രാഹുലിനെ തള്ളി നേതാക്കള്‍!! കര്‍ണാടകത്തില്‍ അതീവ നാടകീയ നീക്കം, സര്‍ക്കാര്‍ താഴെ വീഴും?
ബെംഗളൂരു: തിരഞ്ഞെടുപ്പ് എക്സിറ്റ് ഫലങ്ങള്‍ പുറത്തുവന്ന പിന്നാലെ കര്‍ണാടകത്തില്‍ ഒരുങ്ങുന്നത് വലിയ പൊട്ടിത്തെറി. വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇതോടെ പല സംസ്ഥാനങ്ങളിലും ബിജെപി തങ്ങളുടെ ട്രംപ് കാര്‍ഡ് പുറത്തെടുത്തു തുടങ്ങി.മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ കഴിഞ് ദിവസം ബിജെപി ഗവര്‍ണറെ കണ്ടിരുന്നു. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം.
സമാന സാഹചര്യങ്ങളാണ് കര്‍ണാടകത്തിലും ഉയരുന്നത്. എന്നാല്‍ ബിജെപി നീക്കങ്ങള്‍ ശക്തിയാക്കുന്നതിന് മുന്‍പ് തന്നെ ഭരണ കക്ഷി എംഎല്‍എമാര്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

എക്സിറ്റ് പോള്‍
പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഇത്തവണയും രാജ്യത്താകമാനം ബിജെപി തരംഗം അലയടിക്കുമെന്നാണ് പ്രവചിക്കപ്പെട്ടത്. ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്തും ബിജെപിക്ക് നിലം തൊടാന്‍ ആവില്ലെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും കര്‍ണാടകത്തില്‍ ഏറെ വ്യത്യസ്തമാണ് കാര്യങ്ങള്‍.

ബിജെപി നേട്ടം കൊയ്യും
ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ ഇത്തവണയും ബിജെപി മുന്നേറുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. ആകെയുള്ള 28 സീറ്റുകളില്‍ 25 വരേയും ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേകളിലെ പ്രവചനം. ഇതോടെ സഖ്യസര്‍ക്കാര്‍ പ്രതീക്ഷിച്ച രീതിയില്‍ ഫലം കണ്ടില്ലെന്ന നിഗമനമാണ് ഉയരുന്നത്.

ദള്‍ സഖ്യത്തെ തൂത്തെറിയും
ഇതോടെ ദള്‍ സഖ്യത്തെ തള്ളി കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് തേടുന്നത്. ലോക്സ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ ഉത്തരവാദിത്തത്തില്‍ ഇപ്പോഴേ ഇരു കക്ഷികളും പരസ്പരം പഴിചാരി തുടങ്ങിയിട്ടുണ്ട്. ഇതോടെ മെയ് 23 ന് വലിയ അട്ടിമറി തന്നെ സംസ്ഥാനത്ത് നടന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ചരടുവലികള്‍
സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് ചരടുവലികള്‍ സജീവമായിരിക്കുന്നത്. മുന്‍പ് ബദ്ധവൈരിയായിരുന്ന ദളുമായി ഇപ്പോഴുള്ള സഖ്യത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ അതൃപ്തി ഉണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നേതാക്കളില്‍ പലരും ഇത് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

പരസ്യമായി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ ജെഡിഎസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നു.
പ്രത്യേകിച്ച് വൊക്കലിംഗ വിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള മൈസൂരു, മാണ്ഡ്യ, ഹസന്, തുംകുരു, ചിക്കബെല്ലാപൂര്‍, ബെംഗളൂരു റൂറല്‍, ചിത്രദുര്‍ഗ എന്നീ ജില്ലകളില്‍. മാണ്ഡ്യയിലും ഹസനിലും ദളിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല.

മുഖ്യനാക്കണം
അതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കാണാണം എന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ രംഗത്ത് എത്തി തുടങ്ങി. തിങ്കളാഴ്ച കോപ്പല്‍ എംഎല്‍എ രാഘവേന്ദ്ര ഈ ആവശ്യം ഉയര്‍ത്തി.മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരേയും എംഎല്‍എമാര്‍ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞു.

പൂര്‍ത്തിയായിട്ടില്ല
കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയിട്ട് പത്ത് മാസം പൂര്‍ത്തിയായിട്ടില്ല. നേരത്തേ തന്നെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പംഗത്തെത്തിയിരുന്നു. സിദ്ധരാമയ്യയ്ക്ക് ഒരു അവസരം കൂടി കൊടുക്കണമെന്നായിരുന്നു എംഎല്‍എമാരുടെ ആവശ്യം.

വിമര്‍ശനം
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ കുമാരസ്വാമി പരാജയമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം അവസരം മുതലെടുക്കാനുള്ള സജീവ നീക്കങ്ങള്‍ ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ തുടങ്ങി കഴിഞ്ഞു.

ചാക്കിടും
കോണ്‍ഗ്രസ്-ദള്‍ സഖ്യത്തില്‍ അതൃപ്തയുള്ള എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്ന പ്രതീക്ഷയിലാണ് യെദ്യൂരപ്പ. വിമത എംഎല്‍എ രമേശ് ജാര്‍ഖിഹോളിയുടെ സഹായത്തോടെ എംഎല്‍എമാരെ ചാക്കിടാനുള്ള നീക്കവും ബിജെപി സജീവമാക്കിയിട്ടുണ്ട്.

മുന്നറിയിപ്പുമായി രാഹുല്‍
അതേസമയം നേതാക്കളുടെ നീക്കത്തില്‍ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. സഖ്യധാരണകള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങളോ കരുനീക്കങ്ങളോ നടത്തരുതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അതേസമയം ഉപതിരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് അനുകൂലമായാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി നീക്കങ്ങള്‍ സജീവമാക്കിയേക്കും.

മുന്നറിയിപ്പുമായി രാഹുല്‍
അതേസമയം നേതാക്കളുടെ നീക്കത്തില്‍ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. സഖ്യധാരണകള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങളോ കരുനീക്കങ്ങളോ നടത്തരുതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അതേസമയം ഉപതിരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് അനുകൂലമായാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി നീക്കങ്ങള്‍ സജീവമാക്കിയേക്കും.

പിന്തുണ ഇങ്ങനെ
നിലവില്‍ കോണ്‍ഗ്രസ് 77 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്.ദളിന് 37 എംഎല്‍എമാരും. ഒരു ബിഎസ്പി എംഎല്‍എയുടെ പിന്തുണയും സഖ്യത്തിനുണ്ട്. അതേസമയം ബിജെപിക്ക് 104 എംഎല്‍എമാരുടെ പിന്തുണയാണ് 224അംഗ നിയമസഭയില്‍ ഉള്ളത്. ഭൂരിപക്ഷം നേടാന്‍ 113 പേരുടെ പിന്തുണയാണ് വേണ്ടത്.
നിലവില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ട്.

കൂടുതല്‍ പേര്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളില്‍ കൂടി വിജയം ഉറപ്പായാല്‍ അംഗ സംഖ്യ 108 ആകും. ഇതിനോടകം 4 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. സഖ്യം പ്രതിസന്ധിയില്‍ ആയാല്‍ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications