• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിനെ തള്ളി നേതാക്കള്‍!! കര്‍ണാടകത്തില്‍ അതീവ നാടകീയ നീക്കം, സര്‍ക്കാര്‍ താഴെ വീഴും?

  • By

ബെംഗളൂരു: തിരഞ്ഞെടുപ്പ് എക്സിറ്റ് ഫലങ്ങള്‍ പുറത്തുവന്ന പിന്നാലെ കര്‍ണാടകത്തില്‍ ഒരുങ്ങുന്നത് വലിയ പൊട്ടിത്തെറി. വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇതോടെ പല സംസ്ഥാനങ്ങളിലും ബിജെപി തങ്ങളുടെ ട്രംപ് കാര്‍ഡ് പുറത്തെടുത്തു തുടങ്ങി.മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ കഴിഞ്‍ ദിവസം ബിജെപി ഗവര്‍ണറെ കണ്ടിരുന്നു. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം.

എക്സിറ്റ് പോളുകള്‍ ഫലിച്ചാല്‍ ബിജെപിക്ക് ഡബിള്‍ ധമാക്ക!! കേരളത്തില്‍ നടക്കുക നാല് ഉപതിരഞ്ഞെടുപ്പ്!!

സമാന സാഹചര്യങ്ങളാണ് കര്‍ണാടകത്തിലും ഉയരുന്നത്. എന്നാല്‍ ബിജെപി നീക്കങ്ങള്‍ ശക്തിയാക്കുന്നതിന് മുന്‍പ് തന്നെ ഭരണ കക്ഷി എംഎല്‍എമാര്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

 എക്സിറ്റ് പോള്‍

എക്സിറ്റ് പോള്‍

പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഇത്തവണയും രാജ്യത്താകമാനം ബിജെപി തരംഗം അലയടിക്കുമെന്നാണ് പ്രവചിക്കപ്പെട്ടത്. ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്തും ബിജെപിക്ക് നിലം തൊടാന്‍ ആവില്ലെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും കര്‍ണാടകത്തില്‍ ഏറെ വ്യത്യസ്തമാണ് കാര്യങ്ങള്‍.

 ബിജെപി നേട്ടം കൊയ്യും

ബിജെപി നേട്ടം കൊയ്യും

ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ ഇത്തവണയും ബിജെപി മുന്നേറുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. ആകെയുള്ള 28 സീറ്റുകളില്‍ 25 വരേയും ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേകളിലെ പ്രവചനം. ഇതോടെ സഖ്യസര്‍ക്കാര്‍ പ്രതീക്ഷിച്ച രീതിയില്‍ ഫലം കണ്ടില്ലെന്ന നിഗമനമാണ് ഉയരുന്നത്.

 ദള്‍ സഖ്യത്തെ തൂത്തെറിയും

ദള്‍ സഖ്യത്തെ തൂത്തെറിയും

ഇതോടെ ദള്‍ സഖ്യത്തെ തള്ളി കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് തേടുന്നത്. ലോക്സ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്‍റെ ഉത്തരവാദിത്തത്തില്‍ ഇപ്പോഴേ ഇരു കക്ഷികളും പരസ്പരം പഴിചാരി തുടങ്ങിയിട്ടുണ്ട്. ഇതോടെ മെയ് 23 ന് വലിയ അട്ടിമറി തന്നെ സംസ്ഥാനത്ത് നടന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 ചരടുവലികള്‍

ചരടുവലികള്‍

സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് ചരടുവലികള്‍ സജീവമായിരിക്കുന്നത്. മുന്‍പ് ബദ്ധവൈരിയായിരുന്ന ദളുമായി ഇപ്പോഴുള്ള സഖ്യത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ അതൃപ്തി ഉണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നേതാക്കളില്‍ പലരും ഇത് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

 പരസ്യമായി

പരസ്യമായി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ ജെഡിഎസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നു.

പ്രത്യേകിച്ച് വൊക്കലിംഗ വിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള മൈസൂരു, മാണ്ഡ്യ, ഹസന്‍, തുംകുരു, ചിക്കബെല്ലാപൂര്‍, ബെംഗളൂരു റൂറല്‍, ചിത്രദുര്‍ഗ എന്നീ ജില്ലകളില്‍. മാണ്ഡ്യയിലും ഹസനിലും ദളിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല.

 മുഖ്യനാക്കണം

മുഖ്യനാക്കണം

അതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കാണാണം എന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ രംഗത്ത് എത്തി തുടങ്ങി. തിങ്കളാഴ്ച കോപ്പല്‍ എംഎല്‍എ രാഘവേന്ദ്ര ഈ ആവശ്യം ഉയര്‍ത്തി.മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരേയും എംഎല്‍എമാര്‍ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞു.

 പൂര്‍ത്തിയായിട്ടില്ല

പൂര്‍ത്തിയായിട്ടില്ല

കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയിട്ട് പത്ത് മാസം പൂര്‍ത്തിയായിട്ടില്ല. നേരത്തേ തന്നെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പംഗത്തെത്തിയിരുന്നു. സിദ്ധരാമയ്യയ്ക്ക് ഒരു അവസരം കൂടി കൊടുക്കണമെന്നായിരുന്നു എംഎല്‍എമാരുടെ ആവശ്യം.

 വിമര്‍ശനം

വിമര്‍ശനം

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ കുമാരസ്വാമി പരാജയമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം അവസരം മുതലെടുക്കാനുള്ള സജീവ നീക്കങ്ങള്‍ ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ തുടങ്ങി കഴിഞ്ഞു.

 ചാക്കിടും

ചാക്കിടും

കോണ്‍ഗ്രസ്-ദള്‍ സഖ്യത്തില്‍ അതൃപ്തയുള്ള എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്ന പ്രതീക്ഷയിലാണ് യെദ്യൂരപ്പ. വിമത എംഎല്‍എ രമേശ് ജാര്‍ഖിഹോളിയുടെ സഹായത്തോടെ എംഎല്‍എമാരെ ചാക്കിടാനുള്ള നീക്കവും ബിജെപി സജീവമാക്കിയിട്ടുണ്ട്.

 മുന്നറിയിപ്പുമായി രാഹുല്‍

മുന്നറിയിപ്പുമായി രാഹുല്‍

അതേസമയം നേതാക്കളുടെ നീക്കത്തില്‍ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. സഖ്യധാരണകള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങളോ കരുനീക്കങ്ങളോ നടത്തരുതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അതേസമയം ഉപതിരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് അനുകൂലമായാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി നീക്കങ്ങള്‍ സജീവമാക്കിയേക്കും.

 മുന്നറിയിപ്പുമായി രാഹുല്‍

മുന്നറിയിപ്പുമായി രാഹുല്‍

അതേസമയം നേതാക്കളുടെ നീക്കത്തില്‍ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. സഖ്യധാരണകള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങളോ കരുനീക്കങ്ങളോ നടത്തരുതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അതേസമയം ഉപതിരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് അനുകൂലമായാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി നീക്കങ്ങള്‍ സജീവമാക്കിയേക്കും.

 പിന്തുണ ഇങ്ങനെ

പിന്തുണ ഇങ്ങനെ

നിലവില്‍ കോണ്‍ഗ്രസ് 77 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്.ദളിന് 37 എംഎല്‍എമാരും. ഒരു ബിഎസ്പി എംഎല്‍എയുടെ പിന്തുണയും സഖ്യത്തിനുണ്ട്. അതേസമയം ബിജെപിക്ക് 104 എംഎല്‍എമാരുടെ പിന്തുണയാണ് 224അംഗ നിയമസഭയില്‍ ഉള്ളത്. ഭൂരിപക്ഷം നേടാന്‍ 113 പേരുടെ പിന്തുണയാണ് വേണ്ടത്.

നിലവില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ട്.

 കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സീറ്റുകളില്‍ കൂടി വിജയം ഉറപ്പായാല്‍ അംഗ സംഖ്യ 108 ആകും. ഇതിനോടകം 4 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. സഖ്യം പ്രതിസന്ധിയില്‍ ആയാല്‍ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കനലൊരു തരി പോലുമില്ല, ദേശീയ രാഷ്ട്രീയത്തിലെ ചുവപ്പ് മായുന്നു, വൻ തകർച്ചയിലേക്ക് കൂപ്പ് കുത്തി സിപിഎം

English summary
karnataka politics again in crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more