബിജെപിയുടെ കോട്ടകളില്‍ കോണ്‍ഗ്രസ് നീക്കം ശക്തമാക്കുകയാണ് മറുവശത്ത് സിദ്ധരാമയ്യ ചെയ്യുന്നത്.

 കണക്കുകള്‍ ചേരുന്നില്ല

കണക്കുകള്‍ ചേരുന്നില്ല

നിലവിലെ നിയമസഭയില്‍ ബിജെപിക്ക് 104 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 78, ജെഡിഎസ്സിന് 37, മറ്റുള്ളവര്‍ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. 113 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ തനിച്ച് ഭരിക്കാം. 20 അംഗങ്ങള്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് വന്നാലും 98 ആകുകയേ ഉള്ളൂ. എന്നാല്‍ 20 അംഗങ്ങള്‍ മാത്രമല്ല രാഷ്ട്രീയ സാഹചര്യം മാറുമ്പോള്‍ അതില്‍കൂടുതല്‍ പേര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് സിദ്ധരാമയ്യയോട് അടുപ്പമുള്ളവര്‍ പറയുന്നത്.

ഗള്‍ഫില്‍ വന്‍ ആക്രമണം; ശരിവച്ച് യുഎഇ, സൗദി കപ്പലുകളും ആക്രമിക്കപ്പെട്ടു, യുഎസ് മുന്നറിയിപ്പ്ഗള്‍ഫില്‍ വന്‍ ആക്രമണം; ശരിവച്ച് യുഎഇ, സൗദി കപ്പലുകളും ആക്രമിക്കപ്പെട്ടു, യുഎസ് മുന്നറിയിപ്പ്

English summary
Karnataka Political change coming; Is Siddaramaiah Next CM?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X